- Trending Now:
കൊച്ചി: നൂതന ലിങ്ക്ബഡ്സ് സീരീസിൽ സോണി ഇന്ത്യ ഡബ്ല്യുഎഫ്-എൽ910 (ലിങ്ക്ബഡ്സ് ഓപ്പൺ) വയർലെസ് ഇയർബഡ്സ് അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതിക വിദ്യയും എർഗണോമിക് ഡിസൈനും ഒരുമിച്ചുള്ള ഈ പുതിയ മോഡൽ ഉപഭോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റിയും ശബ്ദ നിലവാരവും നൽകുന്നു.
ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈനാണ് ഡബ്ല്യുഎഫ്-എൽ910 ഇയർബഡ്സിന്. ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻറ് റേറ്റിങുമായാണ് ഇത് എത്തുന്നത്. ഉയർന്ന നിലവാരമുള്ള ഓഡിയോ ഉറപ്പാക്കുന്നതിന് നൂതനമായ 11എംഎം റിങ് ആകൃതിയിലുള്ള ഡ്രൈവർ യൂണിറ്റാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. സോണിയുടെ ഇൻറഗ്രേറ്റഡ് പ്രോസസർ വി2 ആണ് ഡബ്ല്യുഎഫ്-എൽ910ന് കരുത്തേകുന്നത്.
അഡാപ്റ്റീവ് വോള്യം കൺട്രോൾ, 22 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ്, 3 മിനിറ്റ് ചാർജിൽ 60 മിനിറ്റ് വരെ പ്ലേബാക്ക് എന്നിവ സവിശേഷതകളാണ്. ഓട്ടോ സ്വിച്ച്, ഓട്ടോ പ്ലേ, ക്വിക്ക് ആക്സസ്, വോയ്സ് കൺട്രോൾ, വൈഡ് ഏരിയ ടാപ്പ്, മൾട്ടിപോയിൻറ് കണക്ഷൻ തുടങ്ങിയ സവിശേഷതകളുമുണ്ട്.
കറുപ്പ്, വെള്ള നിറങ്ങളിൽ ഡബ്ല്യുഎഫ്-എൽ910 (ലിങ്ക്ബഡ്സ് ഓപ്പൺ) 2024 ഒക്ടോബർ 24 മുതൽ സോണി സെൻററുകൾ, സോണി അംഗീകൃത ഡീലർമാർ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ളിപ്കാർട്ട്) ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാവും. 19,990 രൂപയാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.