- Trending Now:
കൊച്ചി: കോംപാക്റ്റ് ഡിസൈനിൽ സോണിയുടെ പ്രശസ്തമായ ക്വാളിറ്റി സൗണ്ട് വാഗ്ദാനം ചെയ്യുന്ന ഡബ്ല്യുഎഫ്സി 510 ട്രൂലി വയർലെസ് ഇയർബഡ്സ് പുറത്തിറക്കി സോണി ഇന്ത്യ. മെച്ചപ്പെടുത്തിയ ഫീച്ചറുകൾക്കൊപ്പം ശക്തമായ ബാറ്ററി ലൈഫുമായി എത്തുന്ന പുതിയ മോഡൽ നീല, മഞ്ഞ, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭ്യമാവും. സോണിയുടെ ക്ലോസ്ഡ് ടൈപ്പ് വയർലെസ് ഇയർബഡ്സുകളിൽ ഏറ്റവും ചെറിയ മോഡലെന്ന സവിശേഷതയും ഡബ്ല്യുഎഫ്സി 510നുണ്ട്.
പോക്കറ്റിലോ ബാഗിലോ കൊണ്ടുപോവാൻ സൗകര്യമായവിധത്തിൽ ചെറിയ ചാർജിങ് കെയ്സിലാണ് ഇത് വരുന്നത്. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കനം കുറഞ്ഞ രൂപകൽപനയാണ് കോംപാക്റ്റ് സിലിണ്ടർ ചാർജിങ് കെയ്സിന്. 11 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഡബ്ല്യുഎഫ്സി510ന് സോണിയുടെ വാഗ്ദാനം. അഞ്ച് മിനിറ്റ് കൊണ്ട് 60 മിനിറ്റ് വരെ ഉപയോഗിക്കാവുന്ന ചാർജും ലഭിക്കും. ഒരേസമയം രണ്ട് ബ്ലൂടൂത്ത് ഉപകരണങ്ങളിലേക്ക് കണക്റ്റുചെയ്യാൻ അനുവദിക്കുന്ന മൾട്ടിപോയിൻറ് കണക്ഷനാണ് മറ്റൊരു പ്രധാന സവിശേഷത. സംഗീതം ആസ്വദിക്കുമ്പോൾ തന്നെ ചുറ്റുമുള്ള ശബ്ദം കേൾക്കാൻ അനുവദിക്കുന്ന ആംബിയൻറ് സൗണ്ട് മോഡും ഈ ഇയർബഡ്സിൻറെ സവിശേഷതയാണ്. വോയ്സ് ഫോക്കസ്, ഉയർന്ന നിലവാരമുള്ള ഓഡിയോ നൽകുന്ന ഡിജിറ്റൽ സൗണ്ട് എൻഹാൻസ്മെൻറ് എഞ്ചിൻ, 360 റിയാലിറ്റി ഓഡിയോ എന്നിവയുമുണ്ട്.
2024 സെപ്റ്റംബർ 26 മുതൽ സോണി റീട്ടെയിൽ സ്റ്റോറുകൾ (സോണി സെൻറർ, സോണി എക്സ്ക്ലൂസീവ്), www.ShopatSC.comപോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, മറ്റ് ഇകൊമേഴ്സ് വെബ്സൈറ്റ് എന്നിവയിൽ ഡബ്ല്യുഎഫ്സി 510 ട്രൂലി വയർലെസ് ഇയർബഡ്സ് ലഭ്യമാവും. 4,990 രൂപയാണ് യഥാർഥ വില. ലോഞ്ച് ഓഫറെന്ന നിലയിൽ ക്യാഷ്ബാക്ക് ഉൾപ്പെടെ 3,990 രൂപയ്ക്ക് ഡബ്ല്യുഎഫ്സി 510 ലഭ്യമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.