- Trending Now:
കൊച്ചി: ഇയർബഡ്സ് വിഭാഗത്തിൽ പുത്തൻ മാനങ്ങൾ സൃഷ്ടിച്ച് സോണി ഇന്ത്യ ഏറ്റവും പുതിയ ലിങ്ക്ബഡ്സ് ഫിറ്റ് ഇയർബഡ്സ് വിപണിയിൽ അവതരിപ്പിച്ചു. അൾട്രാ-കംഫർട്ടബിൾ ഫിറ്റ്, പ്രീമിയം സൗണ്ട്, ഇൻറലിജൻറ് നോയ്സ് കൺട്രോൾ എന്നിവ സംയോജിപ്പിച്ചെത്തുന്ന പുതിയ മോഡൽ എയർ ഫിറ്റിങ് സപ്പോർട്ടറുകളും സോഫ്റ്റ് ഇയർബഡ് ടിപ്പുകളും ഉപയോഗിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 4.9 ഗ്രാം മാത്രമാണ് ഭാരം, ഇത് ദിവസം മുഴുവൻ ആയാസമില്ലാതെ ഉപയോഗിക്കാൻ സഹായിക്കും. അഡ്വാൻസ്ഡ് നോയ്സ് ക്യാൻസലിങ്, എഐ പവേർഡ് കോൾ ക്ലാരിറ്റി എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
സോണിയുടെ ഫളാഗ്ഷിപ്പ് മോഡലായ ഡബ്ല്യുഎഫ് 1000എക്സ്എം5ന് സമാനമായി സോണിയുടെ ഇൻറഗ്രേറ്റഡ് പ്രോസസർ വി2 ആണ് ലിങ്ക്ബഡ്സ് ഫിറ്റിലും സജ്ജീകരിച്ചിരിക്കുന്നത്. സോണിയുടെ ഏറ്റവും മികച്ച ആംബിയൻറ് സൗണ്ട് സാങ്കേതികവിദ്യയായ ഓട്ടോ ആംബിയൻറ് സൗണ്ട് മോഡും ലിങ്ക്ബഡ്സ് ഫിറ്റിലുണ്ട്. ഹൈ-റെസല്യൂഷൻ ഓഡിയോ വയർലെസിനെയും ഇത് പിന്തുണയ്ക്കുന്നു. സാധാരണ ബ്ലൂടൂത്ത് ഓഡിയോയേക്കാൾ ഏകദേശം മൂന്നിരട്ടി ഡേറ്റാ എൽഡിഎസി ട്രാൻസ്മിറ്റ് ചെയ്യുന്നതിനാൽ ഏറ്റവും മികച്ച ക്വാളിറ്റിയിൽ തന്നെ ശബ്ദം ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
വൈഡ് ഏരിയ ടാപ്പ് ഉപയോഗിച്ച് മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനാവും. മൾട്ടിപോയിൻറ് കണക്ഷൻ, ഇൻസ്റ്റൻറ് പ്ലേ ആൻഡ് പോസ്, ഹെഡ് ജെസ്റ്റർ കൺട്രോൾ, ബിൽറ്റ്-ഇൻ വോയ്സ് കൺട്രോൾ, സ്പീക്ക്-ടു-ചാറ്റ്, ഐപിഎക്സ്4 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് എന്നിവയും ലിങ്ക്ബഡ്സ് ഫിറ്റിൻറെ പ്രത്യേകതകളാണ്. ഫുൾ ചാർജിൽ 21 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ ഒരു മണിക്കൂർ വരെ ഉപയോഗിക്കാനും കഴിയും.
കറുപ്പ്, വെള്ള, പച്ച നിറത്തിൽ വരുന്ന ലിങ്ക്ബഡ്സ് ഫിറ്റിനായി എക്സ്ക്ലൂസീവ് പ്രീബുക്കിങ് ഓഫറും സോണി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ലോഞ്ച് ഓഫറായി 18,990 രൂപ വിലയിൽ വാങ്ങാം. ഓഫറിന് കീഴിൽ 5,990 രൂപ വിലയുള്ള എസ്ആർഎസ്- എക്സ്ബി 100 പോർട്ടബിൾ സ്പീക്കർ സൗജന്യമായി ലഭിക്കും. പരിമിതകാലയളവ് മാത്രം സാധുതയുള്ള ഈ ഓഫർ ഏപ്രിൽ 7 നു ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.