Sections

പുതിയ ഡബ്ല്യുഎഫ്-എൽഎസ്900എൻ 'എർത്ത് ബ്ലൂ' വയർലെസ് ഇയർബഡുകൾ സോണി പുറത്തിറക്കി

Wednesday, May 17, 2023
Reported By Admin
Sony

വയർലെസ് ഇയർബഡുകളായ ഡബ്ല്യുഎഫ്-എൽഎസ്900എൻ 'എർത്ത് ബ്ലൂ' സോണി ഇന്ത്യ പുറത്തിറക്കി


കൊച്ചി: വയർലെസ് ഇയർബഡുകളായ ഡബ്ല്യുഎഫ്-എൽഎസ്900എൻ 'എർത്ത് ബ്ലൂ' സോണി ഇന്ത്യ പുറത്തിറക്കി. കഴിഞ്ഞ നവംബർ മുതൽ വിൽപ്പനയിലുള്ള കറുപ്പ്, വെള്ള നിറങ്ങളുടെ ചുവടുപിടിച്ചാണ് എർത്ത് ബ്ലൂ നിറത്തിൽ പുതിയ ഇയർബഡുകൾ സോണി പുറത്തിറക്കിയത്. മേയ് 17 മുതൽ ആമസോണിൽ ലഭ്യമാണ്. സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴി ഡബ്ല്യുഎഫ്-എൽഎസ്900എൻ സീരീസുകൾക്കിടയിൽ തടസ്സമില്ലാത്ത സ്വിച്ചിംഗ് പ്രവർത്തനക്ഷമമാക്കുന്ന ഒരു മൾട്ടിപോയിൻറ് കണക്ഷനും പുറത്തിറക്കി.

റീസൈക്കിൾ ചെയ്ത വാട്ടർ ബോട്ടിലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന റീസൈക്കിൾ ചെയ്ത റെസിൻ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് 'എർത്ത് ബ്ലൂ' നിറത്തിലുള്ള ഡബ്ല്യുഎഫ്-എൽഎസ്900എൻ നിർമ്മിച്ചിരിക്കുന്നത്. വാട്ടർ ബോട്ടിലുകളിൽ നിന്ന് റീസൈക്കിൾ ചെയ്ത വസ്തുക്കളുടെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സോണിയാണ് ഇത് ആദ്യം വികസിപ്പിച്ചെടുത്തത്.

ഇതിൽ നിന്നു വികസിപ്പിച്ചെടുത്ത വസ്തു ഇയർബഡുകൾക്കുവേണ്ടി മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഡബ്ല്യുഎഫ്-എൽഎസ്900എൻ ഇയർബഡുകളുടെയും മുഴുവൻ പാക്കേജിംഗും പ്ലാസ്റ്റിക് രഹിതമാണ്. കൂടാതെ ഓട്ടോമൊബൈൽ ഭാഗങ്ങളിൽ നിന്ന് റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഇയർബഡുകളിൽ ഉപയോഗിക്കുന്നു. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള സോണിയുടെ പ്രതിബദ്ധതയെയാണ് ഇതു കാണിക്കുന്നത്.

2050 ഓടെ എൻവൈറൻമെൻറ്റൽ ഫുട്പ്രിൻറ് പൂജ്യമായി കുറയ്ക്കുവാൻ സോണി ഗ്രൂപ്പ് ലക്ഷ്യമിടുന്നു. അതിൻറെ ഭാഗമായി കമ്പനി 'റോഡ് ടു സീറോ' എന്ന പേരിൽ ഒരു ദീർഘകാല പരിസ്ഥിതി പദ്ധതിക്കു രൂപം നൽകിയിട്ടുണ്ട്. പുനരുപയോഗ പ്ലാസ്റ്റിക്കിൻറെ അവതരണം, ഉൽപന്നങ്ങളുടെ വൈദ്യുതി ഉപഭോഗം കുറയ്ക്കൽ, പുതുതായി രൂപകൽപ്പന ചെയ്ത ചെറിയ ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ നിന്ന് പ്ലാസ്റ്റിക് ഒഴിവാക്കൽ, പുനരുപയോഗ ഊർജം ഉപയോഗിക്കൽ തുടങ്ങിയവ പ്രോൽസാഹിപ്പിക്കുവാൻ കമ്പനി ഇതിലൂടെലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.