Sections

സോണി ബ്രാവിയ എക്‌സ്ആർ മാസ്റ്റർ സീരിസ് എ95എൽ ഒഎൽഇഡി അവതരിപ്പിച്ചു

Monday, Sep 11, 2023
Reported By Admin
Sony BRAVIA

കൊച്ചി: സോണി ഇന്ത്യ പുതിയ ഒഎൽഇഡി പാനലിനൊപ്പം കോഗ്നിറ്റീവ് പ്രോസസർ എക്സ്ആർ കരുത്തേകുന്ന പുതിയ ബ്രാവിയ എക്സ്ആർ മാസ്റ്റർ സീരിസ് എ95എൽ ഒഎൽഇഡി അവതരിപ്പിച്ചു. 164 സെ.മീ (65), 139 സെ.മീ (55) എന്നീ രണ്ട് സ്ക്രീൻ വലുപ്പങ്ങളിലാണ് പുതിയ ബ്രാവിയ എക്സ്ആർ മാസ്റ്റർ സീരിസ് എ95എൽ ഒഎൽഇഡി പുറത്തിറക്കിയിരിക്കുന്നത്.

അവിശ്വസനീയമാം വിധം മനുഷ്യർ കാണുകയും കേൾക്കുകയും ചെയ്യുന്ന രീതിയിൽ ഉള്ളടക്കം പുനരാവിഷ്ക്കരിക്കുന്നതാണ് സോണി ബ്രാവിയ എക്സ്ആർ ടിവികളിലെ പ്രോസസർ. മനുഷ്യൻറെ കണ്ണ് എങ്ങനെ ഫോക്കസ് ചെയ്യുന്നുവെന്നതുൾപ്പെടെ ഇത് മനസിലാക്കുന്നു. എക്സ്ആർ പ്രോസസ്സർ എക്സ്ആർ വഴി ഉപഭോക്താക്കൾ കാണുന്നതെന്തും 4കെ നിലവാരത്തിലേക്ക് ഉയർത്താൻ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആർ സഹായിക്കുന്നു.

എക്സ്ആർ ഒഎൽഇഡി കോൺട്രാസ്റ്റ് പ്രോ ആണ് ഒഎൽഇഡിപാനലിനെ ശക്തിപ്പെടുത്തുന്നത്. വിശാലമായ നിറങ്ങൾ നൽകാൻ എ95എലിനെ പ്രാപ്തമാക്കുന്നതാണ് എക്സ്ആർ ട്രൈലുമിനോസ് മാക്സ്. 4കെ 120എഫ്പിഎസ്, വേരിയബിൾ റിഫ്രഷ് റേറ്റ് (വിആർആർ), ഓട്ടോ ലോ ലേറ്റൻസി മോഡ്, ഓട്ടോ എച്ച്ഡിആർ ടോൺ ഓട്ടോ ഗെയിം മോഡ് എന്നിവയുൾപ്പെടെ എച്ച്ഡിഎംഐ 2.1 കോംപാറ്റിബിലിറ്റിയുമായാണ് എ95എൽ എത്തുന്നത്. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഗെയിം മെനുവാണ് മറ്റൊരു പ്രത്യേകത. ബ്രാവിയ കോർ ആപ്പ്, ബ്രാവിയ ക്യാം, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, അക്കോസ്റ്റിക് സർഫേസ് ഓഡിയോ പ്ലസ്, ഗൂഗിൾ ടിവി തുടങ്ങിയ ഫീച്ചറുകളും ബ്രാവിയ എ95എൽ ഒഎൽഇഡി ടിവിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എക്സ്ആർ-55എ95എൽ മോഡലിന് 3,39,990 രൂപയും, എക്സ്ആർ-65എ95എൽ മോഡലിന് 4,19,990 രൂപയുമാണ് വില. 2023 സെപ്റ്റംബർ 11 മുതൽ ഇന്ത്യയിലെ എല്ലാ സോണി സെൻററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോർട്ടലുകളിലും ഇത് ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.