- Trending Now:
കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ബ്രാവിയ 9 മിനി എൽഇഡി ടെലിവിഷൻ സീരീസ് അവതരിപ്പിച്ചു. എക്സ്ആർ ബാക്ക് ലൈറ്റ് മാസ്റ്റർ ഡ്രൈവും, നൂതന എഐ പ്രോസസർ എക്സ്ആറും സംയോജിപ്പിച്ച് സമാനതകളില്ലാത്ത ചിത്ര നിലവാരവും മികച്ച ഓഡിയോ അനുഭവവും നൽകുന്ന തരത്തിലാണ് ബ്രാവിയ 9 രൂപകൽപന ചെയ്തിരിക്കുന്നത്.
പ്രകൃതിദൃശ്യങ്ങൾ സമ്പൂർണ്ണ വിശദാംശങ്ങളോടെ പുനർനിർമ്മിക്കാൻ കഴിയുന്ന ഹൈ പീക്ക് ലുമിനൻസ് സങ്കേതിക വിദ്യയും പുതിയ ടിവി സീരീസിലുണ്ട്. സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡ് ആണ് മറ്റൊരു പ്രധാന ഫീച്ചർ. നിലവിലുള്ള നെറ്റ്ഫ്ളിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്, സോണി പിക്ചേഴ്സ് കോർ കാലിബ്രേറ്റഡ് മോഡ് എന്നിവയ്ക്ക് പുറമേ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ബ്രാവിയ 9 സീരീസിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് തുടങ്ങിയ നൂതന ഓഡിയോ, വിഷ്വൽ സാങ്കേതികവിദ്യകളെയും ബ്രാവിയ 9 സീരീസ് പിന്തുണയ്ക്കുന്നു. ഇത് ഡിസ്നി പ്ലസ്, പ്രൈം വീഡിയോ, നെറ്റ്ഫ്ളിക്സ്, മറ്റ് ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നു. സോണി പിക്ചേഴ്സ് സിനിമകളുടെ വിശാലമായ ലൈബ്രറിയിലേക്ക് പ്രവേശനം നൽകുന്ന സോണി പിക്ചേഴ്സ് കോർ പ്ലാറ്റ്ഫും ബ്രാവിയ 9 സീരീസ് അവതരിപ്പിക്കുന്നു. 400,000 സിനിമകളിലേക്കും, 10,000 ആപ്പുകളിലേക്കും ഗെയിമുകളിലേക്കും ആക്സസ് നൽകുന്ന ഗൂഗിൾ ടിവിയും ബ്രാവിയ 9 ടിവി സീരിസിലുണ്ട്.
പിഎസ്5ന് അനുയോജ്യമായ ഒരു ടോപ്പ്ടയർ ഗെയിമിംഗ് ടെലിവിഷൻ ആണ് ബ്രാവിയ 9. മുകളിൽ ബീം ട്വീറ്ററും വശങ്ങളിൽ ഫ്രെയിം ട്വീറ്ററുകളും ഉൾക്കൊള്ളുന്ന അക്കോസ്റ്റിക് മൾട്ടിഓഡിയോ പ്ലസും ബ്രാവിയ 9 സീരീസിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
പുതിയ ബ്രാവിയ 9 സീരീസ് 189 സെ.മീ (75), 215 സെ.മീ (85) സ്ക്രീൻ വലിപ്പങ്ങളിൽ ലഭ്യമാകും. 75എക്സ്ആർ90 മോഡലിന് 449,990 രൂപയും, 85എക്സ്ആർ90 മോഡലിന് 599,990 രൂപയുമാണ് വില. ഇരുമോഡലുകളും ഇപ്പോൾ മുതൽ ഇന്ത്യയിലെ എല്ലാ സോണി സെൻററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇകൊമേഴ്സ് പോർട്ടലുകളിലും ലഭ്യമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.