- Trending Now:
കൊച്ചി: സോണി ഇന്ത്യ വയർലെസ് സ്പീക്കറുകളുടെയും നോയ്സ്ക്യാൻസലിങ് ഹെഡ്ഫോണുകളുടെയും പുതിയ സീരീസായ അൾട്ട് പവർ സൗണ്ട് വിപണിയിൽ അവതരിപ്പിച്ചു. സംഗീത പ്രേമികൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത ഈ സ്പീക്കറുകൾ ആഴത്തിലുള്ളതും വ്യക്തവുമായ ശബ്ദം നല്കും. വയർലെസ് സ്പീക്കറുകളായ അൾട്ട് ടവർ 10,അൾട്ട് ഫീൽഡ് 7, അൾട്ട് ഫീൽഡ് 1, വയർലെസ് നോയ്സ് ക്യാൻസലിങ് ഹെഡ്ഫോണായ അൾട്ട് വെയർ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ അൾട്ട് പവർ സൗണ്ട് സീരീസ്.അൾട്ട് ബട്ടൺ ഉൾപ്പെടുന്നതാണ് സീരീസിലെ എല്ലാ മോഡലുകളും.
അൾട്ട് ടവർ 10 89,999 രൂപയ്ക്കും, അൾട്ട് ഫീൽഡ് 7 39,990 രൂപയ്ക്കും കറുപ്പ് നിറത്തിൽ ലഭിക്കും. അൾട്ട് ഫീൽഡ് 1 കറുപ്പ്, വെള്ള, ഓറഞ്ച്, ഫോറസ്റ്റ് ഗ്രേ നിറങ്ങളിൽ 10,999 രൂപയ്ക്ക് ലഭിക്കും. കറുപ്പ്, വെള്ള, ഫോറസ്റ്റ് ഗ്രേ നിറങ്ങളിൽ വരുന്ന വയർലെസ് നോയ്സ് ക്യാൻസലിങ് ഹെഡ്ഫോണായ അൾട്ട് വെയറിന് 16,990 രൂപയാണ് വില. ഓൺലൈൻ ഓഫ് ലൈൻ ഷോപ്പുകളിൽ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. അൾട്ട് ടവർ 10 വാങ്ങുമ്പോൾ 6,000 രൂപയും, അൾട്ട് ഫീൽഡ് 7 വാങ്ങുമ്പോൾ 3,000 രൂപയുമാണ് ക്യാഷ്ബാക്ക് ലഭിക്കുക.
പുതിയ അൾട്ട് പവർ സൗണ്ട് സീരീസ് ഉത്പന്നങ്ങൾ സോണി റീട്ടെയിൽ സ്റ്റോറുകൾ (സോണി സെൻറർ, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ ഇന്ത്യയിലെ ഇകൊമേഴ്സ് വെബ്സൈറ്റുകൾ എന്നിവയിലൂടെ 2024 മെയ് 27 മുതൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.