Sections

സോണി ഇന്ത്യ ഗൂഗിൾ ടിവിയുള്ള ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു

Wednesday, May 22, 2024
Reported By Admin
Sony India launches BRAVIA 2 series

കൊച്ചി: ഉപഭോക്താക്കളുടെ വിനോദ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സോണി ഇന്ത്യ ഏറ്റവും പുതിയ ബ്രാവിയ 2 സീരീസ് അവതരിപ്പിച്ചു.ഗൂഗിൾ ടിവിയുമായി സംയോജിപ്പിച്ച് എത്തുന്ന ബ്രാവിയ 2 സീരീസിൽ, 4കെ അൾട്രാ എച്ച്ഡി എൽഇഡി ഡിസ്പ്ലേയുമുണ്ട്. ഗൂഗിൾ ടിവിയുമായി സംയോജിപ്പിച്ചതിനാൽ ഉപയോക്താക്കൾക്ക് മുൻഗണനകൾക്കനുസൃതമായി വിവിധ ആപ്ലിക്കേഷനുകൾ, സ്ട്രീമിങ് സേവനങ്ങൾ തത്സമയ ടിവി ചാനലുകൾ എന്നിവ അനായാസം ആക്സസ് ചെയ്യാൻ കഴിയും. സമാനതകളില്ലാത്ത ഗെയിമിങ് അനുഭവം നൽകുന്ന എസ്25, ഗെയിമിങിനപ്പുറം മറ്റു മികച്ച ഫീച്ചറുകൾക്ക് മുൻഗണന നൽകുന്ന എസ്20 എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളാണ് ബ്രാവിയ 2 സീരീസ് വാഗ്ദാനം ചെയ്യുന്നത്.

108 സെ.മീ (43), 126 സെ.മീ (50), 139 സെ.മീ (55), 164 സെ.മീ (65) സ്ക്രീൻ സൈസുകളിൽ ബ്രാവിയ 2 സീരീസ് ലഭിക്കും. എക്സ് വൺ പിക്ചർ പ്രോസസർ, ലൈവ് കളർ ടെക്നോളജി, 4കെ റിയാലിറ്റി പ്രോ, ഡോൾബി ഓഡിയോക്കൊപ്പം 20 വാട്ട് ശബ്ദം പ്രദാനം ചെയ്യുന്ന ഓപ്പൺ ബാഫിൾ ഡൗൺ ഫയറിങ് ട്വിൻ സ്പീക്കർ, എക്സ്-പ്രൊട്ടക്ഷൻ പ്രോ എന്നിവയാണ് മറ്റു സവിശേഷതകൾ .

ബ്രാവിയ 2 സീരീസിലൂടെ 10,000ലേറെ ആപ്പുകൾ അനായാസം ഡൗൺലോഡ് ചെയ്യാനും, 700,000ലേറെ സിനിമകളും ടിവി എപ്പിസോഡുകളും ലൈവ് ടിവിയും കാണാനും സാധിക്കും. കെഡി-65എസ്25 മോഡലിന് 95,990 രൂപയും, കെഡി-55എസ്25 74,990 രൂപയുമാണ് വില. ഇരുമോഡലുകളും ഈ മാസം 24 മുതൽ വിൽപനക്ക് ലഭ്യമാവും. കെഡി-50എസ്20, കെഡി-43എസ്20 മോഡലുകളുടെ വിലയും വിൽപന തീയതിയും പിന്നീട് പ്രഖ്യാപിക്കും.

ഇന്ത്യയിലെ എല്ലാ സോണി സെൻററുകളിലും, പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും, ഇ-കൊമേഴ്സ് പോർട്ടലുകളിലും പുതിയ മോഡലുകൾ ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.