Sections

ബ്രാവിയ ടെലിവിഷനുകളിൽ സിനിമ ഈസ് കമിംഗ് ഹോം ആശയം അവതരിപ്പിച്ച് സോണി ഇന്ത്യ

Tuesday, Oct 01, 2024
Reported By Admin
Sony India BRAVIA TV Cinema is Coming Home Campaign with SS Rajamouli

കൊച്ചി: സോണി ഇന്ത്യ ബ്രാവിയ ടെലിവിഷനുകളിൽ സിനിമ ഈസ് കമിംഗ് ഹോം എന്ന ആശയം അവതരിപ്പിച്ചു. വീട്ടിലിരുന്ന് തന്നെ മെച്ചപ്പെടുത്തിയ ചിത്ര-ശബ്ദ നിലവാരത്തിൽ ഒരു മാസ്മരിക സിനിമാറ്റിക് അനുഭവമാണ് സിനിമ ഈസ് കമിംഗ് ഹോം വാഗ്ദാനം ചെയ്യുന്നത്. പ്രശസ്ത ചലച്ചിത്ര നിർമാതാവ് എസ്.എസ് രാജമൗലിയുടെ സിനിമാ കാഴ്ച്ചപ്പാടിന് അനുസൃതമായാണ് സോണി ഇന്ത്യ വിപ്ലവകരമായ ഈ ആശയം അവതരിപ്പിച്ചത്. പ്രേക്ഷകരെ അവരുടെ സ്വന്തം സ്വീകരണമുറിയിൽ സിനിമയുടെ മാന്ത്രികതയോടും വികാരത്തോടും പൂർണമായും ഇടപഴകാൻ ബ്രാവിയ ടെലിവിഷനുകൾ കാഴ്ച്ചക്കാരെ പ്രാപ്തരാക്കും.

2024 സാമ്പത്തിക വർഷം പുറത്തിറങ്ങിയ പുതിയ ബ്രാവിയ 9, 8, 7, 3 സീരീസുകൾ വലിയ സ്ക്രീനിലെ മാന്ത്രികത ലിവിങ് റൂമുകളിലേക്ക് കൊണ്ടുവരുന്ന തരത്തിലാണ് സോണി രൂപകൽപന ചെയ്തിരിക്കുന്നത്. പുതുതായി അവതിരിപ്പിച്ച ബ്രാവിയ തിയേറ്റർ ബാർ 8, ബ്രാവിയ തിയേറ്റർ ബാർ 9, ബ്രാവിയ തിയേറ്റർ ക്വാഡ് എന്നിവയുമായി യോജിപ്പിക്കുമ്പോൾ ഹോം എന്റർടൈൻമെന്റ് സിസ്റ്റത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവമായിരിക്കും ഉപഭോക്താക്കൾക്ക് ലഭിക്കുക.

തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകൾക്ക് 3 വർഷത്തെ സമഗ്ര വാറന്റി, 25,000 രൂപ വരെ ഉടൻ ക്യാഷ്ബാക്ക്, തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകളിൽ സൗജന്യ ഇഎംഐ, ടെലിവിഷനുകൾക്കും സൗണ്ട്ബാറുകൾക്കും 2,995 രൂപ മുതൽ ആരംഭിക്കുന്ന സിംഗിൾ കോംബോ ഇഎംഐ സ്കീം, ബ്രാവിയ തിയേറ്റർ സൗണ്ട്ബാർ കോംബോയ്ക്കൊപ്പം തിരഞ്ഞെടുത്ത ബ്രാവിയ ടെലിവിഷനുകൾ വാങ്ങുമ്പോൾ 64,990 രൂപ കിഴിവ് എന്നീ ഓഫറുകളും സോണി ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമ ഈസ് കമിംഗ് ഹോം എന്ന ആശയത്തിലൂടെ ചലച്ചിത്രകാരന്റെ കാഴ്ചപ്പാടിന് ഏറ്റവും ആധികാരികമായ രീതിയിൽ ഞങ്ങൾ ജീവൻ നൽകുകയാണെന്ന് സോണി ഇന്ത്യ മാനേജിങ് ഡയറക്ടർ സുനിൽ നയ്യാർ പറഞ്ഞു. ആത്യന്തികമായ സിനിമാ അനുഭവം നൽകുന്നതിന് രൂപകൽപന ചെയ്തിരിക്കുന്നവയാണ് ഞങ്ങളുടെ ബ്രാവിയ ഉൽപ്പന്നങ്ങൾ. സോണിയുടെ സിനിമ ഈസ് കമിംഗ് ഹോം എന്ന ആശയത്തെ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് ഫലപ്രദമായി എത്തിക്കാൻ ഏറ്റവും മികച്ച വ്യക്തിയാണ് എസ് എസ് രാജമൗലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോണിയുടെ സിനിമ ഈസ് കമിംഗ് ഹോം എന്ന ആശയത്തെ ഞാൻ പൂർണഹൃദയത്തോടെ അംഗീകരിക്കുന്നുവെന്ന് പ്രശസ്ത ചലച്ചിത്ര നിർമാതാവ് എസ്.എസ് രാജമൗലി പറഞ്ഞു. ഈ ആശയം വീട്ടിലെ കാഴ്ചാനുഭവത്തെ പുനർനിർവചിക്കുന്നതിനോടൊപ്പം, സിനിമയുടെ ആധികാരിക സത്തയിൽ മുഴുകാൻ പ്രേക്ഷകരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.