Sections

സോണി രണ്ട് പുതിയ ആൽഫ 7സി സീരീസ് ക്യാമറകൾ അവതരിപ്പിച്ചു

Wednesday, Nov 01, 2023
Reported By Admin
Sony Alpha 7C

കൊച്ചി: കോംപാക്റ്റ് ഫുൾ-ഫ്രെയിം ഇന്റർചേയ്ഞ്ചബിൾ ലെൻസ് ക്യാമറകളായ ആൽഫ 7സി സീരീസിലേക്ക് രണ്ട് പുതിയ കൂട്ടിച്ചേർക്കലുകൾ പ്രഖ്യാപിച്ച് സോണി ഇന്ത്യ. ആൽഫ 7സി II, ആൽഫ 7സിആർ എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്. ഏകദേശം 33.0 മെഗാപിക്സലുകളുള്ള ഒരു ഫുൾഫ്രെയിം ബാക്ക്ഇല്യൂമിനേറ്റഡ് എക്സ്മോർ ആർ സിഎംഓഎസ് സെൻസറും, ഉയർന്ന ഇമേജിങ് പ്രകടനം നൽകുന്നതിന് ഏറ്റവും പുതിയ ബയോൺസ് എക്സ്ആർ ഇമേജ് പ്രോസസിങ് എഞ്ചിനുമാണ് ആൽഫ 7സി രണ്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. ആൽഫ 7 നാലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഭാരവും വീതിയും വളരെ കുറവാണ്. 100 മുതൽ 51200 വരെയുള്ള സ്റ്റാൻഡേർഡ് ഐഎസ്ഒ സെൻസിറ്റിവിറ്റി റേഞ്ച് സ്റ്റിൽ ഇമേജുകൾക്കും മൂവികൾക്കും ഉയർന്ന സെൻസിറ്റിവിറ്റിയും ശബ്ദരഹിത ഷൂട്ടിങും സാധ്യമാക്കും.

ഏകദേശം 61.0 മെഗാപിക്സലുകളുള്ള ഒരു ഫുൾഫ്രെയിം ബാക്ക്ഇല്യൂമിനേറ്റഡ് എക്സ്മോർ ആർ സിഎംഓഎസ് സെൻസറും, ഏറ്റവും പുതിയ ബയോൺസ് എക്സ്ആർ ഇമേജ് പ്രോസസിങ് എഞ്ചിനുമാണ് ആൽഫ 7സിആറിന്റെ പ്രധാന സവിശേഷത. ആൽഫ 7ആർ അഞ്ചുമായി താരതമ്യപ്പെടുത്തുമ്പോൾ, ആൽഫ 7സിആറിന് ഏകദേശം ഭാരവും വീതിയും കുറവാണ്. 100 മുതൽ 32000 വരെയാണ് സ്റ്റാൻഡേർഡ് ഐഎസ്ഒ സെൻസിറ്റിവിറ്റി റേഞ്ച്. 7 സ്റ്റെപ് ഒപ്റ്റിക്കൽ 5-ആക്സിസ് ഇൻ-ബോഡി ഇമേജ് സ്റ്റെബിലൈസേഷൻ, പിക്സൽ ഷിഫ്റ്റ് മൾട്ടി ഷൂട്ടിങ്, ഗ്രിപ്പ് എക്സ്റ്റൻഷൻ ജിപി എക്സ് 2 തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ഭാരവും വീതിയും കുറവായതിനാൽ കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും എളുപ്പമാണ് രണ്ട് മോഡലുകളും. ഇരു മോഡലുകളും എല്ലാ സോണി സെന്റർ, ആൽഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി അംഗീകൃത ഡീലർമാർ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ളിപ്കാർട്ട്), ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവിടങ്ങളിൽ ലഭ്യമാവും.

ഐഎൽസിഇ- 7 സിഎം 2 മോഡൽ (ബോഡി മാത്രമായി) കറുപ്പ്, വെളുപ്പ് നിറങ്ങളിൽ നവംബർ 3 മുതൽ 2,14,990 രൂപ വിലയിൽ ലഭ്യമാവും. ഐഎൽസിഇ- 7 സിഎം 2എൽ (ബോഡിയും 2860എംഎം സൂം ലെൻസും) സിൽവർ നിറത്തിൽ നവംബർ 3 മുതൽ 2,43,990 രൂപ വിലയിൽ ലഭിക്കും. ഐഎൽസിഇ- 7 സിആർ മോഡലിന്റെ വിലയും വിൽപന തീയതിയും ഉടനെ പ്രഖ്യാപിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.