- Trending Now:
കൊച്ചി: സോണി ഇന്ത്യ, പ്രശസ്ത മ്യസിക്ക് ഐക്കൺ കിംഗിനെ ഓഡിയോ ഉൽപ്പന്ന വിഭാഗത്തിൻറെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സംഗീതം അതിൻറെ ശുദ്ധമായ രൂപത്തിൽ ആസ്വദിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്ന മികച്ച ഓഡിയോ ഉൽപ്പന്നങ്ങൾ നൽകാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് പുതിയ പ്രഖ്യാപനം. ഇതിന് പിന്നാലെ 'കിംഗ് മീറ്റ് ദി കിംഗ്' എന്ന പേരിൽ സോണിയുടെ എസ്ആർസ്-എക്സ് വി 800 പാർട്ടി സ്പീക്കറിനായുള്ള ആദ്യ ക്യാമ്പയിനും സജീവമായി.
സംഗീതത്തിൻറെ കാതൽ ഉപഭോക്താക്കളുടെ ഹൃദയത്തിലേക്ക് അടുപ്പിക്കാനും, യുവാക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സോണി ഇന്ത്യ ശ്രമിക്കുമ്പോൾ, കിംഗുമായുള്ള സഹകരണം ഒരു സുപ്രധാന നാഴികക്കല്ലാണ്. സോണി ഇന്ത്യയുടെ മൊത്ത വിൽപനയിലുള്ള വരുമാനത്തിൻറെ 20 ശതമാനവും ഓഡിയോ വിഭാഗത്തിൽ നിന്നാണ്. ഇത് കമ്പനിയുടെ ബിസിനസിൽ ഓഡിയോ വിഭാഗത്തിൻറെ കാര്യമായ സ്വാധീനം പ്രകടമാക്കുന്നുണ്ട്.
യഥാർത്ഥ് ഹോസ്പിറ്റൽ ആങ്കർ നിക്ഷേപകരിൽ നിന്ന് 205.96 കോടി രൂപ സമാഹരിച്ചു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.