Sections

സോണി ഇന്ത്യ ബ്രാവിയ തിയറ്റർ യു അവതരിപ്പിച്ചു

Tuesday, Sep 24, 2024
Reported By Admin
Sony BRAVIA Theater U Wireless Neckband Speaker with Dolby Atmos for immersive sound

കൊച്ചി: സോണി ഇന്ത്യ അത്യാധുനിക ഹോം എൻറർടെയ്ൻമെൻറ് സൊല്യൂഷനായ ബ്രാവിയ തിയേറ്റർ യു അവതരിപ്പിച്ചു. സ്വീകരണമുറിയിലെ സുഖസൗകര്യങ്ങളിൽ മികവുറ്റ സിനിമാറ്റിക് അനുഭവം നൽകുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന ഈ പുതിയ വയർലെസ് നെക്ക്ബാൻഡ് സ്പീക്കർ, അതിശയിപ്പിക്കുന്ന ശബ്ദാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. അനുയോജ്യമായ ബ്രാവിയ ടിവിയുമായി സംയോജിപ്പിച്ച് ത്രസിപ്പിക്കുന്ന ഡോൾബി അറ്റ്മോസ് അനുഭവം ഇതിലൂടെ ആസ്വദിക്കാം.

കഴുത്തിനും തോളിനും വിശ്രമം ഉറപ്പാക്കുന്ന സുരക്ഷിതമായ ഫിറ്റോടുകൂടിയ ഭാരം കുറഞ്ഞ ഡിസൈനിലാണ് ബ്രാവിയ തിയറ്റർ യു വരുന്നത്. 12 മണിക്കൂർ ബാറ്ററി ലൈഫാണ് വാഗ്ദാനം. ക്വിക്ക് ചാർജ് ഫീച്ചറുള്ളതിനാൽ വെറും 10 മിനിറ്റ് ചാർജിൽ ഒരു മണിക്കൂർ അധിക സമയവും ലഭിക്കും. 360 സ്പേഷ്യൽ സൗണ്ട്, എക്സ്ബാലൻസ്ഡ് സ്പീക്കർ യൂണിറ്റ്, മൾട്ടിപോയിൻറ് കണക്ഷൻ, വോയ്സ് പിക്കപ്പ് ടെക്നോളജി എന്നിവയാണ് മറ്റു സവിശേഷതകൾ.

Sony Bravia Theatre U neckband speaker

ബ്രാവിയ തിയേറ്റർ യു (എച്ച്ടിഎഎൻ7) മോഡൽ 2024 സെപ്റ്റംബർ 23 മുതൽ സോണി സെൻററുകൾ, സോണി അംഗീകൃത ഡീലർമാർ, ഇകൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ളിപ്കാർട്ട്), ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയിലുടനീളം ലഭ്യമാകും. 24,990 രൂപയാണ് വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.