- Trending Now:
കൊച്ചി: സോണി ഇന്ത്യ വ്ളോഗ് ക്യാമറ ഇസഡ് വി സീരീസിലെ ഏറ്റവും പുതിയ രണ്ടാം തലമുറ ക്യാമറ ഇസഡ് വി-1 II പുറത്തിറക്കി. ഉപഭോക്താക്കൾ കൂടുതലായും ആവശ്യപ്പെട്ട വിപണിയിലെ മുൻനിര ഫീച്ചറുകളുമായാണ് അൾട്രാ വൈഡ് ആംഗിൾ സൂം വ്ളോഗിങ് ക്യാമറയായ ഇസഡ് വി-1 II ക്യാമറ അവതരിപ്പിച്ചിരിക്കുന്നത്. ഇസഡ് വി-1 നേക്കാൾ വിശാലമായ ആംഗിളിൽ ആകർഷകമായ ഫോട്ടോജെനിക് ഇമേജ് നിലവാരത്തോടെ കൂടുതൽ ആകർഷകമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ഇസഡ് വി-1 II വ്ളോഗർമാരെ സഹായിക്കും.
1.0 ടൈപ്പ് എക്സ്മോർ ആർഎസ് ഇമേജ് സെൻസർ, ബിയോൻസ് എക്സ് ഇമേജ് പ്രോസസിങ് എഞ്ചിൻ, ഇസഡ്ഇഐഎസ്എസ് വേരിയോ-സോനാർ ടി 18-50എംഎം എഫ്1.84 ലെൻസ് എന്നിവ ഉപയോഗിച്ച് വിവിധ തലങ്ങളിലുള്ള ഉള്ളടക്കങ്ങൾ പകർത്താൻ ഇസഡ് വി-1 II ക്രിയേറ്റർമാരെ സഹായിക്കും. മുഴുവൻ സീനിനൊപ്പം ആകർഷകമായ ഫോട്ടോജെനിക് ഇമേജ് പകർത്തുന്നത് എളുപ്പമാക്കുന്നതാണ് 18എംഎം വൈഡ് ആംഗിൾ വ്യൂ ഫീച്ചർ. 18-50 എംഎം ഒപ്റ്റിക്കൽ സൂമും ക്ലിയർ ഇമേജ് സൂമും ചിത്രങ്ങളെ സുഗമമായി വലുപ്പത്തിലാക്കാനും സഹായകരമാവും.
ബൊക്കെ സ്വിച്ചുള്ള 1.0 ടൈപ്പ് സെൻസർ, സിനിമാറ്റിക് വ്ളോഗ് സെറ്റിങ്, ക്രിയേറ്റീവ് ലുക്ക്, ഫാസ്റ്റ് ഹൈബ്രിഡ് എഎഫ് സിസ്റ്റം, റിയൽടൈം ഐ എഎഫ്, ബിൽറ്റ്-ഇൻ മൈക്രോഫോൺ, ഫേസ് പ്രയോറിറ്റി എഇ, സോഫ്റ്റ് സ്കിൻ ഇഫക്റ്റ്, പ്രോഡക്ട് ഷോകേസ് സെറ്റിങ്, എസ്&ക്യൂ ഷൂട്ട് മോഡ്, ബിൽറ്റ്-ഇൻ എൻഡി ഫിൽട്ടർ തുടങ്ങിയ ഫീച്ചറുകളും ഇസഡ് വി-1 IIൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മൂല്യവർദ്ധിത സേവനങ്ങളുമായി സ്വർണവായ്പ വിതരണം ശക്തിപ്പെടുത്തി ഡിബിഎസ് ബാങ്ക്... Read More
2023 സെപ്റ്റംബർ 25 മുതൽ സോണി സെൻറർ, ആൽഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി അംഗീകൃത ഡീലർമാർ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ലിപ്കാർട്ട്) എന്നിവയിലും ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇസഡ് വി-1 II വ്ളോഗ് ക്യാമറ ലഭ്യമാവും. 86,990 രൂപയാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.