- Trending Now:
കൊച്ചി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാച്ച് ബ്രാൻഡായ സൊണാറ്റ, പുതിയ വിവാഹ വാച്ചുകളുടെ ശേഖരം വിപണിയിലിറക്കി. 'ഡ്രീം, ടുഗെദർ' എന്ന പ്രമേയത്തെ കേന്ദ്രീകരിച്ചുള്ളതാണ് പുതിയ വിവാഹ വാച്ച് ശേഖരം.
സമകാലിക സങ്കീർണ്ണത, തിളക്കം, ഗ്ലാമർ എന്നിവ സംയോജിപ്പിക്കുന്ന ഡിസൈനുകളിലുള്ളവയാണ് സൊനാറ്റയുടെ വിവാഹ വാച്ചുകളുടെ ശ്രേണി. അത് ധരിക്കുന്നയാളുടെ വ്യക്തിത്വത്തിൻറെയും അഭിലാഷങ്ങളുടെയും പ്രതിഫലനം കൂടിയാണ്. പരമ്പരാഗതവും സമകാലികവുമായ ശൈലിയോട് ചേർന്ന് പോകുന്നവയാണ് ഈ വാച്ചുകൾ.
വിവാഹ ദിവസത്തിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന യുവ ദമ്പതികൾക്ക് ഏറ്റവും അനുയോജ്യമായവയാണ് സൊനാറ്റയുടെ വിവാഹ വാച്ച് ശേഖരം. നേർത്തതും വ്യക്തവുമായ രൂപത്തിനൊപ്പം വാച്ചിൻറെ കലാപരമായ ഓരോ വിശദാംശങ്ങളും എടുത്തുകാണിക്കുന്നവയാണ് ഇവ. പാരമ്പര്യങ്ങളെ പുതിയ കാല രൂപകൽപ്പനയുമായി സമന്വയിപ്പിക്കുന്നവയാണ് ഈ ശേഖരത്തിലെ വാച്ചുകൾ.
വിവാഹങ്ങൾ രണ്ട് ഭാവികളുടെ ഐക്യത്തെ പ്രതീകപ്പെടുത്തുന്നതാണെന്ന് സൊനാറ്റ തിരിച്ചറിയുന്നുവെന്നും ഞങ്ങളുടെ 'ഡ്രീം, ടുഗെദർ' എന്ന പ്രമേയത്തിലൂടെ വ്യക്തിഗത സമയത്തേക്കാൾ പങ്കിട്ട സമയത്തിൻറെ പരിവർത്തന ശക്തി ഉയർത്തിക്കാട്ടുകയാണെന്നും സൊണാറ്റ മാർക്കറ്റിംഗ് ഹെഡ് പ്രതീക് ഗുപ്ത പറഞ്ഞു.
2495 രൂപ മുതലാണ് സൊണാറ്റ വിവാഹ വാച്ചുകളുടെ വില. ടൈറ്റൻ വേൾഡ് ഔട്ട്ലെറ്റുകളിൽ നിന്നോ ഓൺലൈനായി www.sonatawatches.in ൽ നിന്നോ സൊണാറ്റ വെഡ്ഡിംഗ് കളക്ഷൻ വാച്ചുകൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.