- Trending Now:
കൊച്ചി: മുൻനിര വാച്ച് ബ്രാൻഡായ സൊണാറ്റ അതിൻറെ സ്ലീക്ക് സീരീസ് വാച്ചുകളുടെ ആറാമത് പതിപ്പ് വിപണിയിലവതരിപ്പിച്ചു. പുരുഷൻമാർക്കായുള്ള വാച്ചുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് കേസുകളാണ് പുതിയ സൊണാറ്റ സ്ലീക്ക് വാച്ചുകളുടേത്. ചാരുതയും പുതുമയും പുനർനിർവചിക്കാനുള്ള സൊണാറ്റയുടെ പ്രതിബദ്ധതയുടെ തെളിവാണ് പുതിയ വാച്ചുകളുടെ അവതരണം.
സൂക്ഷ്മതയോടെ രൂപകൽപ്പന ചെയ്യപ്പെട്ടവയാണ് പുതിയ സ്ലീക്ക് വാച്ചുകൾ. സമകാലിക യുവ പ്രൊഫഷണലുകളുടെ അഭിരുചികൾക്ക് അനുയോജ്യമായ മിനിമലിസ്റ്റ് സമീപനത്തെ ഉൾക്കൊള്ളുന്നവയാണ് ഈ ശേഖരം. ആകർഷകമായ ഒരു കലാരൂപം താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് സ്ലീക്ക് ശേഖരത്തിലൂടെ സൊനാറ്റ.
ഡിഷ് കൺസ്ട്രക്റ്റഡ് ബോട്ടത്തോടു കൂടിയ അൾട്രാ-സ്ലിം 6.05 മില്ലീമീറ്റർ പ്രൊഫൈലാണ് സ്ലീക്ക് വാച്ചുകൾക്ക്. മികച്ച റിസ്റ്റ് ഫിറ്റ്മെൻറിനൊപ്പം മെറ്റൽ, ലെതർ, മെഷ് സ്ട്രാപ്പുകളിൽ ലഭ്യമാകുന്ന ഇവ പുതിയ തലമുറയുടെ ചലനാത്മകമായ ജീവിതശൈലിയോട് ചേർന്ന് പോകുന്നവയാണ്.
1,895 മുതൽ 2,895 രൂപ വരെയാണ് സ്ലീക്ക് വാച്ചുകളുടെ വില. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്ലെറ്റുകളിലും www.sonatawatches.in-ലും സ്ലീക്ക് വാച്ചുകൾ ലഭ്യമാണ്.
സൊനാറ്റയുടെ പുതുമയുടെയും മികവിൻറെയും യാത്രയിൽ ഞങ്ങൾ മറ്റൊരു വലിയ ചുവടുവയ്പ്പ് നടത്തുകയാണെന്ന് സൊനാറ്റ ബ്രാൻഡ് മേധാവി പ്രതീക് ഗുപ്ത പറഞ്ഞു. ഇന്നത്തെ പ്രൊഫഷണലുകളുടെ മുൻഗണനകൾ നിറവേറ്റുന്നതിനാണ് ഈ ശേഖരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവ സ്റ്റൈലിൻറെയും പ്രായോഗികതയുടെയും തികഞ്ഞ സന്തുലിതാവസ്ഥയാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.