Sections

അക്ഷയ തൃതീയക്ക് സൊണാറ്റ ഗോൾഡ് വാച്ചുകളുമായി സൊണാറ്റ

Tuesday, Apr 29, 2025
Reported By Admin
Sonata Launches New Gold Watch Collection Featuring Embedded 22K Tanishq Gold Coins

  • ആധുനിക കരകൗശല വൈദഗ്ധ്യവും 22 കാരറ്റ് സ്വർണത്തിൻറെ മനോഹാരിതയും സമന്വയിക്കുന്ന വാച്ച് ശേഖരം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വാച്ച് ബ്രാൻഡുകളിലൊന്നായ സൊനാറ്റ സ്വർണ വാച്ച് ശേഖരമായ സൊനാറ്റ ഗോൾഡ് വിപണിയിലവതരിപ്പിച്ചു. ഈ ശേഖരത്തിലെ ഓരോ വാച്ചിൻറയും ഡയലിൽ 0.15 ഗ്രാം തൂക്കമുള്ള തനിഷ്കിൻറെ 22 കാരറ്റ് സ്വർണ്ണ നാണയം ഉൾക്കൊള്ളിച്ചിരിക്കുന്നു. ഈ വാച്ചുകളുടെ ഓരോ വിശദാംശങ്ങളിലും കരകൗശല വൈദഗ്ദ്ധ്യത്തിൻറയും പാരമ്പര്യത്തിൻറെയും രൂപകൽപ്പനയുടെയും മികവ് ദൃശ്യമാണ്.

രൂപഭംഗിയും പ്രവർത്തന മികവും ഒത്തുചേരുന്ന സൊനാറ്റ ഗോൾഡ് വാച്ചുകൾ ഉപയോക്താക്കൾക്ക് വ്യക്തിപരമായ ശൈലി പ്രകടിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്. സമൃദ്ധിയുടെയും പുതിയ തുടക്കങ്ങളുടെയും സമയമായ അക്ഷയ തൃതീയയിൽ, സമ്മാനമായി നൽകുന്നതിന് ഏറ്റവും അനുയോജ്യമാണ് സൊനാറ്റ ഗോൾഡ്.

സ്ലീക്ക് കേസ് ഡിസൈൻ, ലാക്വേർഡ് ഹൈ-പോളിഷ് ബ്ലാക്ക് ഡയൽ, എംബഡഡ് ഗോൾഡ് കോയിൻ, ഒറിജിനൽ ലെതർ സ്ട്രാപ്പ് എന്നിവയാണ് സൊനാറ്റ ഗോൾഡ് വാച്ച് ശേഖരത്തിൻറെ മറ്റ് സവിശേഷതകൾ.

സൊണാറ്റ ഗോൾഡ് വെറുമൊരു വാച്ച് മാത്രമല്ലന്നും അതൊരു അനുഭവമാണെന്നും സൊണാറ്റ ബ്രാൻഡ് ഹെഡ് പ്രതീക് ഗുപ്ത പറഞ്ഞു. ഈ വാച്ചുകൾ ഡിസൈനിനെ വിലമതിക്കുന്നവർക്കുള്ളതാണ്. സ്വർണ്ണത്തിൻറെ സൂക്ഷ്മവും ശക്തവുമായ ആവിഷ്കാരമാണ് സൊണാറ്റ ഗോൾഡ് എന്നും അദ്ദേഹം പറഞ്ഞു.

പുരുഷൻമാർക്കും സ്ത്രീകൾക്കുമായുള്ള രണ്ട് മനോഹരമായ വേരിയൻറുകളിൽ സൊണാറ്റ ഗോൾഡ് ലഭ്യമാണ്. 5,695 മുതൽ 5,995 രൂപ വരെയാണ് വില. www.sonatawatches.in, അംഗീകൃത റീട്ടെയിലർമാർ, ടൈറ്റൻ വേൾഡ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ സൊണാറ്റ ഗോൾഡ് വാച്ചുകൾ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.