Sections

ബിസിനസ് ചെയ്യാന്‍ കൈയ്യില്‍ പണം ഇല്ലെന്ന് കരുതി കൈയ്യും കെട്ടി നോക്കി ഇരിക്കരുത്; ചെയ്യാന്‍ ഒരുപാടുണ്ട്‌

Wednesday, Nov 24, 2021
Reported By admin
business without money

പണം കിട്ടുന്നത് വരെ കാത്തുനില്‍ക്കാതെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിസിനസില്‍ എന്തെങ്കിലും ചെയ്യുക

 


സമൂഹത്തില്‍ നിന്ന് ബിസിനസ് തുടങ്ങാന്‍ പണമില്ല എന്നത് കാലങ്ങളായി കേള്‍ക്കുന്ന ഒരു പരാതിയാണ്. ബാങ്കുകള്‍ ഈടില്ലാതെ വായ്പ കൊടുക്കാന്‍ സാധാരണ നിലക്ക് ബുദ്ധിമുട്ടാണ്.സര്‍ക്കാരിന്റെ പല സ്‌കീമുകളും ഉണ്ട് എങ്കിലും സാധാരണക്കാര്‍ക്ക് അത് നേടാന്‍ പ്രയാസം തന്നെയാണ്.ബാങ്കുകള്‍ തോറും കയറി ഇറങ്ങി അവരെ ബോധ്യപ്പെടുത്താന്‍ തന്നെ കഠിനമായ പരിശ്രമം വേണ്ടിവരും.

ഇനി അഥവ ലോണ്‍ ലഭിച്ചാല്‍ പോലും അത്തരം സ്‌കീമുകളില്‍ പോലും ഉപകരണങ്ങള്‍ വാങ്ങിക്കാനോ ബിസിനസ് ചെയ്യാനുള്ള സ്ഥലം ഉണ്ടാക്കാനോ ആണ് ബാങ്കുകള്‍ക്ക് താത്പര്യം. ഒരു ഐഡിയ ഡെവലപ്പ് ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ പണം ചെലവ് ചെയ്യാന്‍ ബാങ്കുകള്‍ സഹായിക്കണമെന്നില്ല. നിങ്ങളുടെ കൈയ്യില്‍ നയാ പൈസ പോലും ഇല്ലെങ്കിലോ,ബാങ്കുകളെ സമീപിക്കാന്‍ താത്പര്യം ഇല്ലെങ്കിലോ പരീക്ഷിക്കാവുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തിലൂടെ പറയുന്നത്.

പണം കിട്ടുന്നത് വരെ കാത്തുനില്‍ക്കാതെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ബിസിനസില്‍ എന്തെങ്കിലും ചെയ്യുക. സര്‍വീസ് ബിസിനസ് ആണെങ്കില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചെറിയ ഒരു ഭാഗമെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. പലപ്പോഴും ആ ഒരു ഭാഗം മാത്രമായി ആവശ്യമുള്ള കസ്റ്റമേഴ്‌സ് ഉണ്ടാവാം. പ്രോഡക്റ്റ് ബിസിനസ് ആണെങ്കില്‍ സ്വന്തമായി നിര്‍മ്മാണം തുടങ്ങാന്‍ സാമ്പത്തിക കാര്യങ്ങള്‍ ഉടക്കി നില്‍ക്കുന്നുണ്ടെങ്കില്‍ സാമ്യമുള്ള പ്രോഡക്ടിന്റെ വില്പനയോ വിതരണമോ ചെയ്യാവുന്നതാണ്. കൂട്ടുകെട്ടുകള്‍ സ്ഥാപിക്കുന്നതും പലപ്പോഴും നല്ല ഒരു മാര്‍ഗമായിരിക്കും.


ബിസിനസിന് വേണ്ടി നിങ്ങള്‍ ഒരു ടീമിനെ സെറ്റ് ചെയ്തിരിക്കാം. പലപ്പോഴും ഇന്‍വെസ്റ്റ്മെന്റ് കിട്ടാന്‍ വൈകുകയോ മറ്റ് കാര്യങ്ങളിലുള്ള കാലതാമസമോ വന്നാല്‍ ടീമിന്റെ ഉള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി തുടങ്ങാന്‍ സാധ്യത ഉണ്ട്. താത്കാലികമായി എന്തെങ്കിലും വരുമാനം കിട്ടുന്ന കാര്യങ്ങളില്‍ ടീം എങ്ങനെ ചെയ്താല്‍ പണവും കിട്ടും കൂടാതെ ടീം അംഗങ്ങള്‍ തമ്മിലുള്ള ബന്ധം വിപുലീകരിക്കാനും പറ്റും.

നമ്മുടെ കൈയിലുള്ള എന്തെങ്കിലും സ്ഥലമോ, ഉപകരണങ്ങളോ, മനുഷ്യ വിഭവശേഷിയോ എന്തെങ്കലും ആവശ്യക്കാര്‍ക്ക് വാടകയ്ക്ക് കൊടുത്തു വരുമാനമുണ്ടാക്കാവുന്നതാണ്.ഉദാഹരണത്തിന് ഇന്നത്തെ ടെക് വമ്പന്മാരായ ഇന്‍ഫോസിസ് തുടക്കകാലത്ത് തങ്ങളുടെ കമ്പ്വൂട്ടറുകള്‍ പകല്‍ സമയങ്ങളില്‍ വാടകയ്ക്ക് നല്‍കി രാത്രി കാലങ്ങളിലാണ് പ്രോഗ്രാമിംഗ് ചെയ്തിരുന്നതെന്ന് കേട്ടിട്ടില്ലെ ?.


നിങ്ങള്‍ക്കുള്ളത് ഒരു പ്രോഡക്റ്റ് ഡെവലപ്പ്‌മെന്റ് ടീം ആണെങ്കിലും അവരുടെ സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് പാര്‍ട്ട് ടൈം അല്ലെങ്കില്‍ താത്കാലികമായി നല്‍കി നിങ്ങളുടെ സ്ഥാപനത്തിന് വരുമാനം ഉണ്ടാക്കാവുന്നതാണ്.

ചിലവില്ലാത്ത / ചെലവ് കുറഞ്ഞ സംവിധാനങ്ങള്‍ ഉപയോഗിക്കുക നമുക്കാവശ്യമായ പല സര്‍വീസുകളും തീരെ കുറഞ്ഞ ചിലവിലോ അല്ലെങ്കില്‍ ചിലവില്ലാതെയോ പലപ്പോഴും ലഭ്യമാണ്. ഫ്രീ സോഫ്റ്റ്വെയറുകള്‍ ഫ്രീ ആയി ഉപയോഗിക്കാവുന്ന കമ്പ്യൂട്ടറുകള്‍, ഉപകരണങ്ങള്‍, സ്ഥലം, ഫ്രീ ആയി പരസ്യം ചെയ്യാവുന്ന സ്ഥലങ്ങള്‍, ഫ്രീ ആയി പ്രോഡക്റ്റ് ടെസ്റ്റ് ചെയ്യാവുന്ന സംവിധാനങ്ങള്‍, സര്‍ക്കാര്‍ നല്‍കുന്ന ഫ്രീ സംവിധാനങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

നിങ്ങള്‍ക്ക് കിട്ടേണ്ട ചില സൗകര്യങ്ങള്‍ക്ക് പകരമായി നിങ്ങള്‍ക്കുള്ള ചില സംവിധാനങ്ങള്‍ നല്‍കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ കമ്പനിക്ക് ഇന്റ്‌റീരിയര്‍ ഡിസൈന്‍ ചെയ്തു തരുന്നതിനു പകരമായി അവരുടെ സോഫ്റ്റ്വെയര്‍ നിങ്ങള്ക്ക് നിര്‍മിച്ചു നല്‍കാവുന്നതാണ്. ഇത്തരത്തിലുള്ള എക്‌സ്‌ചേഞ്ചുകള്‍ മിക്ക ബിസിനസിലും സാധ്യമാണ്.

ഈ പറഞ്ഞതില്‍ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയ്ക്ക് മികച്ച ഒരു ഇന്‍വെസ്റ്ററെയോ,വായ്പ നല്‍കാന്‍ റെഡിയായ ഒരു ബാങ്കിനെയോ കണ്ടെത്താവുന്നതാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.