Sections

ചില യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നു; വിശദീകരണവുമായി എൻപിസിഐ

Wednesday, Mar 29, 2023
Reported By admin
upi

ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്


2000 രൂപയ്ക്ക് മുകളിലുള്ള മെർച്ചെന്റെ യുപിഐ ട്രാൻസാക്ഷൻ നടത്തുന്നവർ ശ്രദ്ധിക്കുക, ചാർജ് ഈടാക്കപ്പെടും. എല്ലാവർക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുക. ഇടപാട് മൂല്യത്തിന്റെ 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്കായി ഏർപ്പെടുത്താനാണ് തീരുമാനം. ഇന്റർചേഞ്ച് ഫീസ് സാധാരണയായി കാർഡ് പേയ്മെന്റുകളുമായി ബന്ധപ്പെട്ടതാണ്. ഇടപാടുകൾ സ്വീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും അംഗീകാരം നൽകുന്നതിനുമുള്ള ചെലവുകൾക്കായാണ് ഇത് ഈടാക്കുന്നത്.

പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരുമെന്നാണ് സൂചന. എന്നാൽ വ്യക്തികൾ തമ്മിലോ, വ്യക്തികളും കടക്കാരും തമ്മിലുമുള്ള ബിസിനസിനോ ചാർജ് നൽകേണ്ടി വരില്ല. ഇന്റർചേഞ്ചിന്റെ തുടക്കം 0.5-1.1 ശതമാനം പരിധിയിലാണ്.

ഇന്ധനത്തിന് 0.5 ശതമാനം, ടെലികോം, യൂട്ടിലിറ്റികൾ/പോസ്റ്റ് ഓഫീസ്, വിദ്യാഭ്യാസം, കൃഷി, സൂപ്പർമാർക്കറ്റിന് 0.9 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ, സർക്കാർ, റയിൽവേ, ഇൻഷുറൻസ് എന്നിവയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് ഇന്റർചേഞ്ച്. പുതിയ വിലനിർണയം ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. സെപ്തംബർ 30 ന് മുൻപ് ഇതു സംബന്ധിച്ച റിവ്യൂവിങ് നടത്തുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

വിശദീകരണവുമായി എൻപിസിഐ

യുപിഐ ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഉപഭോക്താക്കൾ 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകൾക്ക് ഫീസ് നൽകേണ്ടിവരുമെന്ന് എൻപിസിഐ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ, ഒരു ഉപഭോക്താവും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ പിപിഐ, പേടിഎം, ഫോൺ പേ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്നതിന് നിരക്കുകളൊന്നും നൽകേണ്ടതില്ല.

ഇന്റർചേഞ്ച് ഫീസുകൾ കുറിച്ചുള്ള എൻപിസിഐയുടെ പ്രസ്താവനകൾ പലരും തെറ്റായി വ്യാഖാനിച്ചത് ഉപഭോക്താക്കൾക്ക് ആശയ കുഴപ്പം ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്. ഇതിനാലാണ് ചാർജുകളെ കുറിച്ച് വ്യക്തത വരുത്തി എൻപിസിഐ) പുതിയ പ്രസ്താവന ഇറക്കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.