Sections

വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ

Friday, Nov 24, 2023
Reported By Soumya
House Cleaning

ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെയധികം പ്രാധാന്യമുണ്ട്. വീട് വെയ്ക്കുന്ന പോലെ തന്നെ വീട് പുതിയത് പോലെ നോക്കാനും കുറച്ച് ബുദ്ധിമുട്ടുകളുണ്ട്. അടുക്കളയിലെ സിങ്കിലെ കറുത്ത കറ, ബാത്ത്റൂമിലെ ദുർഗന്ധം തുടങ്ങിയവയൊക്കെ മിക്ക വീടുകളിലും അനുഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ വീടിനുള്ളിൽ തന്നെ ഇവയ്ക്കുള്ള പ്രതിവിധികളുമുണ്ട്. വീട് വൃത്തിയാക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

  • ഏറെ ശുചിത്വത്തോടെ സൂക്ഷിക്കേണ്ട ഒരിടമാണ് വരാന്ത അഥവാ സിറ്റ് ഔട്ട്. പുറത്തു നിന്നു വരുന്നവർ ചെലവഴിക്കുന്ന ഇടമായതുകൊണ്ട് ഇവിടം ദിവസവും കുറഞ്ഞതു രണ്ടു നേരമെങ്കിലും അടിക്കണം.
  • സ്വീകരണമുറി എല്ലാ ദിവസവും അടിച്ചു വൃത്തിയാക്കണം. തുടർന്നു മോപ്പ് ഉപയോഗിച്ചു നനച്ചു തുടയ്ക്കാം. കാരണം പുറത്തു നിന്നുളള അതിഥികളും ഈ മുറി ഉപയോഗിക്കുന്നുണ്ട്.
  • പുൽത്തൈലം അൽപം എടുത്ത് ഒരു ബക്കറ്റ് വെള്ളത്തിൽ നേർപ്പിച്ച് തറ തുടയ്ക്കുന്നതിനായി ഉപയോഗിക്കാം. പുൽത്തൈലത്തിന്റെ സുഗന്ധം മുറികളിൽ നിറഞ്ഞു നിൽക്കും. കൊതുക്, മറ്റ് ഷഡ്പദങ്ങൾ എന്നിവയുടെ ശല്യവും കുറയ്ക്കാം.
  • സോഫയിലിരുന്ന് ആഹാരം കഴിക്കുന്ന ശീലം എല്ലാവർക്കും ഉണ്ട്. ആഹാര പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് പൊടികളും സോഫയുടെയും സെറ്റിയുടെയും വിടവുകളിൽ അടിഞ്ഞു കൂടുന്നതും സ്വാഭാവികമാണ്. വാക്വം ക്ലീനർ വച്ചോ സോപ്പ് പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് ആക്കി അഴുക്കു പുരണ്ട ഇടത് നനഞ്ഞ തുണികൊണ്ട് തുടച്ചു മാറ്റുകയോ ആവാം.
  • വാഷിങ് മെഷീനിൽ വെള്ളം നിറച്ച് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് ഓണാക്കി ഒന്ന് കറക്കിയെടുത്താൽ മാത്രം മതി.
  • ബാത്ത്റൂം വൃത്തിയാക്കലാണ് പലർക്കും പ്രയാസമായി തോന്നുന്നത്. വിനാഗിരിയും ബേക്കിങ് സോഡയും വെള്ളവും മിക്സ് ചെയ്ത് കഴുകുന്നത് ദുർഗന്ധം ഇല്ലാതാക്കാനും ബാത്ത്റൂം വൃത്തിയാകാനും സഹായിക്കും. ബാത്റൂമിലേ പൂപ്പൽ കളയാൻ ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് തുണി കൊണ്ട് തുടച്ചെടുക്കുന്നത് നല്ലതാണ്.
  • സിങ്കിലെ ഓട അടഞ്ഞ് പോയാൽ ഉപ്പും ബേക്കിംഗ് സോഡയും ഓരോ കപ്പ് വീതം ഓടയിലിട്ട് ഒരു ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് കൊടുക്കുക.
  • ഫ്രിഡ്ജിനകത്തെ നാറ്റം മാറാൻ ഒരു പഞ്ഞി അല്പം വാനില എസ്സെൻസിൽ മുക്കി ഫ്രിഡ്ജിനകത്ത് വച്ചാൽ മതി.
  • എളുപ്പം വൃത്തികേടാകുന്ന ഒന്നാണ് വീട്ടിലെ സ്വിച്ച് ബോർഡുകൾ. ഇരുണ്ട നിറമാണെങ്കിൽ പെട്ടെന്ന് കണ്ണിൽ പെട്ടെന്നു വരില്ല. എന്നാൽ ഇളം നിറങ്ങൾ ആണെങ്കിൽ വെറ്റ് വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കുക.
  • മെഴുകുതിരി വാക്സ് കളയാൻ ഒരു തീപ്പെട്ടിയോ ഹെയർ ഡ്രയറോ വച്ച് വാക്സ് ഒന്ന് ചൂടാക്കി തുടച്ചെടുക്കുക. ശേഷം പോളിഷ് നഷ്ടപ്പെടാതിരിക്കാൻ അല്പം വിനാഗിരിയും വെള്ളവും കൂട്ടിയോജിപ്പിച്ച് തുടച്ചാൽ മതി.
  • ആറു മാസം കൂടുമ്പോൾ കിണർ ബ്ലീച്ചിങ് പൗഡറിട്ടു ശുദ്ധീകരിക്കാവുന്നതാണ്. കിണറിലെ റിങ്ങുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബ്ലീച്ചിങ് പൗഡറിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു റിങ് വെള്ളത്തിന് ഒരു തീപ്പെട്ടിക്കൂട്ടിൽ കൊള്ളുന്ന അത്രയും ബ്ലീച്ചിങ് പൗഡർ മതി(2.5 ഗ്രാം.)

ആഡംബരമോ അലങ്കാരമോ അല്ല വൃത്തിയാണ് വീടിന് ഏറ്റവും അഴകു നൽകുന്നത്. അത്തരത്തിൽ ആരോഗ്യമുളള വീടൊരുക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.