ഒരു ബിസിനസുകാരൻ സ്ട്രാറ്റജികൾ ഉപയോഗിക്കുന്ന സമയത്ത് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരാൾക്ക് വിജയിച്ച ഫോർമുല മറ്റൊരാൾക്ക് വിജയിക്കണമെന്ന് ഇല്ല. ലോക്കൽ എക്കണോമിയിൽ നിരവധി വിജയ ഫോർമുലകൾ പരാമർശിച്ചിട്ടുണ്ട് എങ്കിലും, ഇത് ഓരോരുത്തർക്കും ഓരോ തരത്തിലാണ് ഇണങ്ങുന്നത്. ഇത് പരീക്ഷിച്ച് ഏതാണ് ഉത്തമം എന്ന് നോക്കിയതിനുശേഷം ആണ് ബിസിനസിൽ അപ്ലൈ ചെയ്യേണ്ടത്. ബിസിനസ് ഡെവലപ്മെന്റ് ചെയ്യാൻ പറ്റിയ ചില കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയുന്നത്.
- നിങ്ങളൊരു ബിസിനസ് നടത്തുന്ന സമയത്ത് അത് നിങ്ങൾക്ക് പാഷനായിട്ടുള്ളതായിരിക്കണം. പലപ്പോഴും കുറെ സമ്പാദിക്കാം എന്ന് വിചാരിച്ചു കൊണ്ടാണ് ബിസിനസുകൾ ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള ബിസിനസുകൾ ഫ്ലോപ്പ് ആവാനാണ് സാധ്യത കൂടുതൽ. നിങ്ങൾ തുടങ്ങാൻ പോകുന്ന ബിസിനസിനോട് പാഷൻ ഉണ്ടോ എന്ന് നോക്കുക, നിങ്ങൾക്ക് അത് ചെയ്യാൻ യോജിച്ചതാണോ എന്ന് നോക്കുക, നിങ്ങൾക്ക് അതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണോ എന്ന് നോക്കണം, ഇങ്ങനെ ചെയ്യുന്ന ഒരു ബിസിനസ് ആണ് വിജയിക്കാൻ സാധ്യത.
- ബിസിനസ്സിൽ വളരെ ദീർഘവീക്ഷണത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് ലക്ഷ്യങ്ങൾ വച്ചുകൊണ്ടുള്ള ബിസിനസുകൾ ആരംഭിക്കുക. നിങ്ങളുടെ ചെറിയ പരിധിവെച്ചുകൊണ്ട് ആരംഭിക്കുന്ന ബിസിനസ്സുകളിൽകൂടുതൽ വളരുവാൻ സാധിക്കില്ല.
- നിങ്ങൾ ഒരു ബിസിനസ് തുടങ്ങി അതിൽ വളർച്ചയുണ്ടാകുന്നതിനു മുന്നേ അടുത്ത ബിസിനസിലോട്ട് കടക്കരുത്. ഒരു ബിസിനസ് തുടങ്ങി പലരും മറ്റു പല പല ബിസിനസുകൾ ചെയ്യുന്നത് കണ്ട് നിങ്ങളും അങ്ങനെ ചെയ്യാൻ ആരംഭിച്ചാൽ വൻ ഫ്ലോപ്പിലേക്ക് പോകാൻ സാധ്യതയുണ്ട്.
- നിങ്ങളുടെ ബിസിനസ് മറ്റുള്ളവർക്ക് ഉപകാരപ്രദമായത് ആയിരിക്കണം. കുറച്ചു കാശുണ്ടാക്കുക എന്നതിലുപരി ലോക നന്മയ്ക്ക് ലോകത്തിനു വേണ്ടി എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യുന്നതോ ആയ തരത്തിൽ മനോഹരമായ ബിസിനസുകൾ ആരംഭിക്കുന്നതാണ് വളരെ നല്ലത്. നിങ്ങളുടെ ബിസിനസ് കൊണ്ട് സാമൂഹ്യപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയണം. അങ്ങനെയുള്ള ഒരു ബിസിനസിന് മാത്രമേ അധികകാലം നിലനിൽക്കാൻ സാധിക്കുകയുള്ളൂ.
- നിങ്ങൾ ആരംഭ ശൂരത്വം ഉള്ള ഒരു വ്യക്തി ആകരുത്. പലപ്പോഴും ബിസിനസ് തുടങ്ങി ആദ്യം സജീവമായി ചെയ്യുമെങ്കിലും അത് കഴിഞ്ഞ് ഇട്ടിട്ട് പോകുന്ന ആളുകൾ ആകരുത്. കുറച്ചു ശ്രദ്ധ കൊടുത്തു കഴിഞ്ഞാൽ ബിസിനസ് വളരെ നല്ല രീതിയിൽ മുന്നോട്ടു പോകാൻ സാധ്യതയുണ്ട്.
- നിങ്ങൾ ചെയ്യുന്ന മേഖലയിൽ മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യുക. നിങ്ങളെ പലരും അനുകരിക്കുമ്പോൾ അത് ഒരു ഒരുപാട് കാലം നീണ്ടു നിൽക്കുന്ന സംരംഭമായി മാറും.
- കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ് ഉണ്ടാവുക.കഠിനാധ്വാനം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ബിസിനസ്സിൽ തുടർച്ചയായി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു അവയെല്ലാം ഫേസ് ചെയ്യാനായി ഒരുപാട് തടസ്സങ്ങളെ നേരിടുവാനുള്ള കഴിവ് ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. കഠിനാധ്വാനം ചെയ്യാനുള്ള മൈൻഡ് സെറ്റ് ഒരു ബിസിനസുകാരൻ തീർച്ചയായും ഉണ്ടായിരിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഒരു സംരംഭകൻ സുഹൃത്തുക്കളെ സൃഷ്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.