ഏകാഗ്രത ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ്. ഏകാഗ്രത ഇല്ലാതെ ഒരു മനുഷ്യന് വിജയിക്കാൻ സാധ്യമല്ല. വിജയിയാവുക എന്നതിലുപരി നിങ്ങളുടെ ഏത് ആഗ്രഹവും പൂർത്തീകരിക്കുവാൻ ഏകാഗ്രത ആവശ്യമാണ്. ഏകാഗ്രതയുള്ള ഒരാൾക്ക് മാത്രമേ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ഒരു വിജയിക്ക് ആദ്യം ഉണ്ടാകേണ്ട ഗുണമാണ് ഏകാഗ്രത. ഏകാഗ്രത വർദ്ധിപ്പിക്കാൻ വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഏകാഗ്രത വർദ്ധിപ്പിക്കാൻ മികച്ച ഒരു മാർഗ്ഗമാണ് മെഡിറ്റേഷൻ. ദിവസവും അരമണിക്കൂർ മെഡിറ്റേഷന് ഇരിക്കാൻ സാധിച്ചാൽ നിങ്ങളുടെ ഏകാഗ്രത തീർച്ചയായും വർദ്ധിപ്പിക്കാൻ സാധിക്കും. നിരവധി മെഡിറ്റേഷൻസ് ഇന്ന് നിലവിലുണ്ട് എങ്കിലും മൈൻഡ് ഫുൾനെസ് മെഡിറ്റേഷനാണ് ഏകാഗ്രത വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം . രാവിലെ ഉണർന്ന ഉടൻ അരമണിക്കൂറും ഉറങ്ങുന്നതിനു മുൻപ് അരമണിക്കൂറും മെഡിറ്റേഷൻ ചെയ്യുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കും.
- വ്യായാമം ശരീരത്തിന് മാത്രമല്ല മനസ്സിനെയും വളരെയധികം ഉത്തേജിപ്പിക്കുന്ന ഒരു മാർഗമാണ്.
- ഭക്ഷണവും ഏകാഗ്രതയും തമ്മിൽ വളരെയധികം പ്രാധാന്യമുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പ്രവർത്തി ചെയ്യാനുള്ള ഇന്ധനം കിട്ടുന്നത് ഭക്ഷണത്തിലൂടെയാണ്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിച്ചു കിടന്നാൽ രാവിലെ എണീക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. നല്ല ഭക്ഷണത്തിനോടൊപ്പം തന്നെ അത് കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. ഒരാഹാരം കഴിച്ച് അത് ദഹിച്ചതിനു ശേഷം മാത്രമേ അടുത്ത ഭക്ഷണം കഴിക്കാവു. വാരിവലിച്ച് കഴിക്കാതിരിക്കുക, കൃത്യമായി ഇടവേളകൾ ഭക്ഷണത്തിനിടയ്ക്ക് എടുക്കുക.
- ഏകാഗ്രത വർദ്ധിപ്പിക്കാനുള്ള മറ്റൊരു നല്ല മാർഗമാണ് ഉറക്കം. 6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ആരോഗ്യമുള്ള ഒരു ശരീരത്തിന് ആവശ്യമാണ്. ചില ആളുകൾക്ക് ഇത് വ്യത്യസ്തമായിരിക്കാം. കുറഞ്ഞത് ആറുമണിക്കൂർ എങ്കിലും എല്ലാവർക്കും ഉറക്കം കിട്ടേണ്ടത് അത്യാവശ്യമാണ്.
- കുട്ടികളെ സംബന്ധിച്ചിടത്തോളം എട്ടുമണിക്കൂർ വരെ നിർബന്ധമായും ഉറക്കത്തിന് വേണ്ടി മാറ്റിവയ്ക്കുക. ഉറക്കം ഇല്ലാതെ ജോലിചെയ്യുന്ന ധാരാളം ആളുകളുണ്ട് ഇല്ലെങ്കിൽ മൊബൈലിൽ നോക്കിയോ, ടിവി കണ്ടുകൊണ്ടോ ഉറങ്ങാതിരിക്കുന്ന ആളുകൾ നിരവധിയാണ്. ഇവർക്ക് ഏകാഗ്രത നഷ്ടപ്പെടും. നിരവധി ആരോഗ്യപ്രശ്നങ്ങളും അത്തരത്തിലുള്ള ആളുകൾക്ക് ഉണ്ടാവാം.
- സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുന്നത് ഏകാഗ്രത വർദ്ധിപ്പിക്കാൻ കാരണമാകും. ഇന്നത്തെ പഠനങ്ങൾ പറയുന്നത് ഏകാഗ്രത നശിക്കുന്നതിനുള്ള കാരണം അമിതമായ സോഷ്യൽ മീഡിയ ഉപയോഗമാണ്. സോഷ്യൽ മീഡിയയിൽ അമിതസമയം വ്യാപൃതനാകുന്നത് ഓരോരുത്തരുടെയും ഏകാഗ്രത നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഉണർന്നതിനുശേഷം ഒരു മണിക്കൂറും സോഷ്യൽ മീഡിയയുടെ ഉപയോഗം പൂർണ്ണമായും നിർത്തുക.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഏകാഗ്രത വർധിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും.
ലോ ഓഫ് അട്രാക്ഷൻ; ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള മാധ്യമം... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.