റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആരാണ്? നിങ്ങൾക്കറിയാമായിരിക്കും റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്ന് പറയുന്നത് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ജന വിഭാഗമാണ്. പക്ഷേ നമ്മുടെ നാട്ടിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരെ വളരെ പുച്ഛത്തോടുകൂടിയാണ് കാണുന്നത്.
സമൂഹം ഇങ്ങനെ പുച്ഛത്തോടുകൂടി കാണുന്നതിന് നിരവധി കാരണങ്ങളുണ്ട് എന്നതാണ് വസ്തുത. ലോകരാജ്യങ്ങളിൽ നോക്കി കഴിഞ്ഞാൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്ന് പറയുന്നത് വളരെയധികം മാന്യതയുള്ള ഒരു പ്രൊഫഷനാണ്. പക്ഷേ നമ്മുടെ നാട്ടിൽ ഈ വിഭാഗത്തെ വളരെ മോശമായി കാണുന്നതിന്റെ കാരണങ്ങൾ നിരവധിയാണ്. ഒരാൾ മികച്ച ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയി മാറുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ശ്രദ്ധിച്ചു കഴിഞ്ഞാൽ അങ്ങനെയുള്ള ആളുകൾക്ക് വളരെ മാന്യത തീർച്ചയായും ലഭിക്കും. അത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.
- റിയൽ എസ്റ്റേറ്റ് ബ്രോക്കറെ സംബന്ധിച്ചോളം വസ്തു ഇടപാടിനെ കുറിച്ച് പരിപൂർണ്ണ കാര്യങ്ങളും അറിയാമായിരിക്കണം. ഇത് നിയമപരം ആയിട്ടുള്ള വസ്തുവാണോ, അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്താണ്, എന്ന് സത്യസന്ധമായി പറയുന്ന അല്ലെങ്കിൽ അതിനെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള ഒരാളായിരിക്കണം.
- റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്ന് പറഞ്ഞാൽ മുറി ബീടി വലിച്ച് മുണ്ട് മടക്കി കുത്തി കമ്മീഷനെ കുറിച്ച് പറയുന്ന ഒരാൾ ആകരുത്. വളരെ സ്നേഹത്തോടുകൂടിയും സമാധാനത്തിലും പുഞ്ചിരിയോടുകൂടി സംസാരിക്കുന്ന ഒരു കൺസൾട്ടന്റായി മാറാൻ വേണ്ടി ശ്രമിക്കണം.നിങ്ങളുടെ വസ്ത്രധാരണത്തിലും പറയുന്ന രീതിയിലും സ്വഭാവത്തിലും ഒക്കെകാര്യമായ ശ്രദ്ധ കൊണ്ടുവരേണ്ടതാണ്. അങ്ങനെയുള്ള ഒരാളാണ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്ന് പറയുന്നത്. ഇത്തരത്തിൽ ഒരു കാഴ്ചപ്പാട് സൃഷ്ടിച്ചുകഴിഞ്ഞാൽ അത് വളരെ ഗുണകരമായിരിക്കും.
- ഒരു വസ്തു വാങ്ങി കൊടുക്കുക അല്ലെങ്കിൽ വിൽക്കുക എന്ന് പറയുന്നത് അത് വലിയ ഒരു കലയാണ്. ആ കല സമർഥമായി ഉപയോഗിക്കാൻ കഴിവുള്ള ഒരാളായിരിക്കണം. ഒരു ബ്രോക്കറിനെ ഒരാൾ സമീപിക്കുമ്പോൾ അയാളുടെ വസ്തു വിറ്റ് കൊടുക്കുന്നതിനോ അല്ലെങ്കിൽ നല്ല വസ്തു വാങ്ങി കൊടുക്കുന്നതിനുള്ള കഴിവ് ഈ ബ്രോക്കറിന് ഉണ്ടെന്ന് സമൂഹത്തിന് അല്ലെങ്കിൽ കസ്റ്റമർക്ക് വിശ്വാസ്യത കൊടുക്കുന്ന ഒരാളായിരിക്കണം.
- കച്ചവടം നടക്കുന്നതിന് വേണ്ടി കള്ളങ്ങൾ പറഞ്ഞുകൊണ്ട് പറ്റിക്കുന്ന ഒരാൾ ആകരുത്.
- ഒരു നിശ്ചിത തുക ഫീസ് ഇനത്തിൽ വാങ്ങിക്കണം. കൂടുതലോ കുറച്ചോ വാങ്ങേണ്ടതില്ല.നിങ്ങളുടെ സർവീസിന് അർഹമായ കൂലി കിട്ടുകയും പക്ഷേ അതിന്റെ ഇടനിലക്കാരനായി നിന്നുകൊണ്ട് പൈസ തട്ടിക്കുന്ന ഒരാളായും മാറരുത്.
- റെറ രജിസ്ട്രേഷൻ പോലുള്ള കാര്യങ്ങൾ നിർബന്ധം ചെയ്തിരിക്കണം. റിയൽ എസ്റ്റേറ്റ് ഏജന്റ് ആണെന്ന് ചുമ്മാ വാക്കുകൊണ്ട് മാത്രം പറയുന്ന ഒരാൾ ആകരുത്. അതിനുപകരം റെറ പോലുള്ള റിയൽ എസ്റ്റേറ്റ് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരാൾ ആയിരിക്കണം. റെറ രജിസ്ട്രേഷനു വേണ്ടി ഇരുപതിനായിരം രൂപയാണ് ഒരാളിൽ നിന്നും വാങ്ങുന്നത് 5 വർഷത്തേക്ക്. അഞ്ചുവർഷത്തേക്ക് ഇരുപതിനായിരം രൂപ അടയ്ക്കുന്ന ഒരു ബ്രോക്കറിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് നിയമസാധ്യതകൾ ഉണ്ട്. ഒരു ഇടപാട് നടത്തി ആ കസ്റ്റമർ നിങ്ങളെ പൈസ തരാതെ ചതിക്കുകയാണെങ്കിൽ നിങ്ങൾക്ക് പരാതിയുമായി പോകാം. ബ്രോക്കർമാർക്ക് നിരവധി നിയമസഹായങ്ങൾ റെറ വഴി ലഭിക്കുന്നുമുണ്ട്.
- ഒരു സ്ഥലത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ, സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, നാളെ ഒരു സമയത്ത് ഈ വസ്തുവിന് ഉണ്ടാകാവുന്ന മാറ്റങ്ങൾ,വസ്തുവിന്റെ സ്വഭാവം, വസ്തുവിനെ കുറിച്ചുള്ള ഗുണങ്ങളും ദോഷങ്ങളും ഇവയൊക്കെ എന്തൊക്കെയാണ് എന്നിവ ഒരു വസ്തു കണ്ട് കഴിഞ്ഞാൽ അതിന്റെ മാറ്റങ്ങൾ മനസ്സിലാകുന്ന ഒരാൾ ആയിരിക്കണം. ഇങ്ങനെ കഴിവുള്ള ഒരാളിന്റെയടുത്ത് ആളുകൾ സ്വാഭാവികമായി വരിക തന്നെ ചെയ്യും. ഇത്തരത്തിലുള്ള കഴിവ് റിയൽ എസ്റ്റേറ്റ് ബ്രോക്കർ തീർച്ചയായും ഉണ്ടാകണം.
- വാചക കസർത്ത് അല്ല റിയൽ എസ്റ്റേറ്റ് ബ്രോക്കറിന് ഉണ്ടാകേണ്ടത്. വാസ്തവങ്ങൾ പറയുന്ന ഒരാളായിരിക്കണം. പക്ഷേ അത് സൗമ്യമായി സംസാരിച്ചുകൊണ്ട് തന്റെ കാര്യങ്ങൾ പറയുന്ന ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരിക്കണം.
- നിയമവശങ്ങളെക്കുറിച്ച് അറിവ് ഉണ്ടായിരിക്കണം. റിയൽ എസ്റ്റേറ്റ് വിൽപ്പന വാങ്ങാൻ എന്നിവയെ കുറിച്ചുള്ള പരിപൂർണ്ണമായ അറിവ് അയാൾക്കുണ്ടായിരിക്കണം. കസ്റ്റമർ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, വാങ്ങുന്ന ആളും വിൽക്കുന്ന ആള് നിയമപരമായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിവുള്ള ഒരാളായിരിക്കണം.
- റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ സഹായകരമാകുന്ന നിരവധി ആർട്ടിക്കുകൾ ലോക്കൽ എക്കോണമി ചാനലിൽവരുന്നുണ്ട് അത് നിങ്ങൾക്ക് വായിക്കാവുന്നതാണ്.അതുപോലെ തന്നെ നിങ്ങളുടെ സംശയങ്ങൾ ഞങ്ങളുമായി കോൺടാക്ട് ചെയ്തു കഴിഞ്ഞാൽ സംസാരിക്കാവുന്നതാണ്.അതിനെക്കുറിച്ച് വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തരുന്നതാണ്.നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ടി ലോക്കൽ ഇക്കോണമി ചാനലുമായി നിങ്ങൾക്ക് കോൺടാക്ട് ചെയ്യാവുന്നതാണ്.
ഇങ്ങനെയുള്ള നിരവധി പുതിയ പുതിയ കാര്യങ്ങൾ റിയൽ എസ്റ്റേറ്റിലെ മാറ്റങ്ങൾ നിരന്തരമായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളായിരിക്കണം റിയൽ എസ്റ്റേറ്റ് ബ്രോക്കർ. ഇതിനു വേണ്ടിയുള്ള നിരവധി ആശയങ്ങളും അഭിപ്രായങ്ങളും ഈ ചാനൽ ഫോളോ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഏതായാലും റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കുള്ള പങ്ക് ചെറുതല്ല.അത് പ്രൊഫഷനലി ചെയ്യാൻ വേണ്ടി ശ്രമിക്കണം.മാന്യമായ സമൂഹത്തിന് ഗുണകരമായ ഒരു ജോലിയാണ് നിങ്ങൾ ചെയ്യുന്നത്.അതിനുള്ള ശേഷിയും കഴിവും ആർജികേണ്ടത് ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറിന് വളരെ അത്യാവശ്യമാണ്. പെട്ടെന്ന് ഒരു നിമിഷം കൊണ്ട് റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണെന്ന് പറഞ്ഞുകൊണ്ട് റിയൽ എസ്റ്റേറ്റിൽ സജീവമാകാൻ സാധിക്കില്ല.അതിന് പകരം മാന്യമായ ഒരു പ്രൊഫഷൻ എന്ന രീതിയിൽ സേവനമെന്ന രീതിയിൽ കണ്ടുകൊണ്ട് അർഹതപ്പെട്ടപ്രതിഫലം വാങ്ങിച്ചുകൊണ്ട് പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയണം.
വസ്തു വിൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?... Read More
റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.