ലക്ഷ്യം നേടാൻ സഹായകരമാകുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
- നിങ്ങൾ ഏത് ജോലിയാണോ ചെയ്യുന്നത് അതിന്റെ പൂർത്തീകരണത്തിൽ നിങ്ങൾ പരിപൂർണ്ണ ശ്രദ്ധ കൊടുക്കണം. നിങ്ങൾ ഏത് കാര്യം ഭംഗിയായി ചെയ്യുമ്പോഴാണ് അതിൽ ഒരു സംതൃപ്തി ഉണ്ടാവുക അത് നിങ്ങളെ ലക്ഷ്യപ്രാപ്തിയിലെത്താനും ഒരു മനസ്സുഖം ഉണ്ടാകാനും കാരണമാകും. വലിയ ജോലിയാണ് നല്ലത് ചെറുത് മോശമാണ് എന്നുള്ള ചിന്തകൾ മാറ്റിവെച്ച് നിങ്ങൾ ചെയ്യുന്ന ജോലി പരിപൂർണ്ണമായും പൂർത്തീകരിക്കുക.
- ഏത് കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ പ്രതിബന്ധങ്ങൾ ഉണ്ടാകാം. അതിനെ ധീരതയോടെ നേരിടാൻ തയ്യാറാവുക.
- ഒരിക്കലും ഒറ്റയ്ക്ക് ഒരു കാര്യവും നേടുവാൻ സാധ്യമല്ല. മറ്റുള്ളവരോട് കൂടി സഹകരിക്കുവാനും, സംസാരിക്കുവാനും, ഇടപെടാനം തയ്യാറാവുക. ഏതൊരു പ്രവർത്തിക്കും മറ്റുള്ളവരുടെ സഹായം ആവശ്യമാണ്. അവരെ മുഷിപ്പിക്കുന്നത് നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറുന്നു.
- മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളും തയ്യാറാകുമ്പോൾ അവരും നിങ്ങളെ സഹായിക്കാൻ തയ്യാറാകും. അല്ലെങ്കിൽ അത്തരത്തിലുള്ള ഒരാളാണ് നിങ്ങളെങ്കിൽ അഥവാ ആരും നിങ്ങളെ സഹായിക്കാൻ തയ്യാറായില്ലെങ്കിലും തടസ്സപ്പെടുത്തുവാനും ആരും തയ്യാറാകില്ല.
- ശുഭാപ്തി വിശ്വാസം എന്ന പോസിറ്റീവ് മെന്റാലിറ്റി എല്ലാവരിലേക്കും എത്തിക്കാൻ നിങ്ങൾക്ക് കഴിയണം. അതിന് നിങ്ങൾ ഒരു ശുഭാപ്തി വിശ്വാസി ആവുക എന്നതാണ് ചെയ്യാൻ കഴിയുക.
- നിങ്ങളുടെ പ്രവർത്തി എല്ലാദിവസവും എപ്പോഴും മെച്ചപ്പെടുത്താൻ വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കണം. ഇന്നലത്തെപ്പോലെ ആകരുത് ഇന്ന്. അതിൽ പുരോഗതി തീർച്ചയായും ഉണ്ടാകണം.
- അനാവശ്യമായി മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത്. മറ്റുള്ള വ്യക്തികളെ ബോഡി ഷേമിങ്ങോ, നേരം പോക്കുകളോ പറയുമ്പോൾ മറ്റുള്ളവരെ താഴ്ത്തി കെട്ടുന്ന രീതിയിൽ പറയരുത്.ബഹുമാനത്തോടുകൂടിയാണ് മറ്റുള്ളവരോട് പെരുമാറേണ്ടത്.
- നിങ്ങളുടെ കുടുംബാംഗങ്ങളെ കൂടെ കൂട്ടുക. മാതാപിതാക്കൾ,നിങ്ങളുടെ പങ്കാളി, മക്കൾ ഇവരുടെ പ്രാധാന്യം വളരെ വലുതാണ്. ഭർത്താവായോ,ഭാര്യയായോ അല്ലെങ്കിൽ മകനായോ രക്ഷകർത്താക്കളായോ ഉള്ള നിങ്ങളുടെ കടമ നിറവേറ്റുക.
- കൊച്ചു കൊച്ചു കാര്യങ്ങൾക്ക് വേണ്ടി വേവലാതി പെടരുത്. ഭയം ചിലരുടെ കൂടപ്പിറപ്പാണ് ചെറിയ കാര്യങ്ങൾപോലും അവർക്ക് വലിയ സംഭവങ്ങളായി മാറും. വലിയ കാര്യങ്ങൾ സംഭവിക്കുകയാണെങ്കിൽ അവർ വളരെ പാനിക് സിറ്റുവേഷൻ ലേക്ക് മാറുകയും ആ ഭയം നിങ്ങളുടെ ജീവിതം തന്നെ തകർത്തേക്കാം. അതുപോലെ തന്നെ ഈ ഭയം വരുന്ന സമയത്ത് കഴിവുകൾ പുറത്തേക്ക് കൊണ്ടുവരാൻ കഴിയില്ല.
- നേട്ടങ്ങൾക്ക് വേണ്ടി ഉറച്ച മനസ്സോടെ നിൽക്കുന്നവർക്ക് മാത്രമേ എന്തെങ്കിലും നേടാൻ കഴിയുകയുള്ളൂ. മനസ്സുകൊണ്ട് ഉറച്ചാൽ മാത്രമേ ജയം നേടാൻ സാധിക്കുകയുള്ളു, അതുകണ്ട് മനസ്സിന്റെ പ്രാധാന്യം വളരെ വലുതാണ്.
- നിങ്ങളുടെ ലക്ഷ്യം നിങ്ങളുടെതു മാത്രമാകരുത്. മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന ലക്ഷ്യം കൂടി ആവുകയാണെങ്കിൽ അതുകൊണ്ടുള്ള മനസ്സുഖം വളരെയേറെയാണ്. അങ്ങനെയാണെങ്കിൽ ലക്ഷ്യങ്ങൾ നേടുവാനുള്ള പ്രേരണ നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും.
ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ ഒരാൾക്ക് ലക്ഷ്യപ്രാപ്തി നേടാൻ സാധിക്കും.
അഭിമാനവും അഹങ്കാരവും... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.