- Trending Now:
ഒരു മനുഷ്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിൽ ഒന്നാണ് സൗഹൃദം. പലപ്പോഴും രക്തബന്ധങ്ങളെക്കാൾ മഹത്വത്തിലേക്ക് പോകാറുമുണ്ട് സൗഹൃദങ്ങൾ. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ ആ സുഹൃത്ത് ബന്ധങ്ങളിൽ പോലും മായം കലർന്നവയുണ്ട്. കൗമാരപ്രായക്കാർ പലതരത്തിലുള്ള സുഹൃത്ത് ബന്ധങ്ങളിൽപെടാം. ലവ് ജിഹാദ്, അക്രമണപ്രവണത, ലഹരി മരുന്നുകളുടെ ഉപയോഗം, ലൈംഗികമായ ചായ്വുകൾ ഇവയെല്ലാം സുഹൃദ്ബന്ധങ്ങളിലൂടെയാണ് ഇന്നത്തെ കുട്ടികളിൽ എത്തപ്പെടുന്നത്. തന്റെ നല്ല സുഹൃത്തുക്കളെ തിരിച്ചറിയാൻ അവരെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
സുഹൃത്തുക്കൾ രണ്ടു തരത്തിലുണ്ട് ഒന്ന് ആത്മാർത്ഥമായ സൗഹൃദം ആഗ്രഹിച്ചു വരുന്നവരും മറ്റൊരു വിഭാഗം നിങ്ങളിൽ നിന്ന് എന്തെങ്കിലും ലാഭം അവർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചു വരുന്നവരുമാണ്. അവർക്ക് വേണ്ടുന്നത് കിട്ടിക്കഴിഞ്ഞാൽ അവർ നിങ്ങളെ നിഷ്ക്കരണം ഉപേക്ഷിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ സുഹൃത്തുക്കളേ തെരഞ്ഞെടുക്കുമ്പോൾ പെട്ടെന്ന് തന്നെ അവരുമായി ആത്മബന്ധത്തിൽ ആവുകയും അവർക്ക് വേണ്ടി എന്തും ചെയ്യും എന്ന രീതിയിലോട്ട് പോകരുത്. സുഹൃത്തുക്കളെക്കുറച്ച് സമയം എടുത്ത് നന്നായി പഠിച്ചതിനുശേഷം മാത്രം അവരോടൊപ്പം ചേരുക.
ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ നിങ്ങൾ വിചാരിക്കുന്നതിന് മുൻപേ ലോകത്ത് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറുന്ന കാലഘട്ടത്തിൽ ഒരാളെ കണ്ണുമടച്ച് വിശ്വസിക്കാൻ പാടില്ല. ഒരാളെ മനസ്സിലാക്കാൻ ആറുമാസം എങ്കിലും വേണം എന്ന് പറയാറുണ്ട് പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ ഒരാളെ മനസ്സിലാക്കാൻ വർഷങ്ങൾ കൊണ്ട് പോലും സാധിക്കില്ല. പെട്ടെന്ന് കണ്ടുമുട്ടുന്ന ഒരാളുമായി സൗഹൃദത്തിൽ ആകുന്നതിനു മുൻപ് വിവേകപൂർണമായി ചിന്തിച്ച് പെരുമാറുക.
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നൊരു പഴഞ്ചൊല്ല് ഉണ്ട് അതിൽ പറയുന്നതുപോലെ നിങ്ങളുടെ തെറ്റുകളും നിങ്ങളുടെ കുറവുകളും പറഞ്ഞ് നിങ്ങളെ മനസ്സിലാക്കാൻ കഴിയുന്നവൻ ആയിരിക്കണം നല്ല ഒരു സുഹൃത്ത്. പകരം നിങ്ങൾ ഒരു തെറ്റ് ചെയ്താൽ അതിനെ പ്രോത്സാഹിപ്പിച്ചു നിങ്ങളോടൊപ്പം നിൽക്കുന്നവനാണെങ്കിൽ ഉറപ്പിക്കുക അത് ഒരിക്കലും നിങ്ങളുടെ ആത്മാർത്ഥ സുഹൃത്ത് അല്ല. ഒരു നല്ല സുഹൃത്ത് എപ്പോഴും തന്റെ കൂട്ടുകാരന്റെ തെറ്റുകൾ കണ്ടാൽ അവരെ വഴക്കുപറഞ്ഞ് അതിൽ നിന്നും മാറ്റാൻ ശ്രമിക്കുന്നവർ ആയിരിക്കും. അത്തരം സുഹൃത്തുക്കളെ ചേർത്തുപിടിക്കുക. ലഹരി, അശ്ലീല ചിത്രങ്ങളോടുള്ള താൽപര്യം, ഒരു പ്രത്യയശാസ്ത്രത്തിൽ അമിതമായി ചായവ് ഉള്ളവർ, ഇത്തരക്കാരെ അകറ്റി നിർത്തുന്നതാണ് നല്ലത്.
ഇത്തരക്കാർക്ക് ചില നിബന്ധനകളും നിർബന്ധങ്ങളും കാണും അതിനൊപ്പം നിങ്ങൾ പോയാൽ മാത്രമേ അവർ കൂട്ടത്തിൽ ചേർക്കുകയുള്ളൂ. അത്തരക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്. പലപ്പോഴും നിങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും താഴ്ത്തി കെട്ടുന്നവരും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളെയും വളരെ നല്ലതാണ് എന്ന് വിവരിക്കുന്നവരും ആയിരിക്കും.
ഇന്നത്തെ കാലഘട്ടത്തിൽ വളരെ അപകടം നിറഞ്ഞ ഒരു വിഭാഗമാണ് ഇവർ. മുഖമില്ലാതെ നിങ്ങൾ ഇന്നുവരെ കണ്ടിട്ടില്ലാത്ത ആളുകളെ സുഹൃത്തുക്കളാകുമ്പോൾ വളരെ വിവേകപൂർവ്വം ആയിരിക്കണം ചെയ്യേണ്ടത്.അവരുടെ പ്രൊഫൈൽ ചിത്രങ്ങളോ വിവരങ്ങളോ ഒന്നും യാഥാർത്ഥം ആകണമെന്നില്ല.
പലപ്പോഴും പറഞ്ഞ കേൾക്കുന്ന ഒന്നാണ് ഫ്രണ്ടിന്റെ ഫ്രണ്ട് എന്ന്. ഇയാൾ ഏത് സാഹചര്യത്തിലുള്ള ആളാണെന്നോ, ഏത് ചുറ്റുപാടിൽ നിന്ന് വരുന്ന ആളാണെന്നോ അറിയണമെന്നില്ല.
ഒരു നല്ല സുഹൃത്തിന് ഏറ്റവും അത്യാവശ്യമുള്ള ഗുണമാണ് ഇത്. നിങ്ങളുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളുടേതു പോലെ പ്രാധാന്യം കൊടുത്ത് കേട്ടിരിക്കാൻ തയ്യാറുള്ളവൻ ആയിരിക്കും ഒരു നല്ല സുഹൃത്ത്. നിങ്ങളുടെ വിഷമഘട്ടങ്ങളിൽ അല്ലെങ്കിൽ ആവശ്യമുള്ളപ്പോൾ എന്തെങ്കിലും ഒഴിവ് കഴിവുകൾ പറഞ്ഞ് മാറി നിൽക്കുകയോ, ശ്രദ്ധിക്കുന്നതായി അഭിനയിക്കുവാനും ഒരു നല്ല സുഹൃത്ത് ശ്രമിക്കില്ല.
നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾ തന്നെയാണ് നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത് എന്നതാണ്. സ്വന്തം കഴിവും കഴിവുകേടുകളും എപ്പോഴും നിങ്ങൾ സ്വയം മനസ്സിലാക്കണം. നിങ്ങളുടെ പ്രശ്നങ്ങൾക്ക് ഏറ്റവും നല്ല സൊലൂഷൻ കണ്ടെത്താൻ കഴിയുന്നത് മറ്റുള്ളവരെക്കാൾ നിങ്ങൾക്ക് തന്നെയാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.