ജീവിതത്തിൽ ചില കാര്യങ്ങൾ സമൂഹത്തോട് പറയാൻ പാടില്ലാത്തവയുണ്ട് .ഈ കാര്യങ്ങൾ സമൂഹത്തോട് പറയുന്നത് നിങ്ങൾക്ക് തിരിച്ചടി ആകാം. അങ്ങനെ സമൂഹത്തോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത് .
- നിങ്ങൾക്കു സന്തോഷം ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങൾ ഉണ്ടായി എന്ന് മറ്റുള്ളവരോട് പറയുക. ഉദാഹരണമായിട്ടു നിങ്ങൾക്കു ഒരു ജോലി കിട്ടാൻ പോകുന്നു എന്നിരിക്കട്ടെ രണ്ടു മാസത്തിനകം നിങ്ങൾക്കു ജോലി കിട്ടും എന്നിരിക്കട്ടെ പക്ഷേ അത് നിങ്ങൾക്കു കിട്ടി എന്ന് സമൂഹത്തോട് പറയുന്നത് അപകടകരമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയില്ല, ചിലപ്പോൾ psc ആ ലിസ്റ്റ് ക്യാൻസൽ ചെയ്യാം അല്ലെങ്കിൽ മറ്റെന്തും സംഭവിക്കാം. ആ ജോലി കിട്ടിയതിനു ശേഷം മാത്രമേ സമൂഹത്തോട് പറയാൻ പാടുള്ളു ഇല്ലാതെ പറഞ്ഞു കഴിഞ്ഞാൽ എന്തെങ്കിലും കാരണത്താൽ കിട്ടാതെ വന്നാൽ അത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. നിങ്ങൾക്കു എന്തുകൊണ്ട് ജോലികിട്ടീല എന്ന് വിശദീകരിക്കേണ്ടി വരും അത് എല്ലാർക്കും രുചിച്ചു എന്ന് വരില്ല എല്ലാർക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല അവർ നിങ്ങളെ തെറ്റായി ധരിക്കും.
- ഒരു വ്യക്തികളെക്കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയാതിരിക്കുക. നിങ്ങൾ ചിലപ്പോൾ ലൂസ് ടോക്കിൽ മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാറുണ്ട്. ഇത് കേൾക്കുമ്പോൾ മറ്റുള്ളവർ ചിലപ്പോൾ ഇത് അവരോടു പോയി പറയുകയും ബന്ധങ്ങൾ വഷളാകുന്ന അവസ്ഥയിൽ കൊണ്ടെത്തിക്കും. ഇത് പലപ്പോഴും പലർക്കും സംഭവിക്കുന്ന കാര്യമാണ്. ചിലപ്പോൾ നിങ്ങളുടെ അടുത്ത സുഹൃത്താകും അയാളുടെ എന്തെങ്കിലും ഒരു സ്വഭാവും നിങ്ങൾക്കു ഇഷ്ടപ്പെട്ടു കാണില്ല, അതിനെ പർവ്വതീകരിച്ചു കൊണ്ട് വേറൊരാളിനോട് സംസാരിച്ചു കഴിഞ്ഞാൽ നിങ്ങൾ രണ്ടുപേരോടും അസൂയ ഉള്ള ഒരാൾ അത് പോയി ആ സുഹൃത്തിനോട് കുറച്ചുകൂടി കൈയിൽനിന്നു ഇട്ടു പറയുകയും ആ സുഹൃത്തിനു നിങ്ങളോടു ശത്രുത ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടു തന്നെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കുറ്റങ്ങൾ മറ്റുള്ളവരോട് പറയാതിരിക്കുക.
- കുടുംബത്തിനകത്തുള്ള സംഭവവികാസങ്ങൾ മറ്റുള്ളവരോട് പറയാതിരിക്കുക. ഇത് വളരെ ശ്രെദ്ധികേണ്ട ഒരു കാര്യമാണ്, ചില രക്ഷകർത്താക്കൾ മക്കളുടെ നല്ലവശങ്ങൾ കുറച്ചുകൂടി പൊലിപ്പിച്ച് സമൂഹത്തോട് പറയാറുണ്ട്. ഇത് കേൾക്കുന്നവർ അത് മറ്റുള്ളവരോടും പറയാറുണ്ട് ഇത് വളരെ മോശമായ ഒരു രീതിയാണ്. ഇത് നിങ്ങളെ ഒരു പൊങ്ങച്ചക്കാരൻ ആക്കാൻ മാത്രമേ ഉതകുകയുള്ളു. നിങ്ങളുടെ കുട്ടിയോട് അസൂയ ഉണ്ടാക്കാനും ഇത് കാരണമാകും. അതുപോലെ ചിലർ തങ്ങളുടെ മക്കളുടെ കുറ്റങ്ങളെ പർവ്വതികരിച്ചു പറയാറുണ്ട് അവൻ പഠിക്കില്ല അവന്റെ സ്വഭാവം ശരിയല്ല എന്ന് ഇങ്ങനെ പറയാറുണ്ട് ഇത് കേൾക്കുന്ന ആളുകൾ അത് പറഞ്ഞു പരത്തും. അവന്റെ രക്ഷകർത്താക്കൾ തന്നെയാണ് അവരുടെ കുറ്റങ്ങൾ പറയുന്നത് അപ്പോൾ അതിൽ ശരി കാണും എന്ന് വിചാരിച്ച് സമൂഹത്തിൽ ഒരു നെഗറ്റീവ് അയാളിൽ ഉണ്ടാക്കുവാൻ ഇത് ഇടയാക്കും.
- ചില ആളുകൾ രഹസ്യങ്ങൾ നിങ്ങളുമായി പങ്കുവച്ചിട്ടുണ്ടാകും. ആ രഹസ്യങ്ങൾ മറ്റുള്ളവരോട് പറയരുത്. ഇത് നിങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന കാര്യമാണ്. ഒരാൾ നിങ്ങളോട് രഹസ്യങ്ങൾ പങ്കുവെച്ചാൽ അത് നിങ്ങൾ മറ്റൊരാളിനോട് പറയുകയാണെങ്കിൽ കേൾക്കുന്ന ആളും നിങ്ങളെ വിശ്വാസത്തിൽ എടുക്കാൻ ഇടയില്ല. അത് കേൾക്കുന്ന ആളും നിങ്ങൾ നുണ പറയുന്നതായി കണക്കാക്കുകയുള്ളൂ. അതുകൊണ്ട് ഒരിക്കലും വിശ്വാസവഞ്ചന കാണിക്കാതിരിക്കുക .
ഇത്രയും കാര്യങ്ങൾ സമൂഹത്തോട് വിളിച്ചു പറയാൻ പാടില്ലാത്തതാണ്. ഇതു മനസ്സിലാക്കി പ്രവർത്തിക്കാൻ വേണ്ടി ശ്രമിക്കുക.
രാവിലെ ഉണരാൻ മടി വരുന്നതിനുള്ള കാരണങ്ങൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.