- Trending Now:
ഇലക്ഷൻ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കാണപെടുന്നത് രാഷ്ട്രീയക്കാരെയാണ്. പൊതുപ്രവർത്തകർ എന്നറിയപ്പെടുന്ന ഈ വിഭാഗം നാട്ടിൽ വളരെ അത്യാവശ്യമുള്ള ആൾക്കാരാണ്. എന്നാൽ ഇന്നത്തെ ഈ പൊതുപ്രവർത്തകർ നാടിനെ സേവിക്കുകയാണോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിർബന്ധമായും വേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയാൻ ശ്രമിക്കുന്നത്. പൊതുപ്രവർത്തനരംഗത്ത് നിൽക്കുന്നവരുടെ പ്രധാന ലക്ഷ്യം വേറെ ഒരു ജോലി കിട്ടാത്തത് കൊണ്ട് രാഷ്ട്രീയത്തിലിറങ്ങി, രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പേരും സമ്പത്തും ഉണ്ടാക്കാം എന്നതാണ്. ഈ ചിന്തയോടുകൂടി പ്രവർത്തികൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ നാട്ടിൽ വികസനത്തിന് പകരം ഏറ്റവും മോശമായ ഒരു രാഷ്ട്രമായി മാറാനാണ് സാധ്യത. അങ്ങനെ ഒരു കാഴ്ചപ്പാട് ഒരിക്കലും ഒരു രാഷ്ട്രീയ പ്രവർത്തകനും ഉണ്ടാകാൻ പാടില്ല. നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജയിക്കുന്ന പാർട്ടിയോടൊപ്പം പോവുക, അവസരത്തിനൊത്ത് മാറുക, ഇല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി വാഗ്ദാനങ്ങൾ കൊടുക്കുക ഇങ്ങനെ നിരവധി കാര്യങ്ങൾ നടക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം അവസരവാദ രാഷ്ട്രീയത്തിന്റെ ഫലമായിട്ടാണ്. എന്നാൽ ഇതിന് പകരം രാഷ്ട്രീയ രംഗത്ത് നിൽക്കുന്ന ആളുകൾക്ക് ചില പ്രധാനപ്പെട്ട ക്വാളിറ്റികൾ ഉണ്ടാകണം. ഇത് മഹാത്മാഗാന്ധിജി ഒരിക്കൽ പറഞ്ഞ ക്വാളിറ്റികളിൽ നിന്നും എടുത്ത ചിലതാണ് അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
സഹിഷ്ണുതയാണ് മനുഷ്യന് വേണ്ടത്. എല്ലാവരോടും സഹിഷ്ണുതയോടെ പെരുമാറാനുള്ള കഴിവ് രാഷ്ട്രീയക്കാരന് തീർച്ചയായും ഉണ്ടാകണം. രാഷ്ട്രീയക്കാരുടെ എടുത്തുചാടി ഒരാളെ വിമർശിക്കുക, ശക്തമായ തരത്തിൽ മുന്നോട്ടു പോകുവാനുള്ള കഴിവില്ലാതിരിക്കുക, ഇതൊക്കെ അസഹിഷ്ണുതയുടെ ഭാഗമായുള്ളതാണ്.
നിങ്ങൾ നിൽക്കുന്ന പ്രവർത്തിക്കുന്ന മേഖലയിൽ അടിയുറച്ച് വിശ്വാസം ഉണ്ടാകണം. ജനങ്ങളെ പറ്റിക്കാൻ വേണ്ടി ഒരിക്കലും ഒരു കാര്യവും ചെയ്യരുത്. ചില രാഷ്ട്രീയക്കാർ ഓരോരുത്തരെ കാണുമ്പോഴും ഓരോ രീതിയിലായിരിക്കും സംസാരിക്കുന്നത്. തൊഴിലാളികളെ കാണുമ്പോൾ മുതലാളിമാർ നിങ്ങളുടെ ശത്രുക്കൾ ആണെന്നും അവർക്കെതിരെ സംഘടിച്ച് പ്രവർത്തിക്കണമെന്നും പറയും.പക്ഷേ മുതലാളിമാരെ കാണുമ്പോൾ നിങ്ങൾക്ക് വേണ്ട സംരക്ഷണം ഞങ്ങൾ തരാം എന്ന്. ഇങ്ങനെ ഓരോരുത്തരെ കാണുമ്പോഴും ഓരോ രീതിയിൽ സംസാരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ആളുകളുണ്ട്. ഇത് നിങ്ങളുടെ പ്രവർത്തനത്തിന് വിശ്വാസ്യത കുറവുള്ളത് കൊണ്ടാണ്. ഇത് നല്ല ഒരു രാഷ്ട്രീയക്കാരന് ചേർന്നതല്ല. തങ്ങളുടെ പ്രവർത്തനങ്ങളിൽ അടിയുറച്ച് വിശ്വാസം ഉണ്ടാവുകയും അങ്ങനെ അല്ലെങ്കിൽ ഉറച്ച് വിശ്വസിച്ച് നിൽക്കുന്ന ഒരാൾ ആയിരിക്കണം.
സ്വാഭാവികമായും എല്ലാവർക്കും തെറ്റു പറ്റാറുണ്ട്. അബദ്ധങ്ങൾ പറ്റുമ്പോൾ തിരുത്തി മുന്നോട്ട് പോകണം ചിലർ അതിനെ ന്യായീകരിച്ച് മുന്നോട്ടുപോകുന്നവരുണ്ട്, തങ്ങളുടെ ആൾക്കാര് ചെയ്യുന്നതൊക്കെ ന്യായീകരിക്കുകയും മറ്റുള്ളവരുടെ ഏത് നന്മയെയും എതിർക്കുക. ഇത് തികച്ചു മോശമായിട്ടുള്ള ഒരു കാര്യമാണ്. അബദ്ധങ്ങളെ തിരുത്തിക്കൊണ്ടുപോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാത്രമേ അല്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരനും മാത്രമേ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ.
സത്യസന്ധത മനസാ വാചാ കർമ്മണ സത്യസന്ധമായ പ്രവർത്തി ഉണ്ടാകണം. ഏതൊരു തെറ്റായ കാര്യത്തിലൂടെയും രാഷ്ട്രീയത്തിൽ മുന്നോട്ടു പോവുക എന്ന തെറ്റായ ചിന്ത നമ്മുടെ നാട്ടിൽ ധാരാളമായി കാണാം. ജയമാണ് ഏറ്റവും പ്രധാനം ജയിക്കാൻ വേണ്ടി ഏതു വഴിയും സ്വീകരിക്കാം എന്നുള്ള രീതി. ഇത് സത്യസന്ധത ഇല്ലായ്മയുടെ ഒരു കാര്യമാണ്. പരിപൂർണ്ണമായി സത്യസന്ധത എല്ലാകാര്യത്തിലും നിലനിർത്താൻ സാധിക്കുമോ എന്ന് ചോദിച്ചാൽ ചിലപ്പോൾ അത് അങ്ങനെ ചെയ്യാൻ സാധിക്കാതെയും വരാം. പക്ഷേ അത് ധാർമിക മായിട്ടുള്ള കാര്യങ്ങൾക്കായിരിക്കണം എന്നത് വളരെ പ്രധാനമാണ്. ചില ആളുകൾ വാചകങ്ങൾ കൊണ്ട് സത്യസന്ധത കാണിക്കുകയും സ്വന്തം ജീവിതത്തെ ഒരിക്കൽപോലും പകർത്താത്ത കാര്യങ്ങളും ആയിരിക്കും. ഇങ്ങനെയുള്ള രാഷ്ട്രീയക്കാരാണ് നാടിന് ശാപമായി മാറുന്നത്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സത്യസന്ധത എപ്പോഴും ഒരു കൂടപ്പിറപ്പായി ഉണ്ടാകണം.
ഭയമില്ലായ്മ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.തന്റെ നിലപാടുകൾ മറ്റുള്ളവർക്ക് ഗുണകരമായി ഭവിക്കുവാനുള്ളതായിരിക്കണം. ഈശ്വരനെ നമുക്ക് ഭയവും വിശ്വാസവും ഉണ്ടെങ്കിൽ അല്ലെങ്കിൽ ചെയ്യുന്ന കാര്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ തീർച്ചയായും ഭയപ്പെടേണ്ട കാര്യമില്ല. നിർഭയത്വം എന്ന് പറഞ്ഞാൽ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കേണ്ട എന്നോ അവരെ മൈൻഡ് ചെയ്യേണ്ട എന്നല്ല നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള ധൈര്യം ഉണ്ടാവുക എന്നതാണ്. ചില രാഷ്ട്രീയ രംഗങ്ങളിൽ മുതിർന്ന ആളുകൾ ചെയ്യുന്നത് കാണുമ്പോൾ അത് ന്യായീകരിക്കുന്നതിന് പകരം തെറ്റാണെങ്കിൽ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുവാനുള്ള മനക്കരുത്ത് നിങ്ങൾ ആർജിക്കണം.
എല്ലാവരോടും സ്നേഹം ഉണ്ടാവുക എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവരിൽ നിന്ന് സഹായം ലഭിക്കുമോ എന്ന് നോക്കിയതിനുശേഷം അല്ല അവരെ സഹായിക്കേണ്ടത്. അവരെ സഹായിക്കുന്നത് തന്നെ നിങ്ങൾക്ക് വളരെ സന്തോഷകരമായ ഒരു അനുഭവമായി തീരുന്ന തരത്തിൽ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം ചെയ്യേണ്ടത്. ഇങ്ങനെ സ്നേഹത്തിനു വേണ്ടി എന്ത് ത്യാഗവും ചെയ്യുവാനുള്ള കഴിവ് ഉണ്ടാക്കണം.
രാഷ്ട്രീയ രംഗം ഒരു സേവനം തന്നെയാണ്. ആ സേവനമനോഭാവമില്ലെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് മുന്നോട്ടു പോകാൻ സാധിക്കില്ല.പേരിനും പ്രശസ്തിക്കും പുറകിൽ അല്ല പോകേണ്ടത്. ജനങ്ങളെ സേവിക്കുക എന്നുള്ളതായിരിക്കണം രാഷ്ട്രീയ രംഗത്ത് പ്രാധാന്യം കൊടുക്കേണ്ടത്.
ഇത്രയും ഗുണങ്ങൾ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് ഉണ്ടാകണം.ഇത് കേൾക്കുമ്പോൾ അത്ഭുതമായി തോന്നാം.മഹാത്മാഗാന്ധിജി രാഷ്ട്രീയ പ്രവർത്തകർക്ക് ഉണ്ടാകേണ്ട ഗുണങ്ങളെ കുറിച്ച് പറഞ്ഞവയാണ് ഇത്. ഇന്ന് എത്രപേർക്ക് ഉണ്ട് എന്നുള്ളത് നോക്കിയാൽ നിങ്ങൾ അത്ഭുതപ്പെട്ടിരുന്നു പോകും. രാഷ്ട്രീയ രംഗത്ത് ഇറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മഹാത്മാഗാന്ധിയുടെ ഈ വാക്കുകൾ വളരെ പ്രധാനപ്പെട്ടതും ഉൾക്കൊള്ളാൻ ശ്രമിക്കേണ്ടതും ആണെന്ന് സൂചിപ്പിക്കുന്നു.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.