Sections

വിറ്റാമിൻ കുറവ് മൂലം ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ

Sunday, Dec 03, 2023
Reported By Soumya
Vitamin Deficiency

ആരോഗ്യമുള്ള ശരീരവും മനസ്സും ഉണ്ടായിരിക്കാൻ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം (Food) വളരെ പ്രധാനമാണ്. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ ചെറുക്കാനും നമ്മുടെ ശരീരത്തിന് വിവിധ വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും, നമ്മുടെ ശരീരത്തിൽ ചിലപ്പോൾ പോഷകങ്ങൾ കുറവായിരിക്കും. വിറ്റാമിൻ കുറയുമ്പോൾ ശരീരത്തിൽ ചില ലക്ഷണങ്ങൾ കാണാം. അത് തിരിച്ചറിഞ്ഞ് വേണ്ട കാര്യങ്ങൾ ചെയ്യുന്നത് അത്തരം പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കും.

  • വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവയുടെ കുറവ് മൂലം മുഖത്ത് കുരുക്കൾ ഉണ്ടാകാൻ ഇടയാകുന്നു. വിറ്റാമിൻ ബി12 കുറയുന്നവരിൽ ചർമത്തിന് വിളർച്ച പോലെ കാണാം. കടുത്ത ക്ഷീണവും മൂഡ് മാറ്റങ്ങളും കാണാം.
  • വിറ്റാമിൻ സിയുടെ കുറവ് ശരീരത്തിന് നിരവധി പ്രശ്നങ്ങളുണ്ടാക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മോണയിൽ നിന്നുള്ള രക്തസ്രാവം. സ്കർവി എന്നറിയപ്പെടുന്ന രോഗമാണിത്. വിറ്റാമിൻ സി ആവശ്യത്തിന് ലഭിക്കാൻ ഓറഞ്ച്, ലെമൺ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കേണ്ടതുണ്ട്.
  • ചില വിറ്റാമിനുകളുടെയോ ധാതുക്കളുടെയോ കുറവ് കൊണ്ട് വരുന്നതാണ് വായ്പ്പുണ്ണ്. ഇരുമ്പ് അല്ലെങ്കിൽ വിറ്റാമിൻ ബിയുടെ കുറവ് മൂലമാണ് വായ്പ്പുണ്ണ് വരുന്നതെന്ന് വിദ?ഗ്ധർ പറയുന്നത്. ചില ആൻറിബയോട്ടിക്കുകളും വേദനാസംഹാരികളും ക്യാൻസർ ചികിത്സയിലും ഹൃദ്രോഗത്തിന്റൈ ചികിത്സയിലും ഉപയോഗിക്കുന്ന ചില മരുന്നുകളും ചിലരിൽ വായ്പുണ്ണ് ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഈ മരുന്നുകൾ നിർത്തുന്ന മുറയ്ക്ക് ഇവ മാഞ്ഞുപോകാറുമുണ്ട്.
  • കാലിനടിയിൽ പുകച്ചിൽ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാൽ വൈദ്യസഹായം തേടണം. വൈറ്റമിൻ ബി 12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്ന വൈറ്റമിൻ ആണിത്. സ്ഥിരമായി ഈ വൈറ്റമിൻ ഡഫിഷ്യൻസി വന്നാൽ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും.
  • ചർമം വല്ലാതെ ഡ്രൈ ആകുന്നതും, താരനും വൈറ്റമിൻ ഡഫിഷ്യൻസി മൂലമാകാം. തലയിലെ താരനും ചർമത്തിന്റെ വരൾച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്ലേവിൻ, പിരിഡോക്സിൻ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങൾ അതായത് മുഴുധാന്യങ്ങൾ, പൗൾട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുൽപന്നങ്ങൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
  • നഖം പൊട്ടിപ്പോകുന്നത് ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. ബയോട്ടിൻ അഥവാ ജീവകം ബി 7 ന്റെ അഭാവം മൂലമാണ് നഖം പൊട്ടുന്നത്. വൈറ്റമിൻ ബി 7 ന്റെ അഭാവം മൂലം കടുത്ത ക്ഷീണം, പേശിവേദന ഇവയും ഉണ്ടാകാം. മുട്ടയുടെ മഞ്ഞ, ഇറച്ചി, മാംസ്യം, പാലുൽപന്നങ്ങൾ, നട്സ്, പച്ചച്ചീര, ബ്രോക്കോളി, കോളിഫ്ലവർ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാവും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.