- Trending Now:
ബിസിനസ്സിൽ ചില ആളുകൾ പരാജയപ്പെടുന്നതിന്റെ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ഭയമുള്ള ഒരാൾക്ക് ഒരിക്കലും ബിസിനസ് ചെയ്യാൻ സാധിക്കില്ല. ഭയം പലതരത്തിൽ ഉണ്ട് പരാജയഭയം, തെറ്റായ തീരുമാനം എടുക്കുമോയെന്ന ഭയം, മറ്റാൾക്കാരാൽ തിരസ്കരിക്കപ്പെടുമോയെന്ന ഭയം, തനിക്കൊന്നും അറിഞ്ഞുകൂടാ എന്നുള്ള ഭയം, ഞാൻ ചെയ്താൽ ശരിയാകുമോ എന്നുള്ള ഭയം ഇങ്ങനെ ഭയങ്ങൾ ബിസിനസുകാരനെ പിന്നോട്ട് അടിക്കുന്ന ഒന്നാണ്.
ബിസിനസ്സിൽ അവസരങ്ങളെ തിരിച്ചറിയാൻ കഴിയാത്ത ഒരാൾക്ക് വളരെക്കാലം മുന്നോട്ടു പോകാൻ സാധിക്കില്ല. പലപ്പോഴും തടസ്സങ്ങളുടെ രൂപത്തിൽ ആയിരിക്കും അവസരങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാണ് പലരും അവസരങ്ങളെ തിരിച്ചറിയാത്തത്. വലിയ തടസ്സങ്ങൾ ആയിരിക്കും പലപ്പോഴും മികച്ച അവസരങ്ങളായി രൂപപ്പെടുന്നത്.
പലപ്പോഴും നിങ്ങളുടെ കഴിവിന്റെ 10% പോലും പ്രയോജനപ്പെടുത്താറില്ല. അതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന് അലസനായി ഇരിക്കാനുള്ള മനോഭാവം, നിങ്ങളുടെ കഴിവ് എന്താണെന്ന് തിരിച്ചറിയാതിരിക്കുക, എപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുക, ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് കഴിവുകളെ പ്രയോജനപ്പെടുത്താൻ കഴിയാത്ത ഒരാൾക്ക് ബിസിനസിൽ വിജയിക്കാൻ സാധ്യമല്ല.
അച്ചടക്കം ഇല്ലെങ്കിൽ ഒരിക്കലും മുന്നോട്ടു പോകാൻ സാധിക്കില്ല. പല ആൾക്കാരും എന്നാൽ കഴിവ് ഉണ്ടായിരുന്നിട്ടും അച്ചടക്കം ഇല്ലാത്തതുകൊണ്ട് ജീവിതത്തിൽ ഉയർച്ച ഉണ്ടാകാറില്ല. ചിട്ടയായ പ്രവർത്തനം കൊണ്ട് മാത്രമേ വിജയം നേടാൻ സാധിക്കുകയുള്ളൂ. പലപ്പോഴും അമിതമായ സ്വാതന്ത്ര്യമാണ് അച്ചടക്കം ഇല്ലായ്മയുടെ കാരണം. നിങ്ങൾ സ്വയം അതിനു വേണ്ടി വേണ്ടി പ്രവർത്തിക്കുകയും, സ്വയംനിയന്ത്രിച്ചു മുന്നോട്ടു പോകാനുള്ള കഴിവ് ഉണ്ടാക്കുക.
ആത്മവിശ്വാസം കുറയുന്ന ഒരാൾക്ക് തന്റെ വ്യക്തിത്വത്തോട് ബഹുമാനമോ, സ്വന്തം കഴിവിൽ മതിപ്പോ ഉണ്ടാകില്ല. ഇത് നിങ്ങളുടെ പ്രവർത്തിയെ കാര്യമായി ബാധിക്കാറുണ്ട്. ഈ തരത്തിലുള്ള ആൾക്കാർക്ക് നിഷ്ക്രിയരും,ഒഴിവു കഴിവുകൾ പറയുന്ന സ്വഭാവം ഉള്ളവരായിരിക്കും. പലപ്പോഴും ആത്മവിശ്വാസക്കുറവ് പല പ്രശ്നങ്ങളും കൊണ്ടെത്തിക്കാം.
അറിവ് എപ്പോഴും അർജിച്ചുകൊണ്ടിരിക്കണം. എപ്പോഴും എന്തെങ്കിലും അറിവുകൾ നേടിക്കൊണ്ടിരിക്കുന്നത് ബിസിനസിൽ യാതൊരു പ്രയോജനവുമില്ല. ഒരു ബിസിനസുകാരൻ എപ്പോഴും താൻ ചെയ്യുന്ന ബിസിനസുമായി ബന്ധപ്പെട്ട അറിവുകളാണ് ആർജിക്കേണ്ടത്. അത് മാത്രമല്ല ഇന്നത്തെ കാലഘട്ടങ്ങളിൽ ബിസിനസുകൾ വളരെ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. അപ്ഡേഷന് പണ്ടത്തെ അറിവുകൊണ്ട് യാതൊരു പ്രയോജനവുമില്ല. എന്നും അറിവുകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കാലഘട്ടം അനുസരിച്ച് അറിവുകൾ ആർജിക്കുക വളരെ അത്യാവശ്യമാണ്.
എത്ര പരിശ്രമിച്ചാലും നമുക്ക് വിധിയുണ്ടെങ്കിൽ മാത്രമേ അത് നേടാൻ കഴിയുള്ളു എന്ന മനോഭാവമുള്ള ഒരാൾക്ക് തീർച്ചയായും വിജയിക്കാൻ സാധിക്കില്ല. വിധിയിലല്ല കാര്യം നിങ്ങളുടെ പ്രവർത്തിയിലാണ്. പ്രവർത്തിക്കാൻ കഴിയാത്ത മടിയൻമാരാണ് വിധിയെ പഴിക്കുന്നത്. വിജയിക്കണമെങ്കിൽ കാര്യകാരണ സിദ്ധാന്തത്തിൽ വിശ്വസിക്കണം. നിങ്ങളുടെ വിധി നിങ്ങളാണ് സൃഷ്ടിക്കുന്നത് എന്ന കാര്യം മനസ്സിലാക്കുക..
താൻ വളരെ ഭാഗ്യദോഷിയാണ് എന്ത് ചെയ്താലും അത് അബദ്ധങ്ങളിലാണ് പോയി ചാടുന്നത് ഇങ്ങനെ ചിന്തിക്കുന്ന ഒരാൾക്ക് ഒരിക്കലും വിജയിക്കാൻ സാധിക്കില്ല. ഭാഗ്യം എന്ന് പറയുന്നത് നിങ്ങളുടെ പ്രവർത്തിയുടെ ഫലമാണ്.
വിജയിച്ച എല്ലാ ആളുകൾക്കും മഹത്തരമായ ലക്ഷ്യങ്ങൾ ഉണ്ട്. ആഗ്രഹവും ലക്ഷ്യവും തമ്മിലുള്ള വ്യത്യാസം നിങ്ങൾ തിരിച്ചറിയണം. പലർക്കും ലക്ഷ്യമല്ല ആഗ്രഹങ്ങളാണ് ഉണ്ടാകാറുള്ളത്. ലക്ഷ്യം എന്ന് പറയുന്നത് തന്റെ മനസ്സിലുള്ളത് ആൾക്കാരോട് വ്യക്തമായി പറഞ്ഞു മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യമായിരിക്കണം. അല്ലെങ്കിൽ വിജയിക്കണമെന്ന് തീവ്രമായ ആഗ്രഹമാണ് ലക്ഷ്യമെന്ന് പറയുന്നത്. നിങ്ങളുടെ മനസ്സിൽ ഒരു പ്രവർത്തിയുണ്ട് പക്ഷേ തീവ്രമായി അതിനുവേണ്ടി പ്രയത്നിച്ച് അത് വിജയിപ്പിക്കണമെന്ന തോന്നൽ ഉണ്ടാകില്ല അതിനെയാണ് ആഗ്രഹം എന്ന് പറയുന്നത്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.