Sections

'75ല്‍ നിന്ന് ഇന്ത്യയെ 100ല്‍ എത്തിക്കും', 60 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് 2.3 ലക്ഷം കോടി രൂപ; ബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍   

Tuesday, Feb 01, 2022
Reported By Ambu Senan
Union budget 2022

ബജറ്റിലെ ഇത് വരെയുള്ള ചില പ്രഖ്യാപനങ്ങള്‍

 

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ സമ്പദ്വ്യവസ്ഥയെ നവീകരിക്കാനാണ് ബജറ്റ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.2022ലെ ബജറ്റ് ഇന്ത്യയെ 100ല്‍ എത്തിക്കാന്‍ കേന്ദ്രീകരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 'ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, വാക്‌സിനേഷന്‍ പരിപാടിയുടെ ദ്രുതഗതിയിലുള്ള നടപ്പാക്കല്‍ എല്ലാവര്‍ക്കും വ്യക്തമാണ്. ഞങ്ങളുടെ ബജറ്റ് ഇന്ത്യ@75-നെ ഇന്ത്യ@100 എന്നതിലേക്ക് കൊണ്ടുപോകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബജറ്റ് കാര്യമായ നിര്‍വ്വഹണം നടത്തി. കഴിഞ്ഞ ബജറ്റില്‍ പൊതുനിക്ഷേപത്തിന് ഞങ്ങള്‍ വകയിരുത്തിയതോടെ, ഇത് യുവാക്കള്‍, കര്‍ഷകര്‍, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, സ്ത്രീകള്‍, ദരിദ്രര്‍ എന്നിവര്‍ക്ക് ഗുണകരമാകുന്ന ഫലം നല്‍കുന്നെന്ന് ബജറ്റില്‍ മന്ത്രി പറഞ്ഞു.  

കൂടാതെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം MSME-കളെ സഹായിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റിയും അനുബന്ധ സേവനങ്ങളും ഇതുവരെ കോവിഡില്‍ നിന്ന് കരകയറുന്നില്ല. ECMGH മാര്‍ച്ച് 2023 വരെ നീട്ടി; ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള ഗ്യാരണ്ടി പരിരക്ഷ 50,000 കോടി രൂപ നീട്ടി. 14 മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎല്‍ഐ പ്രകാരം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം പുതിയ തൊഴിലവസരങ്ങളും 30 ലക്ഷം കോടി രൂപയുടെ അധിക ഉല്‍പ്പാദനവും സൃഷ്ടിക്കുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

 ബജറ്റിലെ ഇത് വരെയുള്ള ചില പ്രഖ്യാപനങ്ങള്‍ 

  • ദേശീയ പാതകള്‍ 25,000 കിലോമീറ്റര്‍ വര്‍ധിപ്പിക്കും
  • 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു
  • കര്‍ഷകര്‍ക്ക് 2.3 ലക്ഷം കോടി രൂപ താങ്ങ് വിലയായി നേരിട്ട് നല്‍കും
  • എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം MSME-കളെ സഹായിച്ചു
  • ഇന്റര്‍ലിങ്ക്ഡ് പോര്‍ട്ടലുകളും ബ്ലെന്‍ഡഡ് ക്യാപിറ്റല്‍ ഫണ്ടും ഉപയോഗിച്ച് എംഎസ്എംഇകള്‍ക്ക് ഉത്തേജനം ലഭിക്കും
  • 3 വനിതാ കേന്ദ്രീകൃത ദൗത്യങ്ങള്‍ ആരംഭിക്കും
  • പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2022-24 വര്‍ഷത്തേക്ക് 60,000 കോടി അനുവദിച്ചു
  • ഇ-പാസ്പോര്‍ട്ടുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറക്കും
  • 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കും
  • ഗതാഗത മേഖലയ്ക്ക് 20,000 കോടി രൂപയുടെ ബൂസ്റ്റര്‍ പാക്കേജ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.