Sections

ജീവിത വിജയത്തിനായി ഒഴിവാക്കേണ്ട ചില ശീലങ്ങൾ

Friday, Oct 27, 2023
Reported By Soumya

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

നീട്ടിവെക്കുന്ന ശീലം

ഉത്തരവാദിത്തങ്ങൾ ചെയ്യാതെ നീട്ടി വായിക്കുന്ന ശീലം പരിപൂർണ്ണമായും ഒഴിവാക്കുക.

നെഗറ്റീവ് ആയ ഭാഷകൾ ഒഴിവാക്കുക.

ഒരാളെ കുറിച്ച് മോശം പറയുക, ഇന്നത്തെ ലോകം ശരിയല്ല, ഇപ്പോൾ ഇങ്ങനെ സംഭവിക്കുകയുള്ളൂ, അയാൾ ശരിയല്ല ഇങ്ങനെ ആളുകളോട് സംസാരിക്കുമ്പോൾ നെഗറ്റീവ് കാര്യങ്ങൾ ഉൾപ്പെടുത്തരുത്.

അനാവശ്യമായി സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുക.

സോഷ്യൽ മീഡിയ ഗുണമുള്ളതുപോലെ തന്നെ വളരെ ദോഷഫലങ്ങളുള്ള ഒരു മേഖലയാണ്.

ഗോസിപ്പുകൾ പറയുന്ന രീതി ഉപേക്ഷിക്കുക.

മറ്റുള്ളവരെക്കുറിച്ച് കുറ്റങ്ങൾ പറയുക അല്ലെങ്കിൽ അവരുടെ വ്യക്തിപരമായ ജീവിതത്തി വീഴ്ചയുണ്ടെങ്കിൽ അതിനെക്കുറിച്ച് പറഞ്ഞു നടക്കുക ഇത്തരത്തിലുള്ള ഗോസിപ്പുകൾ ജീവിതത്തിൽ നിന്ന് തന്നെ മാറ്റുക. ഇത് കേൾക്കുവാനും പറയുവാനും താല്പര്യമുള്ളതാണെങ്കിലും ഇത് നിങ്ങളുടെ ലക്ഷ്യങ്ങളെ നശിപ്പിക്കുന്നതാണ്.

നന്ദി പറയാതിരിക്കുന്ന ശീലം.

ഒരാൾ നിങ്ങൾക്ക് വേണ്ടി ഒരു ഉപകാരം ചെയ്താൽ അതിന് നന്ദി പറയാൻ വൈഷമ്യം കാണിക്കരുത്. വിദേശികൾ ഒരു ചെറിയ കാര്യത്തിന് പോലും താങ്ക്യൂ പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പക്ഷേ നമ്മൾ പലപ്പോഴും നന്ദി പറയാൻ മടിക്കുന്നവരാണ്. ജീവിതവിജയത്തിലേക്ക് നിങ്ങളെ കൊണ്ടുപോകാൻ എളുപ്പം സാധിക്കുന്ന മാർഗമാണ് നന്ദി ഉള്ളവരായിരിക്കുക എന്നത്.

കുടുംബവുമായി ഒന്നിച്ചിരിക്കാൻ ഉള്ള വൈമുഖ്യം.

കുടുംബമാണ് ഒരു വ്യക്തിയുടെ വളർച്ചയുടെയും പരാജയത്തിൽയും അടിത്തറ. കുടുംബത്തെ എപ്പോഴും സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ശ്രമിക്കുക. അതുകൊണ്ട് തന്നെ കുടുംബവുമായി ഒന്നിച്ചിരിക്കാൻ ഒരു പ്രത്യേക സമയം മാറ്റിവയ്ക്കണം. ഇന്നത്തെ കാലത്ത് വീട്ടിൽ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിലും, വാട്സ്ആപ്പ്കളിലും സംസാരിക്കുന്നവരുടെ ലോകമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ കുടുംബത്തിനുവേണ്ടി ദിവസവും ഒരു മണിക്കൂർ ഇല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ 2-3 മണിക്കൂർ കുടുംബത്തിന് വേണ്ടി ചെലവഴിക്കുക.

പുസ്തകങ്ങൾ വായിക്കാതിരിക്കുക

ദിവസവും ഒരു ബുക്കിന്റെ 20 പേജ് എങ്കിലും വായിച്ചിരിക്കണം. ഇന്നലത്തെ ഞാൻ ആകരുത് ഇന്നത്തെ ഞാൻ ഓരോ ദിവസവും പുതുതായി എന്തെങ്കിലും അറിവ് നേടിയിരിക്കണം. അറിവ് നേടുന്നതിന് ഏറ്റവും നല്ല മാർഗ്ഗം പുസ്തകങ്ങൾ വായിക്കുക തന്നെയാണ്. ദിവസവും 25 പേജ് വച്ച് വായിക്കുന്ന ഒരാൾ ഒരു വർഷം ആകുമ്പോൾ ഏതാണ്ട് 9000 ത്തിന് പുറത്ത് പേജുകൾ വായിച്ചിരിക്കും. ഇത് നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു അറിവായി മാറും.

അസൂയ എന്ന വികാരം.

നെഗറ്റീവ് മൈൻഡ് സെറ്റുള്ള ഒരാൾക്കായിരിക്കും അസൂയ ഉണ്ടാവുക. ഇത്തരത്തിലുള്ള ഒരാൾക്ക് ഒരിക്കലും പോസിറ്റീവ് കാര്യങ്ങൾ ചിന്തിക്കാൻ കഴിയില്ല. അസൂയ കൊണ്ട് നിങ്ങൾക്ക് തന്നെയാണ് ദോഷം ഉണ്ടാവുക.

അഗാധമായ ചിന്ത.

നിങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഗാധമായി ചിന്തിക്കുക. നിങ്ങൾക്ക് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒരു കാര്യത്തിനെ കുറിച്ച് ദുഃഖിച്ചിരുന്നിട്ട് ഒരു ഫലവും ഇല്ല. നിങ്ങൾക്ക് സമയം നഷ്ടം മാത്രമാണ് ഉണ്ടാവുക. പലരും നാളെ എന്ത് സംഭവിക്കും, തനിക്ക് എന്തെങ്കിലും അസുഖം വരുമോ,തന്റെ മക്കൾ എന്തായി തീരും അങ്ങനെ പല കാര്യങ്ങൾ ചിന്തിച്ച് വിഷമിച്ചു സമയം പാഴാക്കുന്നവരാണ്. ഇതൊക്കെ നിങ്ങളുടെ വിധിക്കോ, പ്രപഞ്ചശക്തിക്കോ,ഈശ്വരനോ വിട്ടു കൊടുത്തുകൊണ്ട് നിങ്ങളുടെ ഇന്നത്തെ സമയത്ത് ജീവിക്കുക എന്നതാണ് പ്രധാനം.

ഇത്രയും കാര്യങ്ങൾ ജീവിതത്തിൽ നിന്ന് പരിപൂർണ്ണമായും ഒഴിവാക്കേണ്ടതാണ്



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.