ബിസിനസ്സിൽ പരാജയപ്പെടുന്ന ചിലരുടെ സ്വഭാവങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ചില ആളുകൾ ബിസിനസിൽ പരാജയപ്പെടുന്നതിന്റെ കാരണം അവരുടെ സ്വഭാവസവിശേഷത കൂടിയാണ്. പലരും ഭാഗ്യത്തിൽ വിശ്വസിച്ചു കൊണ്ടാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. പക്ഷേ അങ്ങനെയല്ല ബിസിനസ് പരാജയപ്പെടുന്നത് വ്യക്തിപരമായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്. ചില ആളുകൾ പറയാറുണ്ട് കർമ്മഫലം അനുഭവിച്ചേ തീരു എന്ന്. കർമ്മഫലം തന്നെയാണ്, കർമ്മഫലം എന്നുപറഞ്ഞാൽ നിങ്ങളുടെ പ്രവർത്തിയിൽ നിങ്ങൾക്ക് തിരിച്ചു കിട്ടുന്ന ഫലം. ബിസിനസ്സിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഫലമായാണ് ജയപരാജയങ്ങൾ സംഭവിക്കുന്നത്. അങ്ങനെ പരാജയപ്പെട്ട ആളുകളുടെ ചില സ്വഭാവ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- അവർ നടക്കാൻ സാധ്യതയുള്ള കാര്യങ്ങളെ സാധ്യമല്ലാത്ത കാര്യങ്ങൾ ആക്കി മാറ്റുന്നവരായിരിക്കും.
- എപ്പോഴും സംശയം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ആളുകൾ ആയിരിക്കും. എന്തിനും ഏതിനും സംശയത്തോടു കൂടി മാത്രം നോക്കിക്കാനുണവർ. സ്റ്റാഫുകളോട് സംശയം കസ്റ്റമറിനെ സംശയം, താൻ ചെയ്യുന്ന ബിസിനസിനെ അതിനെക്കുറിച്ചുള്ള സംശയങ്ങൾ ഇങ്ങനെ സംശയത്തോട് കൂടി മാത്രം നിൽക്കുന്ന ആളുകൾ ബിസിനസിൽ വിജയിക്കില്ല.
- വളരെ പ്രയാസപ്പെട്ട് പണികൾ ചെയ്യാൻ താല്പര്യം ഇല്ലാത്തവർ. ഉദാഹരണമായി എപ്പോഴും പ്രധാനപ്പെട്ട കാര്യങ്ങൾ മറ്റാരെയെങ്കിലും ഏൽപ്പിച്ചുകൊണ്ട് അലസമായി ഇരിക്കുന്ന ആളുകൾ. എപ്പോഴും ബുദ്ധിമുട്ടുള്ള പണികൾ ഒഴിവാക്കി അത് പിന്നെ ചെയ്യാം എന്ന് പറഞ്ഞു മാറ്റിവയ്ക്കുന്നത് ബിസിനസ്സിൽ നല്ലതല്ല.
- എപ്പോഴും ബിസിനസ്സിൽ അലസതയുള്ളവർക്ക് വിജയിക്കാൻ സാധ്യമല്ല.
- ഉത്തരവാദിത്വമേറ്റെടുക്കാനുള്ള മനസ്സില്ലാ തിരിക്കുക. ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാല്ലാത്തവർ. എല്ലാത്തരം ഉത്തരവാദിത്തങ്ങളും സ്റ്റാഫുകൾക്കോ ഗവൺമെന്റിനും തലയിൽ വയ്ക്കുക എന്നുള്ളതാണ്. ബിസിനസിനെ വിജയിപ്പിക്കുകയെന്നത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്.
- മോശമായ കാര്യങ്ങൾ സംഭവിക്കുമോ എന്ന് ആലോചിച്ചു നടക്കുക. ബിസിനസ്സ് നഷ്ടത്തിലാകുമോ, പൈസ നഷ്ടമുണ്ടാകുമോ സ്റ്റാഫുകൾ പറ്റിക്കുമോ എന്നൊക്കെ ചിന്തിച്ച് നടക്കുക.
- നല്ല സ്റ്റാഫുകളെ വയ്ക്കാൻ താല്പര്യമില്ലായ്മ.എപ്പോഴും ശമ്പളം കുറച്ചുകൊണ്ട് ലാഭം ഉണ്ടാക്കുവാനാണ് പല ബിസിനസുകാരും നോക്കുന്നത് എന്നാൽ ഇത് വലിയ ഒരു നഷ്ടമാണ്. ബിസിനസ്സ് കൊണ്ടുപോകുന്നത് നല്ല സ്റ്റാഫുകളാണ്. മോശമായ സ്റ്റാഫുകളെ വയ്ക്കുകയാണെങ്കിൽ അതിലൂടെ ബിസിനസ് ഒരിക്കലും മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ല. അവർക്ക് അർഹതപ്പെട്ട പ്രതിഫലം നൽകുവാൻ ഓരോ ബിസിനസുകാരും തയ്യാറാകണം.
- ആവശ്യകാര്യങ്ങൾക്ക് ചെലവ് ചെയ്യാൻ തയ്യാറാകാതിരിക്കുക. ആവശ്യ കാര്യങ്ങൾക്ക് ചിലവ് ചുരുക്കുന്നത് അബദ്ധങ്ങളിൽ കൊണ്ടെത്തിക്കാം. ബിസിനസിന് ആവശ്യമായ സന്ദർഭങ്ങളായ മാർക്കറ്റിങ്ങിനോ പരസ്യം ചെയ്യുന്നതിനോ പരിശീലനത്തിന് ഒക്കെ കാശു മുടക്കേണ്ടി വരും.ഇങ്ങനെ അതിനുവേണ്ടി കാശു മുടക്കാതിരുന്നു കഴിഞ്ഞാൽ ബിസിനസ് ഉയർത്തുവാൻ സാധിക്കില്ല.
- ആവശ്യമുള്ള കാര്യങ്ങൾക്ക് ചെലവാക്കാതിരിക്കുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അനാവശ്യ കാര്യങ്ങൾക്ക് ചിലവാക്കുക എന്നത്. അമിതമായ പബ്ലിസിറ്റിക്ക് വേണ്ടിയോ അനാവശ്യ പ്രശസ്തിക്കുവേണ്ടിയും ചിലർ പരസ്യം ചെയ്യാൻ തയ്യാറാകും. ഇത് നിങ്ങളെ അനാവശ്യ ചെലവുകളിലേക്ക് കൊണ്ടെത്തിക്കും.
- മാറിമാറി ബിസിനസ് ചെയ്യുക.ചില ആളുകൾ കുറച്ചുദിവസം ഒരു ബിസിനസ് ചെയ്യും പിന്നെ വേറൊന്നു തുടങ്ങും,വീണ്ടും അത് നിർത്തി മറ്റൊന്നിലേക്ക് പോകും ഇങ്ങനെ മാറിമാറി ബിസിനസ് ചെയ്യുന്ന ഒരാൾക്ക് നഷ്ടമുണ്ടാകുന്നത് സ്വാഭാവികമാണ്. ഇങ്ങനെ ഒരിക്കലും ബിസിനസിൽ ചെയ്യാൻ പാടില്ല. ബിസിനസ് തിരഞ്ഞെടുക്കുന്നതിന് മുൻപേ തന്നെ വളരെയധികം ശ്രദ്ധിച്ച് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതാണോ ഇതിന് മാർക്കറ്റിൽ സ്കോപ്പ് ഉണ്ടോ ഇങ്ങനെ പലപല കാര്യങ്ങൾ പരിശോധിച്ചു നോക്കിയതിനുശേഷമാണ് ബിസിനസ് ആരംഭിക്കേണ്ടത്. ആരംഭിച്ചു കഴിഞ്ഞാൽ അതുമായി മുന്നോട്ടു പോവുക എന്നതാണ് പ്രധാനം ധീരന്മാർക്ക് വേണ്ടുന്ന സ്വഭാവരീതിയാണ്. അത്തരക്കാർ മാത്രമാണ് ബിസിനസ്സിൽ വിജയിക്കുന്നത്.
- എപ്പോഴും കൺഫർട്ടബിൾ സോണിൽ നിൽക്കാൻ ആഗ്രഹിക്കുക.ഇത് നമ്മൾ പലപ്പോഴും ചർച്ച ചെയ്തിട്ടുള്ള കാര്യമാണ്. എപ്പോഴും നല്ലത് മാത്രം വരണമെന്ന് ആഗ്രഹിച്ചുകൊണ്ട് ബിസിനസ് രംഗത്തേക്ക് ഇറങ്ങാൻ സാധിക്കില്ല. ഏതൊരാൾക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകും. അതുപോലെ തന്നെ നിങ്ങളുടെ ബിസിനസിലും ഉയർച്ചയും താഴ്ചകളും ഉണ്ടാകും. സമചിത്തതയോടുകൂടി നേരിടുവാൻ തയ്യാറെടുക്കേണ്ടത് അത്യാവശ്യമാണ്. ഇത്രയും കാര്യങ്ങൾ ഇല്ലാത്തവരാണ് പരാജയപ്പെടുന്നത്. പരാജയത്തിൽ നിന്ന് വിജയത്തിലേക്ക് എത്തുവാൻ ഇതിന് നേരെ വിപരീതമായി ചിന്തിച്ചാൽ മാത്രം മതി.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസിൽ ഡോക്യുമെന്റേഷൻ പ്രാവർത്തികമാക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.