Sections

ജീവിത പരാജയത്തിനിടയാക്കുന്ന ചില കാരണങ്ങൾ

Tuesday, Oct 24, 2023
Reported By Soumya
Motivation

എല്ലാവരും ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ ചിലർക്ക് ഏത് പ്രയത്നത്തിലും വിജയം കണ്ടെത്താൻ കഴിയാത്തവരുണ്ട്. ഇതിന് പ്രധാനപ്പെട്ട കാരണം ചില കാര്യങ്ങളിൽ സ്വയം തിരുത്തുവാൻ തയ്യാറല്ലാത്തതു കൊണ്ടാണ്. 98% ആളുകളും ജീവിത പരാജയം ഏറ്റുവാങ്ങുന്നത് ഇതുകൊണ്ടാണ്. പരാജയം സംഭവിക്കുന്നതിന് കാരണമായ ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്. Think and grow rich എന്ന പുസ്തകത്തിൽ നെപ്പോളിയൻ ഹിൽസ് ആളുകൾ പരാജയപ്പെടുന്നതിനുള്ള 30 കാരണങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ നോക്കുന്നത്.

അനുയോജ്യമല്ലാത്ത പാരമ്പര്യങ്ങൾ

ചില ആളുകൾ ജനിക്കുന്നത് തന്നെ അനുയോജ്യമല്ലാത്ത പാരമ്പര്യങ്ങളിലൂടെയാണ്. അതായത് വിവേകശക്തി ഇല്ലാതെ ജനിക്കുന്ന ചില ആളുകൾ. പക്ഷേ ഇത് മാറ്റാൻ പറ്റുന്ന ഒരു കാര്യമാണ്. ജന്മനാ തന്നെ നെഗറ്റീവ് ചുറ്റുപാടിൽ ജനിക്കുന്ന നിരവധി പേരുണ്ട്. അവർ ജീവിതത്തിൽ വിജയിച്ചു കഴിയുമ്പോൾ ആ ചുറ്റുപാടുകളിൽ നിന്ന് മാറി അവർക്ക് അനുയോജ്യമായ ചുറ്റുപാടുകൾ സ്വയം ഉണ്ടാക്കാറുണ്ട്. പക്ഷേ ഭൂരിഭാഗം ആളുകളും തങ്ങൾ ജനിച്ച ചുറ്റുപാടിനെ ശപിച്ചുകൊണ്ടും തന്റെ ജീവിത പരാജയത്തിന് കാരണം ഇതാണ് എന്ന് സ്വയം പറഞ്ഞുവിഷമിച്ചു ജീവിക്കുന്നവരാണ്.ഇങ്ങനെജീവിക്കുന്ന ഒരാൾക്ക് ജീവിതവിജയം ഒരിക്കലും സാധ്യമല്ല.

ജീവിതത്തിൽ വ്യക്തമായ ലക്ഷ്യം ഇല്ലാതിരിക്കുക

ബോർഡ് വെച്ച ബസ്സിൽ മാത്രമേ ആളുകൾ കയറാറുള്ളൂ എന്ന് പറയാറുണ്ട്. കാരണം ആ ബസ്സിന് ഇന്ന സ്ഥലത്ത് എത്തണമെന്ന് ഒരു ലക്ഷ്യമുണ്ട്. അതുപോലെതന്നെ ജീവിതത്തിൽ ലക്ഷ്യം തെറ്റ് ചെയ്യാത്ത ഒരാൾക്ക് ഒരിക്കലും വിജയം സാധ്യമല്ല. പരാജയപ്പെടുന്ന 98% ആളുകളും വ്യക്തമായി ലക്ഷ്യമില്ലാത്തവരാണ്.

സാമാന്യത്വത്തിന് മുകളിൽ ലക്ഷ്യം വയ്ക്കുവാൻ മനസ്സില്ലാത്തവർ

തന്റെ കഴിവിനനുസരിച്ച് ലക്ഷ്യം സെറ്റ് ചെയ്യാൻ കഴിയാതെ വരിക. ഇവർ ഉദാസീനമായ മനസ്സുള്ളവരാണ്. വ്യക്തികൾക്ക് നൽകാൻ തങ്ങളുടെ പക്കം പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നുമില്ലാത്തവർ. അവർ ജീവിതത്തിൽ മുന്നേറാൻ താല്പര്യമില്ലാത്തവരാണ്. കഠിനാധ്വാനവും പ്രയത്നിക്കാൻ മനസ്സും ഇല്ലാത്ത ഒരാൾക്ക് ഒരിക്കലും ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ല.

വിദ്യാഭ്യാസത്തിന്റെ കുറവ്

വിദ്യാഭ്യാസം കുറഞ്ഞ ഒരാളിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരിക്കലും വിജയിക്കാൻ സാധ്യമല്ല. പക്ഷേ ഇത് ഏതൊരു സമയത്തും മാറ്റാൻ കഴിയുന്ന ഒന്നാണ്. അതിനുവേണ്ടി പരിശ്രമിക്കുകയാണെങ്കിൽ തീർച്ചയായും വിദ്യാഭ്യാസ അന്തരീക്ഷത്തിൽ മാറ്റാൻ വരുത്താൻ സാധിക്കും.

അച്ചടക്കം ഇല്ലായ്മ

ഒരാൾക്ക് അച്ചടക്കം ഇല്ലെങ്കിൽ ഒരിക്കലും വിജയിക്കാൻ സാധ്യമല്ല. നിങ്ങൾക്ക് മറ്റുള്ളവർക്ക് വളരെ നല്ല ഉപദേശങ്ങൾ കൊടുക്കാൻ സാധിക്കുമെങ്കിലും സ്വയം നിയന്ത്രണവും അച്ചടക്കവും ഇല്ലാത്ത ഒരാൾക്ക് ഒരിക്കലും വിജയിക്കാൻ സാധ്യമല്ല.

അനാരോഗ്യം

ഒരാൾക്ക് ആരോഗ്യമില്ല എങ്കിൽ ജീവിതത്തിൽ ഉയരാൻ സാധിക്കില്ല. അനാരോഗ്യത്തിന്റെ പ്രധാനപ്പെട്ട കാരണം അമിതമായ ഭക്ഷണശീലവും, വ്യായാമം ഇല്ലായ്മയും, ദുശീലങ്ങളും, പാരമ്പര്യവും ആണ്.

തെറ്റായ ചിന്തകൾ

മനസ്സിൽ എപ്പോഴും തെറ്റായ ചിന്തകൾ നൽകിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് ജീവിതവിജയം ഒരിക്കലും സാധ്യമല്ല. അതിനുദാഹരണമാണ് അമിതമായ ലൈംഗിക ആസക്തി.

ഇത്രയും കാര്യങ്ങൾ ഒരാളെ മുന്നോട്ടു അടിക്കുന്നവയാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.