Sections

ജീവിത വിജയത്തിന് തടസം നിൽക്കുന്ന ചില വിശ്വാസങ്ങൾ

Saturday, Aug 26, 2023
Reported By Soumya
Life Success

ജീവിതത്തിൽ നാം കേൾക്കുന്ന കാര്യങ്ങൾ എല്ലാം ശരിയാകണമെന്നില്ല. ചില വിശ്വാസങ്ങൾ നിങ്ങളെ പിന്നോട്ട് വലിക്കുന്നവയാണ്. അധ്യാപകരോ, മാതാപിതാക്കളോ, സമൂഹമോ പറയുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിനെ നിർണായകരമായി മുന്നോട്ടു നടത്താൻ സാധിക്കാത്തവയാണ്. പല വാക്യങ്ങളും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കാൻ പോന്നവയാണ്. അങ്ങനെയുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

ചൊട്ടയിലെ ശീലം ചുടല വരെ

തികച്ചും തെറ്റായ ഒരു വാക്യമാണ് ഇത്. നിങ്ങൾ മനസ്സുവെച്ചാൽ നിങ്ങളുടെ ശീലങ്ങളെ തീർച്ചയായും മാറ്റാൻ സാധിക്കും. മദ്യപാനത്തിൽ നിന്നോ പുകവലിയിൽ നിന്നോ മറ്റെന്തെങ്കിലും മോശമായ സ്വഭാവങ്ങളിൽ നിന്നും നിങ്ങൾ വിചാരിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരിച്ചു വരാൻ സാധിക്കും. ഈ ചൊട്ടയിലെ ശീലം ചുടല വരെ എന്നുള്ള ശൈലി കേട്ട് നിങ്ങളുടെ മനസ്സിൽ തന്നെ തോന്നലുണ്ടാകും, നിങ്ങൾ ഇങ്ങനെയാണ് ഇനി ഇതിൽ നിന്നും മാറാൻ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടാകും. എത്രയോ മഹാന്മാർ അല്ലെങ്കിൽ സാധാരണക്കാർ തങ്ങളുടെ ശീലങ്ങൾ മാറ്റിക്കൊണ്ട് വിജയഗാഥ രചിച്ച കഥകൾ നമുക്ക് മുന്നിലുണ്ട്.

പ്രതീക്ഷകൾ നിരാശയിൽ കലാശിക്കും

പണ്ട് മുതൽ തന്നെ വീടുകളിലും സ്കൂളുകളിലും എല്ലാം പറഞ്ഞു കേൾക്കുന്നതാണ്, പ്രതീക്ഷ നിരാശയിലേക്ക് കൊണ്ടുപോകുമെന്ന്. ജീവിതത്തിൽ എപ്പോഴും ഉണ്ടാകേണ്ടതാണ് പ്രതീക്ഷ. അതൊരു മോശം വികാരമല്ല നല്ല ഒരു വികാരമാണ്. എപ്പോഴും പോസിറ്റീവ് ആയിരിക്കുക എന്നത് പ്രതീക്ഷയിൽ ഉണ്ട്. വിജയികളായ എല്ലാവരും തീക്ഷ്ണമായ ആഗ്രഹവും, ദൃഢനിശ്ചയവും, വലിയ സ്വപ്നങ്ങളും മികവുറ്റ പ്രതീക്ഷകളും ഉള്ളിലുള്ളവരാണ്. മഹത്തായ കാര്യങ്ങൾ നേടുവാൻ ആഗ്രഹമില്ലെങ്കിൽ ജീവിതത്തിൽ ഒരു കാരണവശാലും മുന്നോട്ടു പോകുവാൻ കഴിയില്ല. സ്വപ്നം കാണാൻ വേണ്ടി എല്ലാവരെയും ആഹ്വാനം ചെയ്ത ഒരു വ്യക്തിയാണ് എപിജെ അബ്ദുൽ കലാം. പ്രതീക്ഷയുണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ.

ധനവാന്മാർ നരകത്തിലും പാവപ്പെട്ടവർ സ്വർഗ്ഗത്തിലും എത്തും

ഇത് ധനത്തിനെക്കുറിച്ച് വളരെ മോശമായ കാഴ്ചപ്പാടാണ്. ലോകത്തിലെ മികച്ച ധനവാൻമാരാണ് ഏറ്റവും അധികം സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ഏതു കാര്യം ചെയ്യാനും ധനം വേണം. ജനങ്ങളെ സേവിക്കുന്നതിനോ, അനാഥാലയങ്ങൾ തുടങ്ങുന്നതിനും, പാവപ്പെട്ടവരെ പഠിപ്പിക്കുന്നതിനും, ഭക്ഷണത്തിനുമൊക്കെ പണം ഒരു പ്രധാനപ്പെട്ട ഘടകമാണ്.ധനം സമ്പാദിക്കുന്ന ആളുകൾ സാമൂഹ്യ സേവനം ചെയ്യാൻ കൂടുതൽ പ്രാപ്തരായിരിക്കും. നമ്മുടെ രാഷ്ട്രത്തെയും സമൂഹത്തെയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ധനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇത് എല്ലാവർക്കും അറിയാമെങ്കിലും ബിസിനസ് ചെയ്യുന്നവരെയോ ധനവാൻമാരെയോ കാണുമ്പോൾ ആളുകൾക്ക് മോശമായി തെറ്റിദ്ധാരണകൾ ഉണ്ട്. പണക്കാർ ഒരു വലിയ വീട് വച്ചു കഴിഞ്ഞാൽ പൊതുവേ ആളുകൾ പറയാറുണ്ട് ഇത് പാവപ്പെട്ടവർക്ക് കൊടുത്തിരുന്നെങ്കിൽ എന്ന്. എന്നാൽ ഒരു കാര്യം ഓർക്കണം പണം ഉള്ളവർ ഇതുപോലെ എന്തെങ്കിലും പ്രവർത്തികൾ ചെയ്യുമ്പോഴാണ് ഈ ധനം പാവപ്പെട്ടവരിലേക്ക് എത്തപ്പെടുന്നത്. വീട് പണിയുന്നിടത്ത് ഒരുപാട് ആളുകൾക്ക് അവിടെ ജോലി ലഭിക്കുന്നുണ്ട്. അതുപോലെതന്നെ സർക്കാർ പാലങ്ങളോ, കെട്ടിടങ്ങളും, പ്രതിമകളോ വയ്ക്കുമ്പോൾ വിമർശിക്കാറുണ്ട്. ഈ നിർമ്മിതികൾ ഒക്കെ ചെയ്യുമ്പോൾ നിരവധി ആളുകൾക്ക് അവിടെ ജോലി ലഭിക്കുന്നുണ്ട് എന്ന കാര്യം ഓർക്കണം.

പഠിച്ച ജോലി മാത്രം ചെയ്യുക ബിസിനസ് പോലുള്ളവയിൽ ഒന്നും കടക്കരുത്

പലരും പറയുന്ന കാര്യമാണ് നിങ്ങൾ ജോലി നേടു, ബിസിനസ്സിലേക്ക് അല്ലെങ്കിൽ മറ്റു പ്രവർത്തനങ്ങളിലേക്ക് പോകാതിരിക്കുക. ഇത് തെറ്റായ ഒരു കാര്യമാണ്. പഠിക്കുക എന്നത് ജോലി നേടുക എന്ന കാഴ്ചപ്പാടോടുകൂടിയാണ്. വളരെ പ്രധാനപ്പെട്ട ഘടകമാണ് ജോലി, പക്ഷേ ജോലി മാത്രമല്ല കാശ് സമ്പാദിക്കുവാനുള്ള ഒരു മാർഗ്ഗം. ഇന്നത്തെ തലമുറ ഭാഗ്യവശാൽ ഇത് മാറി ചിന്തിക്കുന്നവരാണ്. എപ്പോഴും സുരക്ഷിതരായിരിക്കുന്ന ജനസമൂഹം പിന്നീട് മടിയാന്മാരായി മാറാനാണ് പതിവ്. എപ്പോഴും സജീവമായി പ്രവർത്തിക്കുന്ന സമൂഹത്തിന് മാത്രമാണ് മുന്നോട്ടുപോകാൻ കഴിയുക. സമൂഹത്തിന് എപ്പോഴും പ്രവർത്തിക്കുക എന്ന ആശയം കൊടുത്തില്ലെങ്കിൽ ആ സമൂഹം നശിച്ചുപോകും അതുകൊണ്ട് എപ്പോഴും പ്രവർത്തി ചെയ്യാനുള്ളപ്രേരണയാണ് നൽകേണ്ടത്. ഒരു ജോലി നേടി സ്വസ്ഥമായി ഇരിക്കാമെന്ന് ചിന്തിച്ചാൽ അത് ഒരു പുരോഗമനം ഉള്ള ചിന്തയല്ല. എപ്പോഴും ജോലി ചെയ്യുന്നവരാകുന്നതിന് പകരം മറ്റുള്ളവർക്ക് ജോലി വാഗ്ദാനം ചെയ്യുന്നവരായി മാറുക. സർക്കാർ വിചാരിച്ചാൽ മാത്രം ഈ സമൂഹത്തിൽ എല്ലാവർക്കും ജോലി നൽകാൻ സാധിക്കില്ല അതിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറായി ഒരു കൂട്ടം ആളുകൾ വേണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.