Sections

സോളാര്‍ പമ്പുകള്‍ കൃഷിയിടത്തില്‍ സ്ഥാപിക്കാം അതും സര്‍ക്കാര്‍ സബ്സിഡിയോടെ 

Monday, Mar 14, 2022
Reported By Admin
solar pump

പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ അനര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി

 

കൃഷിയിടങ്ങളിലെ സോളാര്‍ പമ്പുകള്‍ ഉപയോഗപ്പെടുത്തിയുള്ള രീതി കേരളത്തില്‍ അധികമാരും അവലംബിക്കാത്ത ഒന്നാണ്. അതിനു പ്രധാന കാരണം വര്‍ദ്ധിച്ചുവരുന്ന ചിലവാണ്. കൂടുതല്‍ മുതല്‍ മുടക്ക് നടത്തേണ്ടി വരുന്ന സോളാര്‍ ഉപയോഗ കൃഷിരീതി കേരളത്തില്‍ അത്ര ജനകീയം അല്ല ഇക്കാലഘട്ടത്തില്‍. 

എന്നാല്‍ ഇപ്പോഴിതാ സൗരോര്‍ജ നന കൃഷിയിടത്തിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു. ഇതിനുവേണ്ടി ധാരാളം കര്‍മപദ്ധതികള്‍ അണിയറയിലൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ 60 ശതമാനം സബ്‌സിഡിയാണ് പദ്ധതിപ്രകാരം നല്‍കുന്നത്.

ഈ പദ്ധതി പ്രകാരം നിലവില്‍ കാര്‍ഷിക ആവശ്യത്തിനുള്ള വൈദ്യുതി കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്കും, വൈദ്യുതി വിതരണം എത്തിച്ചേരാത്ത ഒറ്റപ്പെട്ട കൃഷിയിടങ്ങളിലും സൗരോര്‍ജ്ജ പമ്പുകള്‍ ലഭ്യമാക്കും. ഇത്തരം വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് രണ്ട് തരത്തിലുള്ള സബ്‌സിഡി പദ്ധതികള്‍ നിലവില്‍ ലഭ്യമാണ്. നിലവില്‍ കാര്‍ഷിക വൈദ്യുതി കണക്ഷന്‍ എടുത്ത് വ്യക്തിക്ക് പിഎം കുസും കമ്പോണന്റ് സി എന്ന ആദ്യ പദ്ധതി ലഭ്യമാക്കും. ഇത് നിലവിലുള്ള വൈദ്യുതി ചെലവ് കുറയ്ക്കുവാന്‍ നല്ലതാണ്. ഈ വിഭാഗത്തിനുവേണ്ടി 60 ശതമാനം സബ്‌സിഡി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയോജിപ്പിച്ചു നല്‍കുന്നതാണ്. ഈ പദ്ധതിയില്‍ അംഗമാകാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. അപേക്ഷ നല്‍കേണ്ടത് വെബ്‌സൈറ്റ് www.buymysun.com എന്ന വെബ്‌സൈറ്റ് വഴിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അനര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം.

അടുത്ത വിഭാഗക്കാര്‍ക്ക് അതായത് വൈദ്യുതി ഇത്തര മാര്‍ഗങ്ങള്‍ ആയ ഡീസല്‍, മണ്ണെണ്ണ എന്‍ജിനുകള്‍ ഉപയോഗിച്ച് കൃഷിയിടത്തില്‍ നന സൗകര്യം ഏര്‍പ്പെടുത്തിയവര്‍ക്ക് പിഎം കുസും കമ്പോണന്റ് ബി എന്ന പദ്ധതി പ്രകാരം സബ്‌സിഡി ലഭ്യമാകും. വൈദ്യുതി കണക്ഷന്‍ എത്തിച്ചേരാത്ത കൃഷിയിടങ്ങളിലും ഈ പദ്ധതി ആനുകൂല്യം ലഭ്യമാകും. ഈ പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ അനര്‍ട്ട് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി.

സര്‍ക്കാര്‍ അംഗീകൃത പമ്പുകള്‍ മാത്രമേ ഈ പദ്ധതി പ്രകാരം വാങ്ങാനാകു. ഇതുകൂടാതെ സോളാര്‍ പമ്പുകള്‍ക്ക് ആവശ്യമായ വരുന്ന തുക ഒരു ലക്ഷം രൂപയാണെങ്കില്‍ സബ്‌സിഡി കുറച്ചശേഷം 42,000 രൂപ സ്‌കീം പ്രകാരം മുടക്കിയാല്‍ മതി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.