- Trending Now:
സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ കുട്ടിത്താരമാണ് ഹസ്ബുല്ല മാഗോമെദോവ്. റസ്ലിംഗ് ചാംപ്യന്‍ഷിപ്പിലെ ഫൈറ്റര്‍മാരെ വെല്ലുവിളിച്ചും അനുകരിച്ചും ആണ് കോവിഡ് കാലത്ത് ഹസ്ബുല്ല ആളുകളെ ചിരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഹസ്ബുല്ലയ്ക്ക് നിരവധി ഫോളോവേഴ്‌സിനെ ലഭിച്ചു. എന്നാല്‍ ഹസ്ബുല്ല വെറുമൊരു കുട്ടിയല്ലെന്നാണ് പിന്നീട് ആണ് ലോകം തിരിച്ചറിഞ്ഞത്. ആള്‍ക്ക് 19 വയസ്സ് പ്രായമുണ്ട്.
വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് കാരണമാണ് ഹസ്ബുല്ലയ്ക്ക് ഡ്വാര്‍ഫിസം വന്നത്. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ആരാധകരുള്ള ഇന്‍ഫ്‌ളുവന്‍സറാണ് കൊച്ച് ഹസ്ബുല്ല. വിവിധ തരം മാര്‍ഷല്‍ ആര്‍ട്ട് കലാകാരന്മാരെ ലോകത്തിന് സമ്മാനിച്ച റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലാണ് ഹസ്ബുല്ലയുടെ ജനനം. ശബ്ദത്തിലും രൂപത്തിലും ഉയരത്തിലുമെല്ലാം ഹസ്ബുല്ല കുട്ടിയായി തുടരുന്നു. 3 അടി 3 ഇഞ്ച് ആണ് ഹസ്ബുല്ലയുടെ ഉയരം ഭാരം 16 കിലോഗ്രാമും.
ഉയരക്കുറവാണ് ചിന്തിച്ച് മാറിനില്‍ക്കാന്‍ ഹസ്ബുല്ല തയ്യാറായിരുന്നില്ല.ലോക്ഡൗണ്‍ തുടങ്ങിയതോടെ ടിക്ക് ടോക്കും റീല്‍സുമൊക്കെയായി ആള് താരമായി മാറി.പ്രധാനമായും പ്രമുഖ റസ്ലര്‍മാരെ അനുകരിക്കാനും അവരെ മത്സരത്തിനു വെല്ലുവിളിക്കുന്ന തരത്തിലുമുള്ള വീഡിയോകളാണ് ഹസ്ബുല്ല ചെയ്തിരുന്നത്. നാട്ടുകാരനും എംഎംഎ ഫൈറ്ററുമായി ഖബീബ് നുര്‍മഗോമെദോവുമായുള്ള സൗഹൃദം ഹസ്ബുല്ലയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു.
മിനി ഖബീബ് എന്ന വിളിപ്പേരും കുട്ടിത്താരത്തിലുണ്ട്. 2020ന്റെ അവസാനത്തിലാണ് വീഡിയോകള്‍ ചെയ്യാന്‍ ഹസ്ബുല്ല ശ്രമിച്ചു തുടങ്ങുന്നത് ഇന്‍സ്റ്റഗ്രമില്‍ 33 ലക്ഷം ഫോളോവേഴ്‌സും ടിക്ക് ടോക്കില്‍ 5 ലക്ഷം ആരാധകരും ഇയാള്‍്കകുണ്ട്. സോഷ്യല്‍മീഡിയയിലെ പ്രശസ്തിയിലൂടെ ഒരു ലക്ഷം ഡോളറിന്റെ ആസ്തി ഇക്കാലയളവില്‍ ഹസ്ബുല്ലയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.