- Trending Now:
ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ സ്ഥിരമായി ജീവനക്കാര്‍ക്ക് എവിടെ നിന്നും ജോലി ചെയ്യാം എന്ന നയം ആവിഷ്‌കരിക്കുകയാണ്
ഇന്ത്യന്‍ സ്ഥാപനമായ മിഷോയുടെ തൊഴിലാളി സ്‌നേഹം ഏറെ പ്രശംസ അര്‍ഹിക്കുന്നു. അതിനാല്‍ തന്നെ മിഷോയുടെ വര്‍ക്കിംഗ് മോഡലിനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയയും. ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ സ്ഥിരമായി ജീവനക്കാര്‍ക്ക് എവിടെ നിന്നും ജോലി ചെയ്യാം എന്ന നയം ആവിഷ്‌കരിക്കുകയാണ്. ജീവനക്കാരെ വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും സ്ഥലത്ത് നിന്നോ ജോലി ചെയ്യാന്‍ അനുവദിക്കുക എന്ന നയമാണ് നടപ്പിലാക്കുന്നത്. സോഫ്റ്റ്ബാങ്കിന്റെയും ഫേസ്ബുക്കിന്റെയും പിന്തുണയുള്ള കമ്പനിയാണ് മീഷോ. കമ്പനിയുടെ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയും കയ്യടിച്ചു.
അതിരുകളില്ലാത്ത വര്‍ക്ക്‌സ്‌പേസ് മോഡല്‍
അതിരുകളില്ലാത്ത വര്‍ക്ക്പ്ലേസ് മോഡല്‍ ശാശ്വതമായി സ്വീകരിക്കുകയാണെന്ന് സിഇഒ വിദിത് ആത്രേ തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഈ നീക്കം ജീവനക്കാര്‍ക്ക് ജോലിസ്ഥലം കൂടുതല്‍ കംഫര്‍ട്ടബിള്‍ ആകുന്നതിനും സൗകര്യപ്രദമാകുന്നതിനുമുളള അധികാരം നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 2 വര്‍ഷങ്ങളില്‍, പുതിയ പ്രവര്‍ത്തന രീതികള്‍ വെര്‍ച്വല്‍ വര്‍ക്ക് സാധ്യമല്ലെന്ന ദീര്‍ഘകാല വിശ്വാസങ്ങളെ തകര്‍ത്തുവെന്ന് ആത്രേ കുറിച്ചു. ഇത് കമ്പനിയുടെ 1,700 ജീവനക്കാര്‍ക്കും ബാധകമാകും.തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ സുരക്ഷയാണ് അവരുടെ ജോലിസ്ഥലത്തേക്കാള്‍ പ്രധാനമെന്ന് അംഗീകരിക്കേണ്ടതുണ്ടെന്നും ആത്രേ കൂട്ടിച്ചേര്‍ത്തു.
ആസ്ഥാനം ബാംഗ്ലൂര്‍ തന്നെ
വികേന്ദ്രീകൃതമായ ഒരു ജോലിസ്ഥലം ആഗോള പ്രതിഭകളെ ആകര്‍ഷിക്കുമെന്നും വിദിത് ആത്രേ അഭിപ്രായപ്പെട്ടു. മീഷോയുടെ ആസ്ഥാനം ബെംഗളൂരുവായിരിക്കുമെന്നും ആത്രേ പറഞ്ഞു. ഉയര്‍ന്ന ഡിമാന്‍ഡുള്ള പ്രദേശങ്ങളില്‍ കമ്പനി ''സാറ്റലൈറ്റ് ഓഫീസുകള്‍'' സ്ഥാപിക്കും. കൂടാതെ, ഗോവ, ഷിംല തുടങ്ങിയ സ്ഥലങ്ങളില്‍ മീഷോ ആനുവല്‍ 'വര്‍ക്കേഷനുകളും' വാഗ്ദാനം ചെയ്യുമെന്ന് സിഇഒ പറഞ്ഞു. അടുത്ത മൂന്ന് മാസത്തേക്കുള്ള പുരോഗതി അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ജീവനക്കാര്‍ക്ക് ഓരോ പാദത്തിലും വ്യക്തിഗത കൂടിക്കാഴ്ച നടത്തും.
മീഷോ ഡേ-കെയര്‍
ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്നതിനായി, ആറ് വയസ്സിന് താഴെയുള്ള കുട്ടികളുള്ള ജീവനക്കാര്‍ക്കായി മീഷോ ഡേ-കെയര്‍ സൗകര്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യും. ബെംഗളൂരുവിലെ മീഷോയുടെ ഹെഡ് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്രകളിലും ഇത് പ്രയോജനപ്പെടുത്താമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.