- Trending Now:
കൊച്ചി: അപകട സാധ്യതകളെ കുറിച്ചു മനസിലാക്കി മികച്ച നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള സോചാ സമച്ചാ റിസ്ക് പ്രചാരണ പരിപാടിക്ക് ആക്സിസ് മ്യൂച്വൽ ഫണ്ട് തുടക്കം കുറിച്ചു. അറിവിൻറെ പിൻബലത്തോടെയുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ നിക്ഷേപരെ ബോധവൽക്കരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രചാരണ പരിപാടികൾ.
റിസ്കോമീറ്റർ, റിസ്ക്ക് പ്രൊഫൈലർ തുടങ്ങിയവയിൽ ശ്രദ്ധ പതിപ്പിച്ചു കൊണ്ടാവും പ്രചാരണ പരിപാടികൾ. മിറം ഇന്ത്യയാണ് പ്രചാരണ പരിപാടികളുടെ ആശയാവിഷ്കാരം നടത്തിയത്.
പല നിക്ഷേപകരും റിസ്ക് എന്നതിനെ പ്രതികൂലമായാണ് വീക്ഷിക്കുന്നതെന്ന് ആക്സിസ് മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാർ പറഞ്ഞു. റിസ്ക് എങ്ങനെയാണ് അവരുടെ സാമ്പത്തിക യാത്രയെ സ്വാധീനിക്കുന്നതെന്ന് നിക്ഷേപകർ മനസിലാക്കണമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും അറിവിൻറെ ബലത്തിലുള്ള നിക്ഷേപ തീരുമാനങ്ങളുടെ പ്രാധാന്യമാണ് തങ്ങൾ പ്രചാരണ പരിപാടിയിലൂടെ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.