- Trending Now:
അനധികൃതമായി ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തിയ സ്‌നാപ്ചാറ്റിന്റെ പാരന്റ് കമ്പനിയായ സ്‌നാപ്പിന് ഏകദേശം 279.01 കോടി(3.5 കോടി ഡോളര്‍) പിഴ ചുമത്തി. യുഎസിലെ ഇല്ലിനോയിസ് സ്‌റ്റേറ്റിലാണ് ഡേറ്റ ചോര്‍ത്തിയ കേസില്‍ 3.5 കോടി ഡോളര്‍ നല്‍കാന്‍ സ്‌നാപ് വിധേയനായിരിക്കുന്നത്.സ്‌നാപ് ചാറ്റിന്റെ ഫില്‍ട്ടറുകളും ലെന്‍സുകളും ബയോമെട്രിക് ഇന്‍ഫര്‍മേഷന്‍ പ്രൈവസി ആക്ട് ലംഘിച്ചുവെന്നാണ് കേസ്.
കമ്പനി ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് ഡേറ്റ ശേഖരിച്ചിട്ടുണ്ടെന്ന് ചിക്കാഗോ ട്രിബ്യൂണല്‍ കണ്ടെത്തി.2015 നവംബര്‍ 17 മുതല്‍ സ്‌നാപ്പിന്റെ ലെന്‍സുകളും ഫില്‍ട്ടറുകളും ഉപയോഗിച്ചവരുടെ ഡേറ്റയാണ് ശേഖരിച്ചത്.ഇതനുസരിച്ച് ഓരോ വ്യക്തിയ്ക്കും 58 മുതല്‍ 117 ഡോളര്‍ വരെ സ്‌നാപ് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബയോമെട്രിക് ഡേറ്റ എന്തിനാണ് ശേഖരിക്കുന്നതെന്നും അത് എത്രകാലം സൂക്ഷിക്കുമെന്നും കമ്പനികള്‍ രേഖാമൂലം അറിയിക്കണമെന്ന് ഇല്ലിനോയിസ് സ്‌റ്റേറ്റിലെ നിയമം ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ സ്‌നാപ്ചാറ്റ് ലെന്‍സുകള്‍ ഒരു നിര്‍ദ്ദിഷ്ട വ്യക്തിയെ തിരിച്ചറിയുന്നതതിനോ മുഖം തിരിച്ചറിയുന്നതിനു വേണ്ടിയോ ഉപയോഗിക്കുന്ന ബയോമെട്രിക് ഡേറ്റ ശേഖരിക്കില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.സ്‌നാപിനെ കൂടാതെ ചൈനീസ് വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് 9.2 കോടി പിഴ നല്‍കാന്‍ ഇല്ലിനോയിസിലെ ഫെഡറല്‍ കോടതി വിധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.