Sections

എസ്എംപിപി ലിമിറ്റഡ് 4000 കോടിയുടെ ഐപിഒയ്ക്ക്

Wednesday, Oct 23, 2024
Reported By Admin
SMPP Limited defense equipment manufacturing for IPO

കൊച്ചി: യുദ്ധോപകരണങ്ങളുടെ ഘടകങ്ങൾ, വ്യക്തിഗത സംരക്ഷണ ഉൽപ്പന്നങ്ങൾ, കര, വായു, കടൽ എന്നീ മേഖലകൾക്കുള്ള സംരക്ഷണ കിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്ന എസ്എംപിപി ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

2 രൂപ വീതം മുഖവിലയുള്ള ഇക്വിറ്റി ഓഹരികളിലൂടെ 4000 കോടി വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 580 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 3420 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെൻറ് അഡൈ്വസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.