Sections

ഭൂരിഭാഗം ആൾക്കാരും ഭവന സുരക്ഷയക്ക് ആധുനിക സാങ്കേതിക വിദ്യകൾക്ക് മുൻഗണന നൽകുന്നു: സർവ്വേ

Tuesday, Jan 28, 2025
Reported By Admin
Smart Security Systems Gain Popularity Among Indian Homeowners: Survey Insights

കൊച്ചി: ദേശീയ ടൂറിസം ദിനത്തിന് മുന്നോടിയായി ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ ഭാഗമായ സെക്യൂരിറ്റി സൊലൂഷ്യൻസ് ബിസിനസ് നടത്തിയ ഹാപ്പിനസ് സർവെയിൽ പങ്കെടുത്ത 53 ശതമാനം പേരും ഭവന സുരക്ഷയ്ക്ക് ആധുനിക സാങ്കേതികവിദ്യയ്ക്കു മുൻഗണന നൽകി. യാത്ര പോകുമ്പോൾ മനസമാധാനം നൽകുന്ന നൂതനവും സ്മാർട്ടുമായ സുരക്ഷാ സംവിധാനങ്ങളോടുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിക്കുന്നു എന്ന് ഇത് അടിവരയിടുന്നു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ടൂറിസത്തിൻറെ നിർണായക പങ്ക് വ്യക്തമാക്കുന്നതാണ് ദേശീയ ടൂറിസം ദിനം. 2027ഓടെ മൂന്നാമത്തെ വലിയ ആഭ്യന്തര വിപണിയായി മാറും. 2024ൽ മാത്രം 25,010 കോടി രൂപ ഫോറിൻ എക്സ്ചേഞ്ചിലൂടെ നേടി തന്നു. യാത്രകൾ വർധിക്കുമ്പോൾ വീടുകൾ സുരക്ഷിതമാക്കുന്നതിലുള്ള ആശങ്കകൾ വർധിക്കുന്നു. ആധുനിക സുരക്ഷാ സംവിധാങ്ങൾക്ക് മുൻഗണന നൽകുമ്പോൾ തന്നെ 50ശതമാനം വീട്ടുടമകളും എളുപ്പത്തിൽ ഉപയോഗിക്കാവുന്നവയോട് താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന് സർവെ വ്യക്തമാക്കുന്നു.44 ശതമാനം പേർ വിശ്വസനീയത വലിയ കാര്യമായി കാണുന്നു. ഉപയോഗിക്കാൻ എളുപ്പവും തടസമില്ലാതെ സുരക്ഷ ഉറപ്പാക്കുന്നുമായ സ്മാർട്ട് സംവിധാനങ്ങളോടാണ് താൽപര്യമെന്ന് ഇത് തെളിയിക്കുന്നു.

ഡൽഹി, മുംബൈ, ബാംഗളൂർ, കൊൽക്കത്ത, ചെന്നൈ എന്നിവ ഉൾപ്പടെ 12 പ്രധാന നഗരങ്ങളിലായി 2,400 പേരിൽ നിന്നാണ് സർവേ വിവരങ്ങൾ തേടിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.