- Trending Now:
തുടര്‍ച്ചയായ ആറു നഷ്ടദിനങ്ങള്‍ക്കുശേഷം ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം. കനത്ത ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ 237 പോയന്റ് നേട്ടവുമായാണ് സെന്‍സെക്‌സ് വ്യാപാരമവസാനിപ്പിച്ചത്.
യൂറോപ്യന്‍ വിപണിയില്‍നിന്നുള്ള ശുഭസൂചനകള്‍ ഇന്ത്യന്‍ വിപണിക്ക് ഇന്ധനമായി, ബി.എ സ്.ഇ സെന്‍സെക്‌സ് 51,597,84ലും എന്‍.എസ്.ഇ റിഫ്റ്റി 56.65 പോയന്റ് നേട്ടവുമായി 15,350,15ലും വ്യാപാരം പൂര്‍ത്തിയാക്കി. യൂറോപ്യന്‍ വിപണികള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും പ്രധാന ഏഷ്യന്‍ വിപണികളായ ടോക്യോ , സോള്‍, ങ്ഹായ് എന്നിവ നിറം മങ്ങി. അതേസമയം, ഹോങ്കോങ് വിപണിയില്‍ നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സില്‍ ഹിന്ദുസ്ഥാന്‍ യൂനിലീവര്‍, എച്ച്.ഡി.എഫ്.സി, വിപ്രോ, അള്‍ട്രാടെക് സിമന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ നേട്ടത്തിലായി. ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എം ആന്‍ഡ് എം,എന്‍.ടി.പി.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പിന്നാക്കം പോയി. വിദേശസ്ഥാപന നിക്ഷേപകര്‍ വെള്ളിയാഴ്ച 7818.61 കോടി രൂപയുടെ ഓഹരികള്‍ വിറ്റൊഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.