- Trending Now:
കൊച്ചി: ഈ മാസം 20, 21 തീയതികളിൽ നടക്കുന്ന ആമസോൺ പ്രൈം ഡേയിൽ ഗൃഹോപകരണങ്ങൾ, ഫാഷൻ, ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങി 3,200-ലധികം ഉല്പ്പന്നങ്ങൾ വിൽപ്പനക്കെത്തിക്കും. ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്പൈസസ് തുടങ്ങിയ ബ്രാൻഡുകൾ അവരുടെ തനതുൽപ്പന്നങ്ങൾ ആമസോൺ വഴി രാജ്യത്തുടനീളം വിൽപ്പക്കെത്തിക്കും. ഉപഭോക്താക്കൾ കാത്തിരിക്കുന്ന ആമസോൺ ഡേയിൽ പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകൾ പങ്കെടുക്കും.
ഇത്തരം ഷോപ്പിങിലൂടെ ചെറുകിട ഇടത്തരം ബിസിനസ്സുകൾക്ക് ഇ-കൊമേഴ്സിൻറെ സാധ്യത മനസ്സിലാക്കാനും അവരുടെ വിജയത്തിനുള്ള പുതിയ വഴികൾ തുറക്കാനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകാൻ ഓൺലൈൻ വിപണിയെ സജ്ജമാക്കുകയാണ് ആമസോണിൻറെ ലക്ഷ്യമെന്ന് ആമസോൺ ഇന്ത്യ സെല്ലിംഗ് പാർട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു.
പ്രൈം ഡേ തങ്ങൾക്ക് ഉപഭോക്താക്കളുമായി ഇടപെടുന്നതിന് മികച്ച അവസരമാണ് നൽകുന്നതെന്ന് ബഹോമയുടെ ഉടമ നിഖിൽ ജെയിൻ പറഞ്ഞു. നൂതനവുമായ ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ഒരു ആധുനിക ഹോം ഡെക്കർ ബ്രാൻഡ് എന്ന നിലയിൽ മികവുറ്റ ഉൽപ്പന്നങ്ങൾ വിൽക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.