- Trending Now:
ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന ഒരു ബിസിനസ് ആശയമാണ്
മലയാളികള്‍ വ്യത്യസ്ത രീതിയിലുള്ള രുചികള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ തട്ടുകടകളും ഹോട്ടലുകളും നിരവധിയാണ്. വൈകുന്നേരമാകുമ്പോള്‍ തട്ടുകടകളില്‍ ആളുകള്‍ നിറയുന്നതില്‍ അത്ഭുതമില്ല. സ്വാദേറിയ ഭക്ഷണം ചൂടോടെ കഴിക്കാന്‍ സാധിക്കും എന്നത് തന്നെയാണ് തട്ടു കടകളിലേക്ക് പ്രധാനമായും ആളുകളെ ആകര്‍ഷിക്കുന്ന ഘടകം.
എന്നാല്‍ ഇവിടെ നിന്നും ഒരു ബിസിനസ് ആശയം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വലിയ മുതല്‍ മുടക്ക് ഒന്നും ആവശ്യമില്ലാതെ ഒരു വാഹനം മാത്രം ഉപയോഗിച്ചുകൊണ്ട് മാസം മികച്ച വരുമാനം നേടാന്‍ സാധിക്കുന്ന ഈ ഒരു ബിസിനസ് ആശയം എന്താണെന്നു നോക്കാം.
അതായത് സാധാരണ തട്ടുകടകളില്‍ ഒരു ദിവസത്തേക്ക് ആവശ്യമായ പച്ചക്കറികള്‍, പൊടികള്‍, ബോട്ടി എന്നിവയെല്ലാം അതേ ദിവസം തന്നെ പര്‍ച്ചേസ് ചെയ്യുകയാണ് ചെയ്യുന്നത്. ഇവിടെനിന്നും ഒരു ബിസിനസ് ആശയം കണ്ടെത്താന്‍ സാധിക്കും.
അതായത് ഇത്തരത്തില്‍ കുറച്ച് തട്ടുകടകള്‍ കണ്ടെത്തി അവിടേക്ക് ഭക്ഷണം ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ എല്ലാ ദിവസവും രാവിലെ കൃത്യസമയത്ത് ഉടമകളിലേക്ക് എത്തിക്കുക എന്നതാണ് ബിസിനസ്. വളരെ ബള്‍ക്കായി സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതു കൊണ്ട് കടകളില്‍ നിന്നും അത്യാവശ്യം നല്ല രീതിയില്‍ ഒരു ലാഭം ഇതുവഴി നേടാന്‍ സാധിക്കുന്നതാണ്.
കൂടാതെ തട്ടുകടകളില്‍ നിന്നും ഒരു ചെറിയ സര്‍വീസ് ഫീസും ഇതിനായി ഈടാക്കാവുന്നതാണ്. ദിവസവും തട്ടുകടകള്‍ക്ക് ലഭിക്കുന്ന ലാഭത്തിന്റെ ചെറിയ ഒരു പങ്ക് മാത്രമാണ് ഇത്തരത്തില്‍ സര്‍വീസ് ചാര്‍ജ് ആയി നിങ്ങള്‍ക്ക് തരുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് നഷ്ടം വരുന്നില്ല എന്നതും ഇവിടെ പ്രസക്തമാണ്.
തട്ടുകട ഉടമകള്‍ അന്നത്തേക്ക് ഉള്ള സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ രാവിലെ പോകുമ്പോള്‍ ഓരോ ദിവസവും പെട്രോള്‍ ചാര്‍ജ് ആയി 50 നും 100 നും ഇടയില്‍ രൂപ ചെലവഴിക്കേണ്ടതുണ്ട്. അതേസമയം നിങ്ങള്‍ ഇത് ഒരു ബിസിനസ് ആയി ഏറ്റെടുത്ത് രണ്ടോ മൂന്നോ തട്ടുകടകള്‍ക്ക് വേണ്ടി സാധനങ്ങള്‍ എത്തിച്ചു നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് മാത്രമല്ല ഇവിടെ ലാഭം ലഭിക്കുന്നത് തട്ടുകട ഉടമകള്‍ക്കും ലഭിക്കുന്നു.
ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് ഇത്തരത്തില്‍ തട്ടുകട കാര്‍ക്ക് ആവശ്യമായ പച്ചക്കറികള്‍,മസാലകള്‍ എന്നിവ എത്തിച്ച് നല്‍കുന്നത്. കേള്‍ക്കുമ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമോ എന്ന് സംശയം തോന്നുമെങ്കിലും തുടങ്ങി കഴിഞ്ഞാല്‍ വലിയ രീതിയില്‍ ലാഭം നേടാന്‍ ഈ ഒരു ബിസിനസ് കൊണ്ട് സാധിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.