Sections

സ്വർണവിലയിൽ നേരിയ വർധനവ്

Tuesday, Aug 22, 2023
Reported By Admin
Gold Rate

സംസ്ഥാനത്ത് കഴിഞ്ഞ 4 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 43,360 രൂപയിലേക്ക് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10 രൂപ വർധിച്ച് 5,420 രൂപയിലുമെത്തി.

ഓഗസ്റ്റ് 17 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 43,280 രൂപയിലേക്ക് താഴ്ന്ന സ്വർണവില പിന്നീടുള്ള നാല് ദിവസവും മാറ്റമില്ലാതെ തുടരുകയായിരുന്നു.

കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചതിനാൽ വില കുറവിൽ ഉപഭോക്താക്കൾ ആശ്വസിച്ചിരിക്കെയാണ്. വീണ്ടും വില വർധിക്കുന്നത്.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.