Sections

സ്കിൻ ബൈ ടൈറ്റൻ റോ ഇൻസ്റ്റിങ്ക്റ്റും സെലെസ്റ്റെ ബിയോണ്ടും വിപണിയിലവതരിപ്പിച്ചു

Tuesday, Jun 25, 2024
Reported By Admin
Skinn by Titan launched Raw Instinct and Celeste Beyond

കൊച്ചി: മുൻനിര സുഗന്ധലേപന ബ്രാൻഡ് ആയ സ്കിൻ ബൈ ടൈറ്റൻ വിജയകരമായി ഒരു ദശാബ്ദം പിന്നിട്ടത് ആഘോഷിക്കാനായി രണ്ടു പുതിയ പെർഫ്യൂമുകൾ അവതരിപ്പിക്കുന്നു. സുഗന്ധലേപന വിപണിൽ കഴിഞ്ഞ പത്തു വർഷങ്ങളായി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സ്കിനിൻറെ ഉത്പന്നങ്ങളായ റോ, സെലസ്റ്റെ എന്നിവയെ ആദരിച്ചു കൊണ്ട് റോ ഇൻസ്റ്റിങ്ക്റ്റ്, സെലസ്റ്റെ ബിയോണ്ട് എന്നീ രണ്ട് പുതിയ പെർഫ്യൂമുകളാണ് പുറത്തിറക്കുന്നത്. വരുന്ന രണ്ടു വർഷങ്ങളിൽ ആറു ദശലക്ഷം ഉപഭോക്താക്കളെയും 500 കോടി രൂപയുടെ വരുമാനവുമാണ് സ്കിൻ ബൈ ടൈറ്റൻ ലക്ഷ്യമിടുന്നത്.

വ്യത്യസ്തമായ അനുഭവങ്ങൾ ലഭ്യമാക്കുന്നവയാണ് റോ ഇൻസ്റ്റിങ്ക്റ്റും സെലസ്റ്റെ ബിയോണ്ടും. പുരുഷൻമാർക്കു വേണ്ടിയുള്ള റോ ഇൻസ്റ്റിങ്ക്റ്റ് ശക്തമായ സുഗന്ധവ്യഞ്ജനങ്ങൾക്കൊപ്പം തണുത്ത സമുദ്ര സുഗന്ധവും ഒത്തുചേരുന്ന ആകർഷകമായ വാസനയുമായാണ് എത്തുന്നത്. ഹോട്ട് സ്പൈസസും കടലിൻറെ പുതുമയും സന്തുലിതമായി നൽകുന്ന സൗമ്യതയാണിതിലുള്ളത്. പ്രഹേളികയൊരുക്കുന്ന സുഗന്ധവുമായെത്തുന്ന സെലസ്റ്റെ ബിയോണ്ട് വനിതകൾക്കായുള്ള ഒരു ബഹുമുഖ പൂച്ചെണ്ടു പോലെയാണ്. മുല്ലയുടെയും പീച്ച് ബ്ലോസത്തിൻറെയും വശ്യത ഇതിനെ ആകർഷണീയമായ സെൻറാക്കി മാറ്റുന്നു.

റോ ഇൻസ്റ്റിങ്ക്റ്റും സെലസ്റ്റെ ബിയോണ്ടും പുറത്തിറക്കിക്കൊണ്ട് സ്കിനിൻറെ പത്താം വാർഷികം ആഘോഷിക്കുന്നതിൽ തങ്ങൾക്ക് ആവേശമുണ്ടെന്ന് ടൈറ്റൻ കമ്പനിയുടെ ഫ്രാഗ്രൻസ് ആൻറ് അസസ്സറി ഡിവിഷൻ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു. ഇന്ത്യയിലെ പ്രീമിയം സുഗന്ധലേപന മേഖലയിൽ തങ്ങളുടെ ഏറ്റവും വിൽപനയുള്ള ഉത്പന്നങ്ങളാണ് റോയും സെലസ്റ്റെയും. അവയുടെ ജനപ്രിയതയെ ആദരിക്കുകയാണ് റോ ഇൻസ്റ്റിങ്ക്റ്റ്, സെലസ്റ്റെ ബിയോണ്ട് എന്നീ പുതിയ പെർഫ്യൂമുകളുടെ അവതരണത്തിലൂടെ. ഈ വിഭാഗത്തിലെ മുൻനിരക്കാരാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോ ഇൻസ്റ്റിങ്ക്റ്റും സെലസ്റ്റെ ബിയോണ്ടും skinn.in, അംഗീകൃത ഡീലർമാർ, പ്രമുഖ ഇ-കോമേഴ്സ് പോർട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും 100 എംഎൽ ബോട്ടിലിന് 2895 രൂപയ്ക്ക് ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.