Sections

നൈപുണ്യ പരിശീലനത്തിന് സ്‌കിൽ ലോൺ: അസാപ് കേരളയുമായി കൈകോർത്ത് എസ്ബിഐയും എച്ച്ഡിഎഫ്സിയും

Saturday, Oct 28, 2023
Reported By Admin
ASAP Skill Loan

അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ലോൺ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും. ഇരിങ്ങാലക്കുടയിൽ 'ആസ്പയർ 2023' തൊഴിൽമേളയുടെ ഉദ്ഘാടന വേളയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ എസ്ബിഐ തൃശൂർ റീജിയണൽ മാനേജർ സംഗീത ഭാസ്ക്കർ എം, എച്ച്ഡിഎഫ്സി ഗവ.ബാങ്കിങ് സ്റ്റേറ്റ് ഹെഡ് ചാർവാക വിജയൻ എന്നിവർ അസാപ് കേരള സി.എം.ഡി ഉഷ ടൈറ്റസുമായി ധാരണാ പത്രം കൈമാറി.

സാമ്പത്തിക പിന്നോക്കാവസ്ഥമൂലം നൈപുണ്യ പരിശീലനത്തിൽ നിന്നും പിന്നോട്ട് നിൽക്കുന്ന വലിയൊരു വിഭാഗത്തെ നൈപുണ്യ പരിശീലനത്തിന്റെ പാതയിലേക്ക് നയിക്കാൻ ഇത് സഹായകമാകും. 5000 മുതൽ ഒന്നര ലക്ഷം രൂപ വരെയുള്ള സ്കിൽ കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് സ്കിൽ ലോൺ ലഭിക്കും. കാനറാ ബാങ്കും കേരള ബാങ്കും അസാപ് കേരള കോഴ്സുകൾക്ക് സ്കിൽ ലോൺ നൽകിവരുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.