- Trending Now:
നവതെഴിൽ സാധ്യതകളെയും നൈപുണ്യ പരിശീലനങ്ങളെയും ഉദ്യോഗാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനായി കേരള നോളജ് ഇക്കണോമി മിഷൻ ലക്കിടി ജവഹർലാൽ കോളെജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ജില്ലാതല സ്കിൽ ഫെയർ സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എൻ. ഗുണശേഖരൻ ഉദ്ഘാടനം ചെയ്തു. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനം, ആയിരത്തിലധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രേഷൻ, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്പ്മെന്റ് സർവീസുകൾ, സ്കിൽ സ്കോളർഷിപ്പുകൾ, ഇന്റേൺഷിപ്പുകൾ, അപ്രന്റിഷിപ്പുകൾ തുടങ്ങിയവയിലേക്കുള്ള സ്പോട്ട് രജിസ്്രേടഷനുകളും വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്കിൽ ഫെയറിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഇരുപതോളം സ്കിൽ ഏജൻസികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.