Sections

മെഷിനറി എക്‌സ്‌പോ 2024 ന്റെ ആറാം പതിപ്പ് എറണാകുളത്ത്

Thursday, Jan 25, 2024
Reported By Admin
Machinery Expo 2024

മെഷിനറി എക്സ്പോ എറണാകുളത്ത്


സംസ്ഥാനവ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിക്കുന്ന മെഷിനറി എക്സ്പോ 2024 ന്റെ ആറാം പതിപ്പ് എറണാകുളം ജില്ലയിലെ കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്ററിൽ വച്ച് ഫെബ്രുവരി 10,11,12,13 തീയതികളിൽ നടക്കും.

അത്യാധുനിക സാങ്കേതിക വിദ്യകളിലൂടെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ് എക്സ്പോയുടെ ലക്ഷ്യം.

മെഷീൻ ടൂളുകളിലെ ഏറ്റവും പുതിയ ട്രെൻഡുകൾ ഹൈലൈറ്റ് ചെയ്യുന്ന എക്സ്പോയിൽ ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ, അഗ്രോ ബേസ്ഡ് ആൻഡ് ഫുഡ് പ്രോസസിംഗ് പാക്കേജിംഗ്, ജനറൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, മരാധിഷ്ടിത വ്യവസായങ്ങൾ, റബ്ബർ ആൻഡ് പ്ലാസ്റ്റിക്, ഫൂട്ട്വിയർ, പ്രിന്റിംഗ്, ഫാർമസ്യൂട്ടിക്കൽസ്, ആയുർവേദ, അപ്പാരൽ, വേസ്റ്റ് മാനേജ്മെന്റ്, പ്ലാസ്റ്റിക് റീസൈക്കിൾ ഇ-മൊബിലിറ്റി, റിന്യുവബിൾ എനർജി തുടങ്ങിയ മേഖലകളിലെ മെഷിനറികൾ പ്രദർശനത്തിലുണ്ടാകും.

സംരംഭകർക്കും സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവർക്കും മെഷിനറി എക്സ്പോ 2024 ൽ പങ്കെടുക്കാവുന്നതാണ്. തത്സമയ മെഷിനറി ഡെമോയും എക്സ്പോയിലുണ്ടാകും. വിശദ വിവരങ്ങൾക്ക് ഫോൺ: 9188401706.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.