- Trending Now:
കൊച്ചി: കൊച്ചി മെട്രോക്ക് ഇന്ന് ആറാം പിറന്നാൾ. വാർഷികത്തോടനുബന്ധിച്ച് ഇന്ന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. 20 രൂപ നിരക്കിൽ യാത്രചെയ്യാം. കൂടാതെ കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ച് ശനിയാഴ്ച കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്ക് കാർഡിൻറെ ഫീസ് കാഷ്ബാക്കായി ലഭിക്കുമെന്ന് ആക്സിസ് ബാങ്കും അറിയിച്ചു. ഇത്തരത്തിൽ 225 രൂപയാണ് കാഷ്ബാക്ക് ലഭിക്കുക. ഈ തുക പത്ത് ദിവനത്തിനകം കാർഡിൽ ലഭിക്കും.
30, 40, 50, 60 രൂപ നിരക്കിൽ വരുന്ന ടിക്കറ്റുകൾക്ക് പകരം ഇന്ന് 20 രൂപക്ക് എത്ര ദൂരം വേണമെങ്കിലും ഒരുതവണ യാത്രചെയ്യാം. മിനിമം നിരക്കായ 10 രൂപ ടിക്കറ്റും ഇന്ന് ലഭ്യമായിരിക്കും. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ ജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. യാത്രാ പാസുകളും വിവിധ ഓഫറുകളും സ്ഥിരംയാത്രയ്ക്കായി മെട്രോയെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മേയിൽ 12 ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം പേർ യാത്രചെയ്തു. കൂടാതെ 13 ദിവസം തൊണ്ണൂറ്റി അയ്യായിരത്തിലധികംപേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ദിവസേന ശരാശരി 75,831 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്രചെയ്തത്. മേയിൽ അത് 98,766 ആയി ഉയർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.