Sections

ബിസിനസ് വിജയത്തിന്റെ പാതയിലെത്തിക്കാൻ ഉപകരിക്കുന്ന ആറ് മാർഗങ്ങൾ

Monday, Nov 13, 2023
Reported By Soumya
Business Guide

വിജയത്തിന്റെ വഴിയിൽ ബിസിനസ് എത്തിക്കാൻ വേണ്ടിയുള്ള ആറു മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ബിസിനസ് നടത്തേണ്ടത് കസ്റ്റമർക്ക് വേണ്ടിയാകണം. കസ്റ്റമർക്ക് ഉപകാരപ്രദമായ ബിസിനസ് മാത്രമാണ് നടത്തേണ്ടത്. ഇന്ന് നിൽക്കുന്ന പ്രോഡക്ടുകൾ നാളെ ആവശ്യമുള്ളതാകണമെന്നില്ല. ടെക്നോളജി പരമായിട്ടോ ഗുണമേന്മപരമായിട്ടോ അതിന് ഗുണം ഉണ്ടാകണമെന്നില്ല മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അങ്ങനെ കാലഘട്ടം അനുസരിച്ച് കസ്റ്റമറിന് ഉപകാരപ്രദമാകുന്ന പ്രോഡക്ടുകൾ ആകണം കൊണ്ടുവരേണ്ടത്.
  • എപ്പോഴും വിൻവിൻ സിറ്റുവേഷൻ സൃഷ്ടിക്കാൻ ശ്രമിക്കണം. കസ്റ്റമർക്ക് നിങ്ങൾക്കും വിജയിക്കുന്ന തരത്തിലുള്ള ബിസിനസ് ആയിരിക്കണം ചെയ്യേണ്ടത്.
  • സ്ഥാപനത്തിന് വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. അത് പ്രചോദാത്മകവും ആയിരിക്കണം. ഈ കാര്യങ്ങൾ സ്റ്റാഫുകളും പാർട്ണർമാരുമായി എല്ലാം ഒരുമിച്ച് നിന്നുകൊണ്ടുള്ള പ്രവർത്തനം ആയിരിക്കണം.
  • വിപണിയിൽ നിന്നും ശരിയായ ഉപഭോക്താക്കളെ കണ്ടെത്തുക. നിരവധി ആളുകൾ ഉണ്ട് അവരിൽ നിന്നും പ്രോസ്പെക്റ്റുകളെ നിങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഉപഭോക്താക്കളെ വേർതിരിച്ച് കണ്ടെത്തണം.
  • എപ്പോഴും ഇന്നവേഷൻസ് നടത്തിക്കൊണ്ടിരിക്കണം. സ്ഥിരമായ വളർച്ചയ്ക്ക് ഇന്നവേഷൻസ് വളരെ അത്യാവശ്യമാണ് അതിന് പ്രത്യേക ശ്രദ്ധ കൊടുത്തു കൊണ്ടിരിക്കണം. അതിനുവേണ്ടി പ്രത്യേക ടീം ഉണ്ടായിരിക്കണം.
  • സാമ്പത്തിക അച്ചടക്കം ഉണ്ടായിരിക്കണം. സാമ്പത്തികമായി യാതൊരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല. ഇത് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുക. അതിനുവേണ്ടി ചിലവ് ചുരുക്കുന്നതിനും,വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.